Denemek ALTIN - Özgür

ചിന്നുവിന്റെ “വിശേഷ"ങ്ങൾ

Manorama Weekly

|

July 20,2024

തുടക്കത്തിൽ ഞാൻ വിചാരിച്ചിരുന്നത് നമ്മൾ തിരഞ്ഞെടുക്കു ന്നതാണ് സിനിമ എന്നാണ്. പക്ഷേ, സിനിമ നമ്മളെയാണ് തിരഞ്ഞെടുക്കുന്നത് എന്ന് കാലം ബോധ്യപ്പെടുത്തി. അക്കാര്യം ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഭാഗ്യം കൊണ്ട് എന്നെത്തേടി വന്ന സിനിമകൾ പലതും ഇത്തരം പ്രമേയങ്ങളായിരുന്നു. പത്ത് സിനിമകൾ ഞാൻ ഇതുവരെ ചെയ്തു. അതിൽ ഒൻപതെണ്ണവും ഇങ്ങനെ എന്തെങ്കിലും കാര്യത്തെക്കുറിച്ചു സംസാരിക്കുന്നതാണ്.

- സന്ധ്യ കെ. പി

ചിന്നുവിന്റെ “വിശേഷ"ങ്ങൾ

ഒരു സിനിമയിൽ നായികയുടെ കൂട്ടുകാരിയായി അഭിനയിച്ചാൽ പിന്നെ ആ നടി ആസ്ഥാന കൂട്ടുകാരിയാകുന്നൊരു കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നു. "അനുരാഗ കരിക്കിൻവെള്ളം' എന്ന സിനിമയിൽ അങ്ങനെയൊരു കൂട്ടുകാരിയായാണ് ചിന്നു ചാന്ദ്നിയുടെ അരങ്ങേറ്റം. ജാസു എന്ന കൂട്ടുകാരിക്കഥാപാത്രം ഹിറ്റ്. എന്നാൽ, 2019ൽ പുറത്തിറങ്ങിയ 'തമാശ' എന്ന ചിത്രം ചിന്നുവിന്റെ തലവര മാറ്റി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ശരീരഭാഷയിലുമെല്ലാം മലയാളി കണ്ടുശീലിച്ച സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്ന നായിക. ഭീമന്റെ വഴി'യിലെ ജൂഡോ താരം അഞ്ചുവായും മമ്മൂട്ടിച്ചിത്രമായ 'കാതലി'ലെ അഡ്വക്കറ്റ് സജിതയായും ചിന്നു പ്രേക്ഷകരുടെ ഇഷ്ടം നേടി. ചിന്നു നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വിശേഷം' ജൂലൈ 19ന് തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. വിശേഷ'ത്തിന്റെ വിശേഷങ്ങളും മറ്റ് സിനിമാജീവിത വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

"വിശേഷം' എന്ന സിനിമയുടെ വിശേഷങ്ങളിൽനിന്നു തന്നെ തുടങ്ങാം....

"വിശേഷം' ഒരു കോമഡി ഡാമ കുടുംബ ചിത്രമാണ്. ചിരിപ്പി ക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. രണ്ടു പേര് കല്യാണം കഴി ച്ചാൽ പിന്നാലെ തുടങ്ങുമല്ലോ "വിശേഷമായോ? എന്താ വിശേ ഷമാകാത്തത്?' എന്നൊക്കെയുള്ള ചോദ്യങ്ങൾ. അതാണ് സി നിമയുടെ ഇതിവൃത്തം. ഈ ചിത്രത്തിലെ നായകനും നായികയും കല്യാണം കഴിക്കുന്നതോടെ വഴിയേ പോകുന്ന പട്ടിയും പൂ ച്ചയും വരെ ചോദിക്കുന്നുണ്ട് വിശേഷമായില്ലേ എന്ന്. ഇത്തരം ചോദ്യങ്ങൾ കല്യാണം കഴിഞ്ഞവരോട് മാത്രമല്ല, പഠിത്തം കഴിയാറായാൽ ചോദിക്കില്ലേ, ജോലി ആയോ?' അല്ലെങ്കിൽ "കല്യാണം ആയില്ലേ?'എന്ന്. ഇതൊരു സൈക്കിളാണ്. മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കാത്ത നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായ ചോദ്യങ്ങളുമായി ചുറ്റുമുള്ളവർ നടത്തുന്ന ഇടപെടലിനെക്കുറിച്ചൊക്കെയാണ് സിനിമ സംസാരിക്കുന്നത്.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size