Denemek ALTIN - Özgür

എന്നിട്ടും കണ്ടില്ല

Manorama Weekly

|

June 01, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

എന്നിട്ടും കണ്ടില്ല

മൊബൈൽ ഫോണിലെ ചിത്രക്കൂടു തുറന്നതോടെ തമ്മിൽ കാണാത്തവർ എന്ന ഒരു വർഗം ഇല്ലാതായിരിക്കുകയാണ്. എന്നാൽ, മുൻപ് അതായിരുന്നില്ല സ്ഥിതി.

സമകാലികരായിരുന്നിട്ടും ലിയോ ടോൾസ്റ്റോയിയും (1821-1881) ദസ്തയേവ്സ്കിയും (1828-1910) തമ്മിൽ നേരിൽ കണ്ടിരുന്നില്ല. വി.ടി.ഭട്ടതിരിപ്പാടും കെ.കുട്ടികൃഷ്ണമാരാരും ഗാന്ധിജിയെ നേരിട്ടു കണ്ടിട്ടില്ല.

മുഹമ്മദ് റാഫിയെ ഏറെ ബഹുമാനിക്കുന്നയാളാണ് ഗായകൻ പി.ജയചന്ദ്രൻ, “എന്റെ കാറിലിരിക്കുന്നുണ്ട് റാഫി സാഹിബിനെക്കുറിച്ചുള്ള പുസ്തകം. രാത്രികളിൽ മിക്കപ്പോഴും ആ പുസ്തകത്തിലെ റാഫി സാഹിബിന്റെ ചിത്രങ്ങൾ നോക്കി, അദ്ദേഹം പാടിയ പാട്ടുകൾ കേട്ട് ഇരിക്കും. ചിലപ്പോൾ ഒപ്പം പാടും. ചിലപ്പോൾ കരയും. അതാണ് ജീവിതത്തിലെ ആനന്ദം' എന്ന് ജയചന്ദ്രൻ പറയുന്നു. പക്ഷേ, ജയചന്ദ്രൻ റാഫിയെ നേരിൽ കണ്ടിട്ടില്ല.

അതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നു ജയചന്ദ്രൻ പറയുന്നു. മദ്രാസിലൊക്കെ അപൂർവമായി റിക്കോർഡിങ്ങിനു വരുമായിരുന്നു. പക്ഷേ, അന്ന് ആ വരവൊന്നും ആരും അറിയില്ലല്ലോ.'' ഒരേ കാലഘട്ടത്തിൽ സംഗീതത്തെ ഉപാസിച്ചവരാണെങ്കിലും ശ്രീവത്സൻ ജെ.മേനോൻ എസ്.പി.ബാലസുബ്രഹ്മണ്യത്തെ കണ്ടിട്ടുമില്ല, സംസാരിച്ചിട്ടുമില്ല.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size