Denemek ALTIN - Özgür

ആകാശത്തൊരു നിത്യ പ്രണയം

Manorama Weekly

|

September 09,2023

മകൾ നേന പത്താം ക്ലാസിലാണ്

- സന്ധ്യ കെ.പി.

ആകാശത്തൊരു നിത്യ പ്രണയം

ഇരുപത്തിരണ്ട് വർഷം മുൻപു പുറത്തിറങ്ങിയ ഈ പറക്കും തളിക' എന്ന ചിത്രത്തിലൂടെ മലയാളികൾക്കു കിട്ടിയ നായികയാണ് നിത്യ ദാസ്. കൺമഷി, ബാലേട്ടൻ, കഥാവശേഷൻ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിട്ട നിത്യ 2007ൽ ജമ്മു കശ്മീർ സ്വദേശി അരവിന്ദ് സിങ്ങിനെ വിവാഹം കഴിച്ച് അഭിനയത്തിൽ നിന്ന് ഒരു ഇടവേളയെടുത്തു. പതിനാറു വർഷത്തിനുശേഷം പള്ളിമണി' എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്കു തിരിച്ചുവരവു നടത്തി. സിനിമയിൽ സജീവമല്ലെങ്കിലും നുന്നു എന്നു വിളിക്കുന്ന മകൾ നേനയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ നിത്യ നിറസാന്നിധ്യമാണ്. വീട്ടുവിശേഷങ്ങളും കൂടെ കുറച്ച് ഓണവിശേഷങ്ങളുമായി നിത്യ ദാസ്.....

പരീക്ഷാച്ചൂട്

പണ്ടത്തെപ്പോലെ ഓണപ്പരിപാടികളൊന്നും ഇപ്പോഴില്ല. ഇപ്പോഴത്തെ പ്രധാന ഓണപ്പരിപാടി മക്കളുടെ പരീക്ഷയാണ്. മകൾ നേന പത്താം ക്ലാസിലാണ്. അവളുടെ ഓണപ്പരീക്ഷ നടക്കുന്നു. അവളെ പഠിപ്പിക്കുന്ന തിരക്കിലാണ്. നമൻ യുകെജിയിൽ ആണ്. അവനും വിക്കിയും ടൂറിലാണ്. ഞങ്ങൾ ഇടയ്ക്കിടെ യാത്ര പോകുന്നവരാണ്. ഞാനും വിക്കിയും മക്കളും. അല്ലെങ്കിൽ ഞാനും മക്കളും മാത്രം. പക്ഷേ, മോൾ പത്താം ക്ലാസിലായതുകൊണ്ട് ഒരാൾ വിട്ടുവീഴ്ച ചെയ്യണം. അവളാണെങ്കിൽ ഒരു അമ്മക്കുട്ടിയാണ്. നമൻ അച്ഛൻ കുട്ടിയും. അവർ അച്ഛന്റേയും മോന്റേയും യാത്ര കൂർഗിലേക്കാണ്. ഞാനില്ലാതെ മോൾ എവിടെയും പോകില്ല. അതേസമയം ഞാൻ ഷൂട്ടിങ്ങിനു പോകുമ്പോൾ അവൾ ഒരു പരാതിയുമില്ലാതെ വീട്ടിൽ നിക്കും. വളരെ ചെറുപ്പം മുതലേ അങ്ങനെയാണ്. ഒരസുഖം വന്നാൽ പോലും എന്നെ അറിയിക്കില്ല. പക്ഷേ, മോൻ അങ്ങനെയല്ല. ഞാൻ ഷൂട്ടിങ്ങിനു പോകുമ്പോൾ അവൻ പറയും, 'എനിക്ക് സ്കൂളിലൊന്നും പോകേണ്ട, ഞാനും വരുന്നു' എന്ന്. അവൻ ലൊക്കേഷനിലേക്കു വരാറുണ്ട്. മോൾ വരാറേ ഇല്ല. അവൾക്ക് അതൊന്നും ഇഷ്ടമല്ല 

ഓണം അച്ഛനും അമ്മയ്ക്കുമൊപ്പം

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size