Denemek ALTIN - Özgür

രണ്ടാം വായനയിൽ

Manorama Weekly

|

May 03,2025

കഥക്കൂട്ട്

-  തോമസ് ജേക്കബ്

രണ്ടാം വായനയിൽ

വൈക്കം മുഹമ്മദ് ബഷീർ ഒരിക്കൽ ഒരു വലിയ കടലാസുകെട്ട് ഭാര്യ ഫാബിയെ ഏല്പിച്ചു. മണ്ണെണ്ണയൊഴിച്ചു കത്തി ച്ചുചാമ്പലാക്കാൻ ഫാബി അതു കത്തിക്കാതെ മാറ്റിവച്ചു.

ഡോ.എം.എം.ബഷീർ വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി ഒരു പുസ്തകമെഴുതാൻ തുടങ്ങിയ കാലമായിരുന്നു അത്. അതിൽ ചേർക്കാൻ പറ്റിയ അപ്രകാശിത കൃതി വല്ലതുമുണ്ടോ എന്നു ചോദിച്ച് ഡോ.ബഷീർ ഫാബിയെ സമീപിച്ചു. അലമാരയിലുള്ള കെട്ടുകളെടുത്ത് ഡോ.ബഷീറിനു നൽകി ഫാബി.

അതിൽ നിന്നാണ് 'കാമുകന്റെ ഡയറി'യും "ഭാർഗവീനിലയം' സ്ക്രീൻ പ്ലേയും കണ്ടടുത്തത്. ഡോ.ബഷീറും എം.ടി.വാസുദേവൻ നായരും എൻ.പി.മുഹമ്മദും കൂടി കാമുകന്റെ ഡയറി "അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന പേരിൽ അവരുടെ ക്ലാസിക് ബുക്ക് ട്രസ്റ്റിന്റെ ആദ്യ പുസ്തകമായി 1983ൽ പ്രസി ദ്ധപ്പെടുത്തി. അനുരാഗത്തിന്റെ ദിനങ്ങൾ എന്നു പേരിട്ടത് എംടി ആണ്.

രചയിതാക്കൾ ചിലപ്പോൾ സ്വന്തം കൃതി കളെത്തന്നെ കയ്യൊഴിയാറുണ്ട്.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size