ഡെക്കാനിലും അവക്കാഡോ
KARSHAKASREE
|December 01,2025
പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു
-
കഴിഞ്ഞ വർഷം 10,000 ടൺ ആയിരുന്നു ഇന്ത്യയിൽ അവക്കാഡോ ഉപഭോഗമെങ്കിൽ 2026-27 ൽ നാം പ്രതീക്ഷിക്കുന്നത് 40,000 ടൺ ആണ്. അത്രവേഗം വളരുകയാണ് നമ്മുടെ വിപണി. അവക്കാഡോ ഉൽപാദക രാജ്യങ്ങൾ കണ്ണു വച്ചിരിക്കുന്ന ഏറ്റവും വലിയ വിപണിയും ഇന്ത്യ തന്നെ. എന്നാൽ, അവക്കാഡോ ഉൽപാദനത്തിൽ നാം ഇന്നും ചിത്രത്തിലെങ്ങുമില്ല. വരും വർഷങ്ങളിലെങ്കിലും ഈ മേഖലയിൽ നമുക്ക് എന്തെങ്കിലുമൊരു നേട്ടമുണ്ടാകണമെങ്കിൽ ഇപ്പോഴെ ശ്രമിക്കണം''. തെലങ്കാനയിൽ ഹൈദരാബാദിനടുത്ത് സംഗറെഡ്ഡിയിലുള്ള അവക്കാഡോ കൃഷിയിടത്തിൽ നിന്നുകൊണ്ട് അവക്കാഡോയുടെ കൃഷി, യോജിച്ച ഇനങ്ങൾ, ഓരോന്നിന്റെയും മേന്മകൾ, രാജ്യാന്തര വിപണി എന്നിവയെക്കുറിച്ചെല്ലാം ആധികാരികമായി സംസാരിക്കുന്ന ഡോ.ശ്രീനിവാസ് റാവു കാർഷിക ശാസ്ത്രജ്ഞനോ മുഴുവൻ സമയ കർഷകനോ അല്ലെന്നതാണ് കൗതുകം. ഫിസിഷ്യനാണ് അദ്ദേഹം. എംബിബിഎ സും ജനറൽ മെഡിസിനിൽ എംഡിയും ഇൻഫെക്ഷനൽ ഡിസീസിൽ സൂപ്പർ സ്പെഷ്യൽറ്റിയും തുടർന്ന് ഓക്സ് ഫോഡിൽനിന്ന് ഉപരിപഠനവും കഴിഞ്ഞെത്തിയ തിരക്കുള്ള ഡോക്ടർ.
ഡോക്ടർക്കെന്താണ് അവക്കാഡോ കൃഷിയിൽ കാര്യം എന്നു ചോദിച്ചാൽ അവിടെയും ചർച്ച ആരോഗ്യം തന്നെ'യെന്ന് അദ്ദേഹം പറയും. “ഹൃദയാഘാതസാധ്യത കുറയ്ക്കാൻ കഴിക്കുന്ന ഗുളികയ്ക്ക് 23 ശതമാനമാണ് അതിനെ തടയാൻ കഴിയുക. അതേ കാര്യത്തിൽ അവക്കാഡോയുടെ കഴിവ് അതിനു തൊട്ടടുത്തു വരും. അവക്കാഡോയുടെ ആരോഗ്യമേന്മകൾ കണക്കിലെടുത്താൽ ഇന്നു വിപണിയിൽ ഇതിനൊപ്പം മൂല്യമുള്ള മറ്റൊരു പഴമില്ലെന്ന് ഉറപ്പിച്ചു പറയാം. എല്ലാ അർഥത്തിലും പ്രീമിയം ഫ്രൂട്ട്. എന്നാൽ, അതിന്റെ കൃഷിയോ അതിലൂടെ വരാവുന്ന വൻ വരുമാന സാധ്യതയോ സംബന്ധിച്ച് നമ്മുടെ കർഷകരോ കാർഷിക ഗവേഷകരോ കാര്യമായി ചിന്തിക്കുന്നില്ല.
അവക്കാഡോയുടെ ഏതെങ്കിലും ഇനം കൃഷി ചെയ്തിട്ടു കാര്യവുമില്ല. രാജ്യാന്തര വിപണിയിൽ വിലയും മൂല്യവുമുള്ള ഇനം തന്നെ ചെയ്യണം'', സംഗറെഡ്ഡിയിൽ, 5000 അവക്കാഡോ മരങ്ങൾ വളരുന്ന വിശാലമായ തോട്ടത്തിലിരുന്ന് ഡോ.ശ്രീനിവാസ് റാവു പറയുന്നു. അവക്കാഡോ ഇനങ്ങളിൽ ഏറ്റവും മികച്ചതെന്നു പറയുന്നതും സമുദ്രനിരപ്പിൽനിന്നു വളരെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമേ വിളയൂ എന്നു കരുതപ്പെടുന്നതുമായ ഹാസ് ഉൾപ്പെടെ ലോകത്തു കൃഷി ചെയ്യുന്ന മിക്ക ഇനങ്ങളും കാണാം ഡോക്ടറുടെ തോട്ടത്തിൽ.
Bu hikaye KARSHAKASREE dergisinin December 01,2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
KARSHAKASREE'den DAHA FAZLA HİKAYE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

