Denemek ALTIN - Özgür

കൃഷ്ണൻ നായർ സാർ തിരുത്തിയ നോട്ടുകൾ

Manorama Weekly

|

August 12,2023

വഴിവിളക്കുകൾ

- ആർ.കെ. ദാമോദരൻ

കൃഷ്ണൻ നായർ സാർ തിരുത്തിയ നോട്ടുകൾ

പാലക്കാട് ജില്ലയിലെ മഞ്ഞപ്ര എന്ന സ്ഥലത്താണ് എന്റെ കുടുംബം. പ്രശസ്ത സംഗീതജ്ഞൻ എം.ഡി. രാമനാഥന്റെ ജന്മഭൂമി. ആ നാട്ടിൽ എല്ലാവരും കൊട്ടും പാട്ടുമൊക്കെ പഠിച്ചിരുന്നു. സംഗീതപാരമ്പര്യമുള്ള കുടുംബമായിരുന്നു എന്റേതും. അച്ഛന്റെ സഹോദരിമാരെല്ലാം നന്നായി പാടുന്നവരായിരുന്നു. പാട്ടും കൊട്ടും നിറഞ്ഞതായിരുന്നു എന്റെ ബാല്യം. എല്ലാ അവധിക്കാലത്തും ഞങ്ങൾ പാലക്കാട്ടെത്തും.

ഞാൻ പഠിച്ചതും വളർന്നതും എറണാകുളത്താണ്. എന്റെ മുത്തച്ഛൻ ശങ്കര നാരായണ മേനോന് കേരള ഹൈക്കോടതിയിലായിരുന്നു ജോലി. അച്ഛൻ രാമൻകുട്ടി നായരും ജോലി ചെയ്തിരുന്നത് എറണാകുളത്തു തന്നെ. എന്റെ അച്ഛന്റെ അച്ഛൻ ദാമോദരൻ നായർ ശ്ലോകങ്ങൾ എഴുതുമായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് എനിക്കിട്ടിരിക്കുന്നത്.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size