Denemek ALTIN - Özgür

ശ്രീഹരിയുടെ മാനസമുദ്ര

Manorama Weekly

|

September 16,2023

അൻപതു ശതമാനം ഓട്ടിസ്റ്റിക്കാണ് ശ്രീഹരി. മനസ്സിനുള്ളിലെ താളത്തിന് അനുസരിച്ചു കവിതകൾ എഴുതുന്നതാണ് ശ്രീഹരിയുടെ ഇഷ്ടവിനോദങ്ങളിലൊന്ന്. ആ എഴുത്തുകൾ, 'മാനസമുദ്ര’ എന്ന പേരിൽ പുസ്തകവുമായി.

- ചന്ദ്രിക ബാലചന്ദ്രൻ

ശ്രീഹരിയുടെ മാനസമുദ്ര

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീഹരി ആദ്യമായി ഒരു കവിത എഴുതുന്നത്. എ.പി.ജെ. അബ്ദുൽ കലാം അന്തരിച്ച ദിവസമായിരുന്നു അന്ന്. അദ്ദേഹത്തെക്കുറിച്ചായിരുന്നു കവിത.

തൊട്ടടുത്ത വർഷം അദ്ദേഹത്തിന്റെ ചരമവാർഷിക ദിവസം അ വൻ മറ്റൊരു കവിത കൂടി എഴുതി. ക്ലാസിൽ കയറാതെ, റിസോഴ്സ് റൂമിനു പുറത്തുള്ള തിണ്ണയിൽ തൂണും ചാരി ഇരുന്ന് എന്തൊക്കെ യോ കുത്തിക്കുറിക്കുന്ന ശ്രീഹരിയെ സ്കൂളിൽ പുതുതായി ജോയിൻ ചെയ്ത സ്പെഷൽ എജ്യുക്കേറ്റർ രേണുക ശശികുമാർ ശ്രദ്ധിച്ചു. അതായിരുന്നു അവന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ഓരോരോ വിഷയങ്ങൾ നൽകി ടീച്ചർ അവന്റെ എഴുതാനുള്ള കഴിവ് നിരന്തരം പ്രോത്സാഹിപ്പിച്ചു. ഒടുവിൽ അവൻ എഴുതിയ എല്ലാ കവിതകളും ചേർത്ത് പ്രിന്റൗട്ട് എടുത്ത് ഒരു കുഞ്ഞു പുസ്തകമാക്കി "ഹരിശ്രീ' എന്നു പേരിട്ടു. ആ പുസ്തകം 2018 ലെ ലോകഭിന്ന ശേഷി ദിനത്തിൽ അന്നത്തെ കൃഷി മന്ത്രി സുനിൽ കുമാർ പ്രകാശനം ചെയ്തു. പിന്നീട് അവൻ നിരന്തരം എഴുതിക്കൊണ്ടേയിരുന്നു.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size