Denemek ALTIN - Özgür

വയസ്സ് പ്രശ്നമല്ല

Manorama Weekly

|

August 19,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

വയസ്സ് പ്രശ്നമല്ല

പണ്ടൊക്കെ ഒന്നാം ക്ലാസ് മുതൽ പഠിക്കാതെ വിദ്യാർഥികളെ ഉയർന്ന ക്ലാസിൽ പ്രവേശിപ്പിക്കാമായിരുന്നു. അധ്യാപകന് അവരുടെ കഴിവുകൾ ബോധ്യപ്പെട്ടാൽ മാത്രം മതിയായിരുന്നു. അതിന്റെ പ്രയോജനം ലഭിച്ച ഏറെ പ്രമുഖർ നമ്മുടെ മുന്നിലുണ്ട്. ഇന്ന് അത്തരം സ്ഥാനക്കയറ്റം അത്ര എളുപ്പമല്ല.

പെൺകുട്ടികളെ ചെറുപ്രായത്തിലും ആൺകുട്ടികളെ സമാവർത്തത്തിനു മുൻപും സ്കൂളിൽ വിടാത്ത സമുദായങ്ങൾ ഉണ്ടായിരുന്നതിനാൽ അന്ന് ഇത് ആവശ്യവും ആയിരുന്നു.

ചിത്രകലയോ സംഗീതമോ പഠിക്കാനെത്തിയ പല കലാകാരന്മാർക്കും വ്യുൽപത്തികാരണം ഉയർന്ന ക്ലാസിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ ചേരാൻ 1936 ൽ ചെന്ന് കെ.സി.എസ്.പണിക്കരെ പ്രിൻസിപ്പൽ ഡി.പി.ചൗധരി ചേർത്തത് ആറുവർഷ കോ ഴ്സിന്റെ മൂന്നാം വർഷത്തിലാണ്. 

പാസായി അവിടെത്തന്നെ അധ്യാപകനായ കെസിഎസ് പിന്നീട് എം.വി.ദേവൻ, എ.എസ്. നായർ, നമ്പൂതിരി, ടി.കെ.പത്മിനി തുടങ്ങി എത്രയോ പേരെ ഇതുപോലെ കഴിവിന്റെ പേരിൽ ഉയർന്ന ക്ലാസിൽ ചേർത്തു!

ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ ഒരു ക്ലാസിലും പഠിക്കാതെ മദ്രാസിലെത്തിയ നമ്പൂതിരി പത്തു വർഷത്തെ ചിത്രകലാ കോഴ്സുകൾ നാലുവർഷം കൊണ്ടാണു പൂർത്തിയാക്കിയത്. പണിക്കരെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ താൻ വല്ല ദേഹണ്ഡക്കാരനോ ശാന്തിക്കാരനോ ആയിപ്പോയേനേ എന്ന് നമ്പൂതിരി പറഞ്ഞിട്ടുണ്ട്.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size