Facebook Pixel ബെഡ്റൂമിൽ സൗകര്യം കൂട്ടാം | Vanitha Veedu - home - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

Vanitha Veedu

|

July 2025

കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.

- സുമി റാണി ഇന്റീരിയർ ഡിസൈനർ GOLD HAUS DESIGN - STUDIO, കൊച്ചി

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

പുതുമയും പുതുക്കലുകളുമൊക്കെ എപ്പോഴും നല്ലതാണ്. അതിവേഗം മാറുന്ന കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ് പുതുക്കലുകൾ. പത്തോ പതിനഞ്ചോ വർഷം മുൻപ് നിർമിച്ച വീട്ടിൽ പോലും ഇപ്പോഴത്തെ വീടുകളിലുള്ള സൗകര്യങ്ങൾ മിക്കതും ഉണ്ടായിരിക്കില്ല. പുതുക്കിപ്പണിയൽ മാത്രമാണ് ഇതിനൊരു പരിഹാരം.

വിവാഹം പോലുള്ള മംഗളകാര്യങ്ങൾ വരുമ്പോഴാണ് ബെഡ്റൂമിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. കിടപ്പുമുറിയിലെ സൗകര്യങ്ങൾ കൂട്ടാൻ പലപ്പോഴും പൂർണമായ പൊളിച്ചുപണിയൽ ആവശ്യമുണ്ടാകില്ല. ഫർണിച്ചറോ ഫർണിഷിങ്ങോ മാറ്റിയാൽപ്പോലും ആഗ്രഹിച്ച രീതിയിൽ മാറ്റിയെടുക്കാം. ചിലപ്പോൾ മുറിയുടെ വലുപ്പം കൂട്ടുകയോ പുതിയ വാഡ്രോബ് നിർമിക്കുകയോ വേണ്ടിവരും.

കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ എത്ര വലിയ പണിയാണെങ്കിലും വൃത്തിയായി പ്രാവർത്തികമാക്കാം. ഇത് ജീവിതം കൂടുതൽ അനായാസവും സന്തോഷകരവുമാക്കും.

ആദ്യഘട്ടം ആലോചന

പഴയ ബെഡ്റൂമിൽ എന്തെങ്കിലും കുറവുണ്ട് എന്ന തോന്നൽ ഉണ്ടാകുന്നതു കൊണ്ടാണല്ലോ പുതുക്കുക എന്ന ചിന്തയിലേക്ക് എത്തുന്നത്. ആ കുറവുകൾ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞ് എഴുതി വയ്ക്കുകയാണ് പുതുക്കലിന്റെ ആദ്യഘട്ടം. ഉപയോഗക്ഷമതയിലും സൗന്ദര്യപരമായ ഘടകങ്ങളിലും എന്തെല്ലാം വ്യത്യാസങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നത് കൃത്യമായി അറിയുന്നത് വളരെ നല്ലതാണ്.

ചില ആളുകൾക്ക് കിടപ്പുമുറി അടിമുടി മാറ്റേണ്ടി വരും. അതായത്, സീലിങ് മുതൽ ഫ്ലോറിങ് വരെ. ചിലർക്ക് ഏതെങ്കിലും പ്രത്യേകമൊരു ഘടകം മാത്രം പുതുക്കുകയോ പുതുതായി കൂട്ടിച്ചേർക്കുകയോ വേണ്ടിവരും. അത്തരം കാര്യങ്ങളിലെല്ലാം എന്തുവേണമെന്നതിൽ വ്യക്തത വേണം.

വിശദമായ മാറ്റമാണെങ്കിൽ കട്ടിൽ, കട്ടിലിന്റെ ഹെഡ്ബോർഡ്, വാഡ്രോബ്, ഡ്രസ്സിങ് യൂണിറ്റ്, സ്റ്റഡി ഏരിയയിലേക്കുള്ള സൗകര്യങ്ങൾ എന്നിവയാണ് സാധാരണയായി കിടപ്പുമുറിയിൽ ഒരുക്കേണ്ടിവരിക. സീലിങ്, ഫ്ലോറിങ്, ഭിത്തിയിലെ പെയിന്റ്, ഇലക്ട്രിക്കൽ വർക്കും ലൈറ്റിങ്ങും, ബാത്രമിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ പ്ലമിങ് എന്നിവയും മാറ്റേണ്ടിവരും.

ഇത്രയുമായാൽ വീട്ടുകാരെ സംബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങളിൽ വ്യക്തത വരും. ഇത് എങ്ങനെ പ്രാവർത്തികമാക്കണം എന്നതാണ് അടുത്ത ഘട്ടം.

ഓരോ ഘട്ടവും പ്രധാനം

Vanitha Veedu'den DAHA FAZLA HİKAYE

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size