Denemek ALTIN - Özgür

"നിർമാല്യം എന്റെ വഴിത്തിരിവ്

Manorama Weekly

|

August 05,2023

എംടി ആദ്യമായി സംവിധാനം ചെയ്തതും ദേശീയ പുരസ്കാരങ്ങൾ നേടിയെടുത്തതുമായ നിർമാല്യത്തിലൂടെ നായികയായി നാലു ദക്ഷിണേന്ത്യൻ ഭാഷകളിൽ താരമായി മാറിയ സുമിത്ര.

- സന്ധ്യ കെ.പി

"നിർമാല്യം എന്റെ വഴിത്തിരിവ്

എം.ടി.വാസുദേവൻ നായർ ആദ്യമായി സംവിധാനം ചെ യ്ത ചിത്രമാണു നിർമാല്യം. മികച്ച ചിത്രത്തിനും മികച്ച നടനും മി കച്ച നടിക്കുമുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ നിർമാല്യം ഇക്കൊല്ലം അരനൂറ്റാണ്ടു തികച്ചു. 'നിർമാല്യത്തിലൂടെ അരങ്ങേറി യ സുമിത്രയാകട്ടെ, ഇതിനകം നാലു ദക്ഷിണേന്ത്യൻ ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങൾ പൂർത്തിയാക്കുകയും വിവിധ ഭാഷകളിലായി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

മലയാളിയാണെങ്കിലും അന്യഭാഷകളിലാണു സുമിത്ര കൂടുതൽ ആദരിക്കപ്പെട്ടത്. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ സുമിത്രയുടെ മകൾ ഉമാശങ്കരി മലയാള സിനിമയായ "കുബേരനി'ൽ അഭിനയിച്ചിരുന്നു. 'നിർമാല്യ'ത്തിലേക്കുള്ള വഴി എങ്ങനെയായിരുന്നു ? രാമു കാര്യാട്ട് സാർ സംവിധാനം ചെയ്ത "നെല്ലി'ൽ സഫിയ എന്ന റോളിൽ ഞാൻ അഭിനയിച്ചിരുന്നു. നെല്ലിന്റെ ഷൂട്ടിങ് സുൽത്താൻ ബത്തേരിയിൽ ആയിരുന്നു. അന്ന് വയനാടു വഴി പോയ എം.ടി.വാസുദേവൻ നായർ സാർ, ബത്തേരിയിൽ രാമു കാര്യാട്ട് സാറിന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്നു എന്നറിഞ്ഞ് ലൊക്കേഷനിൽ എത്തി. അവിടെ വച്ച് അദ്ദേഹം എന്നെ കണ്ടു. എന്റെ ഒപ്പം അച്ഛനും ഉണ്ടായിരുന്നു. എംടി സാർ അച്ഛനെ വിളിച്ചു ചോദിച്ചു: "മകളുടെ രണ്ട് ഫോട്ടോ എടുത്തോട്ടെ?' എംടി സാറല്ലേ ചോദിച്ചത്. അച്ഛൻ സമ്മതിച്ചു. ഒരു മാസത്തിനുശേഷം അദ്ദേഹവും മാനേജരും കൂടി ഞങ്ങളെ ചെന്നൈയിൽ വന്നു കണ്ടു. അദ്ദേഹം സംവിധാനം ചെയ്യുന്ന നിർമാല്യം' എന്ന ചിത്രത്തിലേക്ക് നായികയായി എന്നെ തിരഞ്ഞെടുത്തു എന്ന് എംടി സാർ അച്ഛനോടു പറഞ്ഞു. സുമിത്ര എന്ന താരം മലയാളിയാണെന്നു പലർക്കും അറിയില്ല. തൃശൂർ പൂങ്കുന്നത്താണ് എന്റെ നാട്. അച്ഛൻ രാഘവൻ നായർ. അച്ഛനും അമ്മയും കല്യാണം കഴി ഞ്ഞശേഷം അവിടെനിന്നു വിശാഖപട്ടണത്തേക്കു പോയി. അച്ഛ ന് കാൾടെക് ഓയിൽ റിഫൈനറിയിൽ ചെറിയൊരു ജോലി കിട്ടി.

എനിക്ക് ഇളയ മൂന്ന് അനിയൻമാരാണ്. രഘു, സുദർശൻ, സുരേ ഷ്. വിശാഖപട്ടണത്തിൽ താമസിക്കുമ്പോൾ മുതൽ എനിക്കു സി നിമയിൽ നായികയാകണം എന്നു ഞാൻ അച്ഛനോടു പറയുമാ യിരുന്നു. വീട്ടുകാർക്കൊന്നും അതു ചിന്തിക്കാൻ പോലും പറ്റുമായി രുന്നില്ല. പിന്നീട് അച്ഛൻ വിശാഖപട്ടണത്തെ ജോലി വിട്ട് മദ്രാസിലേക്കു താമസം മാറ്റി. അതിനൊരു കാരണം അമ്മയുടെ ബന്ധു അവിടെ ഉണ്ടായിരുന്നതാണ്. ഞങ്ങൾ മദ്രാസിലേക്കു മാറിയതാണ് ഞാൻ സിനിമയിൽ എത്താൻ കാരണം.

എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള വഴി ?

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size