Denemek ALTIN - Özgür

റാംജി റാവുവും സായികുമാറും

Manorama Weekly

|

July 01,2023

തമാശയ്ക്ക് ജനിച്ച ഒരാൾ 

- സിദ്ദിഖ്

റാംജി റാവുവും സായികുമാറും

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിങ്ങിലെ ബാലകൃഷ്ണന്റെ ജോലിക്കഥയുടെ ഉറവിടത്തെക്കുറിച്ചു പറഞ്ഞാണല്ലോ കഴിഞ്ഞ അധ്യായം അവസാനിപ്പിച്ചത്. ഇക്കുറി ചില റാംജി റാവു വിശേഷങ്ങളും ബാലകൃഷ്ണനാകാൻ സായികുമാറിനെ കണ്ടെത്തിയ കഥയും പറയാം. ആകസ്മികമായാണ് ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നത്. സിനിമ സംവിധാനം ചെയ്യണമെന്ന് ഫാസിൽ സാർ ഞങ്ങളോട് ആവശ്യപ്പെടുമ്പോൾ മദ്രാസിൽ ഞാൻ മാത്രമേയുള്ളൂ. ലാൽ അന്നു നാട്ടിലാണ്.

"ഞാനൊരു കഥ തരാം. നിങ്ങൾ സംവിധാനം ചെയ്യും എന്നാണ് ഫാസിൽ സാർ ആദ്യം പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമാ ചിത്രീകരണം ഞങ്ങൾക്ക് എപ്പോഴും അദ്ഭുതമാണ്. കടലാസിൽ എഴുതിവച്ചതിനെക്കാൾ കാര്യങ്ങളാണ് ചിത്രീകരണ സമയത്ത് അദ്ദേഹം ഉൾപ്പെടുത്തുന്നത്. അത് അദ്ദേഹത്തിന്റെ മനസ്സിൽ മാത്രമു ള്ളതാണ്. മറ്റൊരാൾക്കും പകർത്താനാകാത്തത്. "ഫാസിൽ സാറിന്റെ കഥ ഞങ്ങൾ ചെയ്താൽ അതു ഭംഗിയാകില്ല. സാറിന്റെ കഥ മുഴുവനും മനസ്സിലാണ്. അത് കൊണ്ടുവന്നാലേ സിനിമ നന്നാകൂ. അതുകൊണ്ട് ഞങ്ങളൊരു കഥയുണ്ടാക്കാം.

"എങ്കിൽ നിങ്ങളൊരു കഥയുണ്ടാക്ക്. നന്നാകുമെങ്കിൽ നമുക്കു നോക്കാം. കഥ എഴുതാനായി ഞങ്ങളോട് എറണാകുളത്തു പോയി മുറിയെടുത്തോളാൻ ഫാസിൽ സാർ പറഞ്ഞു. മുറിയെടുക്കാൻ കയ്യിൽ പൈസയില്ല. നാണക്കേടു കാരണം ഇക്കാര്യം അദ്ദേഹത്തോടു പറഞ്ഞില്ല. അങ്ങനെ എറണാകുളത്തേക്കു കുറച്ചു പൈസ കയ്യിൽ ഉണ്ടായിരുന്നു. കഥയെഴുത്തു തുടങ്ങാൻ ആ ഒരു മുറി സംഘടിപ്പിക്കാം. അന്ന് ഞങ്ങളുടെ കൂടെ സുഹൃത്തും പിന്നീടു ഞങ്ങളുടെ സംവിധാന സഹായിയുമായിരുന്ന ആന്റണി മൈക്കിൾ ഉണ്ടായിരുന്നു.

"ഐശ്വര്യമുള്ള ഒരു സ്ഥലത്തു വച്ച് എഴുതിത്തുടങ്ങാം, ആന്റണി പറഞ്ഞു. അങ്ങനെ ഐശ്വര്യമുള്ള ഒരു ലോഡ്ജ് എവിടെയുണ്ട്?' അങ്ങനെയൊരു സ്ഥലമുണ്ട്. സംഭവം ചീത്തപ്പേരൊക്കെ ആയിരിക്കും. പക്ഷേ, അങ്ങനെയുള്ള സ്ഥലത്തിന് ഒരു ഐശ്വര്യമുണ്ടാകും.

"മനസ്സിലായില്ല...

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size