Denemek ALTIN - Özgür

അമ്മയും ചിറ്റൂരും പണ്ഡിറ്റ് ജസ്‌രാജ്

Manorama Weekly

|

November 25, 2023

വഴിവിളക്കുകൾ

-  രമേഷ് നാരായൺ

അമ്മയും ചിറ്റൂരും പണ്ഡിറ്റ് ജസ്‌രാജ്

എന്റെ അമ്മയും അച്ഛനും സംഗീതജ്ഞരാണ്. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോൾത്തന്നെ, രാവിലെ വീട്ടിൽ സഹോദരങ്ങളെ ഇരുത്തി അമ്മ സാധകം ചെയ്യിക്കുന്നതു കേട്ടാണ് ഞാൻ ഉണരുന്നത്. ഇതു കേട്ടു വളർന്നതുകൊണ്ടാകാം സംഗീതത്തോട് കുഞ്ഞുപ്രായത്തിലേ വല്ലാത്തൊരു അടുപ്പമുണ്ട്. പാടണം എന്ന ആഗ്രഹവും.

അമ്മയെ പാട്ടു പഠിപ്പിച്ച കണ്ണൻ ഭാഗവതരുടെ അടുത്താണ് ഞാനും പാട്ടു പഠിച്ചു തുടങ്ങിയത്. അദ്ദേഹം പഠിപ്പിച്ച കർണാടക കീർത്തനങ്ങൾ സ്കൂൾ മത്സരങ്ങളിൽ പാടി സമ്മാനങ്ങൾ വാങ്ങി. സ്കൂളിന്റെ പ്രധാനാധ്യാപകൻ ഗോവിന്ദൻ മാസ്റ്റർക്ക് എന്റെ പാട്ട് വലിയ ഇഷ്ടമായിരുന്നു. ജയ ചന്ദ്രന്റെ സുപ്രഭാതം എന്ന പാട്ടും, സ്വരങ്ങൾ ചേർത്ത് സ്വർഗനന്ദിനി സ്വപ്നവിഹാരിണീ എന്ന പാട്ടും ഞാൻ പാടിയിരുന്നു. കനകുദുഹല രാഗത്തിൽ പാട്ടുകൾ പാടാൻ  അന്നേ എനിക്കിഷ്ടമയിരുന്നു. പന്തണ്ടാം വയസ്സിലാണ് ഞാൻ ആദ്യമായി സംഗീതം ചിട്ടപ്പെടുത്താൻ ആരംഭിച്ചത്. എന്റെ ഉള്ളിലുള്ള അഭിരുചിയാണ് ആ സംഗീതം. ഞാൻ പാലക്കാട് ചിറ്റൂർ കോളജിലാണ് പഠിച്ചത്. അവിടത്തെ ഗുരുക്കൻമാർ എന്റെ സംഗീതജീവിതത്തിലെ വഴിത്തിരിവാണ്.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size