Denemek ALTIN - Özgür

വര അക്ഷരമായി

Manorama Weekly

|

January 13,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

വര അക്ഷരമായി

ഗബ്രിയേൽ ഗാർഷ്യ മാർകേസിനെ നമ്മൾ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഓർമിക്കേണ്ടതുണ്ടോ?

ഉവ്വ്, ലോകത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളാകുന്നതിനു മുൻപ് അദ്ദേഹം ചിത്രം വരയ്ക്കുമായിരുന്നു. മാർകേസിന്റെ സർഗജീവിതത്തിന്റെ തു ടക്കം തന്നെ വരയിലാണ്. എഴുത്തും വായനയും തുടങ്ങും മുൻപ് പള്ളിക്കൂടത്തിലും വീട്ടിലുമിരുന്ന് ഹാസ്യചിത്രങ്ങൾ വരയ്ക്കുമായിരുന്നു. പത്രത്തിൽ എഴുതി തുടങ്ങിയതോടെയാണ് വര നിന്നുപോയത്.

കാർട്ടൂണിസ്റ്റും പിന്നീട് ശിവസേനാ മേധാവിയുമായ ബാൽ താക്കറെയുടെ മകൻ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബാൽ താക്കറെയുടെ സഹോദരപുത്രൻ രാജ് താക്കറെയും മുംബൈയിലെ ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നു ബിരുദമെടുത്തവരാണ്.

ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും മദ്രാസ് മുഖ്യമന്ത്രിയുമായിരുന്ന സി.രാജഗോപാലാചാരിയെ പ്രശസ്ത പത്രപ്രവർത്തകൻ എം.വി.കമ്മത്ത് അഭിമുഖം നടത്തി അവസാനിപ്പിക്കുമ്പോൾ സംഗീതവിദുഷി എം.എസ്.സുബ്ബലക്ഷ്മിയുടെ മകൾ ഓട്ടോഗ്രാഫിനുവേണ്ടി കയറിവന്നു. രാജാജി കയ്യൊപ്പു നൽകുക മാത്രമല്ല, ആ മകളുടെ ഒരു ചിത്രം കയ്യോടെ വരച്ചു നൽകുകയും ചെയ്തു.

അത്യാവശ്യം വരയ്ക്കുന്ന ആളാണ് ഗായകൻ യേശുദാസ്. യേശുദാസ് വരച്ച യേശുക്രിസ്തുവിന്റെ പടം പ്രസിദ്ധീ കരിക്കപ്പെട്ടിട്ടുണ്ട്. പലതവണ ദാസിന്റെ പോർട്രെയിറ്റ് ചെയ്തിട്ടുള്ള ആർട്ടിസ്റ്റ് മദനനെ യേശുദാസ് ഒരിക്കൽ വരച്ചു. നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ കടലാസുവച്ച് സ്കെച്ച്ൻ കൊണ്ടു വരയ്ക്കുകയായിരുന്നു.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size