Denemek ALTIN - Özgür

ലെനയും പ്രശാന്തും ഒരു പ്രണയ ഗഗനയാനം

Manorama Weekly

|

March 16, 2024

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൂർവ്വജന്മത്തിലെ കാര്യങ്ങൾ തനിക്ക് ഓർമയുണ്ടെന്നും, അന്ന് താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നും ലെന പറഞ്ഞിരുന്നു. ലെനയുടെ വാക്കുകളെ മറ്റുള്ളവർ പരിഹസിച്ചെങ്കിലും പ്രശാന്തിന് ലെനയോട് ഇഷ്ടം തോന്നിയത് അവിടെ നിന്നാണ്. അഭിമുഖം കണ്ടതിനു ശേഷം പ്രാശാന്ത് ലെനയെ വിളിച്ചു. 'എനിക്ക് നിങ്ങളെ ഇഷ്ടമായി. വിവാഹം കഴിച്ചോട്ടെ. എന്നു ചോദിച്ചു.

ലെനയും പ്രശാന്തും ഒരു പ്രണയ ഗഗനയാനം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശ യാത്ര സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ തന്റെ ഭർത്താവാണെന്ന ലെനയുടെ വെളിപ്പെടുത്തൽ മലയാളികൾക്ക് ശരിക്കും സർപ്രൈസ് ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 17നാണ് താനും പ്രശാന്തും ഒരു ചടങ്ങിൽ വിവാഹിതരായതെന്നും ബഹിരാകാശയാത്ര സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം വിവാഹ വിശേഷം പുറത്തുവിട്ടാൽ മതിയെന്നായിരുന്നു തങ്ങളുടെ തീരുമാനമെന്നും ലെന പറഞ്ഞു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടേയും.

സെലിബ്രിറ്റി ഷെഫ്, മലയാളികളുടെ പ്രിയപ്പെട്ട സുരേഷ് പിള്ളയും പ്രശാന്തിന്റെയും ലെനയുടെയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രശാന്ത് നായർ തന്റെ അടുത്ത സുഹൃത്താണെന്നും പ്രതിഭകൊണ്ടും സ്വഭാവം കൊണ്ടും ഒരു മികച്ച വ്യക്തിയാണന്നും സുരേഷ് പിള്ള മനോരമ ആഴ്ചപ്പതിപ്പിനോട് പറഞ്ഞു.

'കല്യാണത്തിന് എന്നെ പ്രത്യേകം ക്ഷണിച്ചിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ ഇവിടുന്ന് പോയത്. ഒരു സർപ്രൈസ് ഉണ്ടെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. അവിടെ ചെന്നപ്പോഴാണ് ലെനയാണ് വധു എന്നറിഞ്ഞത്. ലെനയെയും കുടുംബത്തെയും  എനിക്ക് വർഷങ്ങളായി അറിയാം. ഏറ്റവും അടുത്ത 50 ആളുകളാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. ബാംഗ്ലൂരിൽ വച്ചായിരുന്നു വിവാഹം. സ്വകാര്യമായി നടക്കുന്ന ചടങ്ങായതുകൊണ്ട് ഞാൻ ഒരു ഫോട്ടോ പോലും എടുത്തില്ല.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size