Denemek ALTIN - Özgür

ക്ലോസറ്റ് കഥ

Manorama Weekly

|

March 11, 2023

കഥക്കൂട്ട്  

- തോമസ് ജേക്കബ്

ക്ലോസറ്റ് കഥ

ഇന്ത്യക്കാരൻ എവിടെവച്ചും അതു സാധിക്കും. ഒരു മറയും വേണ്ട.

പുലർച്ചയ്ക്കുള്ള ട്രെയിനിൽ ബോംബെയിൽ നിന്നു യാത്ര ചെയ്യുകയായിരുന്ന തന്നെ നൂറുകണക്കിനു പൃഷ്ഠങ്ങൾ തൊട്ടടുത്തു റെയിൽവേ ട്രാക്കിൽ നിന്നു സ്വാഗതം ചെയ്തതായി ഇന്ത്യൻ പത്രങ്ങളിൽ പംക്തി ചെയ്തു കൊണ്ടിരുന്ന ജയിംസ് കാമറോൺ എഴുതിയിട്ടുണ്ടെന്നു വായിച്ചത് മുതിർന്ന ഇന്ത്യൻ പത്രപ്രവർത്തകൻ പി.പി. ബാലചന്ദ്രന്റെ എകെജിയും ഷേക്സ്പിയറും' എന്ന പുസ്തകത്തിലാണ്. “ആദ്യമായാണ് ഇത്രയേറെ ചന്തികൾ ഒന്നിച്ചു കാണുന്നത് എന്ന് കാമറോൺ.

സെബാസ്റ്റ്യൻ പോൾ ആത്മകഥയിൽ ഇങ്ങനെ പറയുന്നു: ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എനിക്കു മുഖം കഴുകണമെന്നില്ല. സിഗരറ്റ് വലിക്കണമെന്നില്ല. ബെഡ് കോഫിയോ ചായയോ വേണമെന്നില്ല. ഒരു പത്രം കിട്ടിയാൽ സന്തോഷമാവും. പത്രം ഇല്ലാത്ത ദിവസമാണെങ്കിൽ പഴയ പത്രം വായിക്കും. ടോയലറ്റിൽ പത്രം വേണ്ട. അവിടെ പത്രം കൊണ്ടുപോകുന്നത് അനാദരവായാണ് ഞാൻ കാണുന്നത്. അത്യാവശ്യമെങ്കിൽ പത്രത്തിനുപകരം ടാബോ സ്മാർട് ഫോണോ എടുക്കും.

ആ സ്ഥലത്തിനു നാറ്റമില്ലാത്ത അനേകം വാക്കുകൾ ഇന്ന് ഇംഗ്ലിഷിൽ പ്രചാരത്തിലുണ്ട്. ടോറ്റ്, ലവേറ്ററി, വാട്ടർ ക്ലോസറ്റ്, ഔട്ട്ഹൗസ്, ബാത്ത് റൂം, വാ ഷ്റൂം, റെസ്റ്റ് റൂം, മെൻസ്, ജന്റിൽമെൻ സ് റൂം, വിമൻസ് റൂം, ലേഡീസ് റൂം, പൗഡർ റൂം എന്നിങ്ങനെ എത്രയോ പേരുകൾ.

അങ്ങനെയൊരു പേര് (comfort station) ചെറുപ്പകാലത്ത് കണ്ട് സംഗതിയെന്തെന്ന് മനസ്സിലാകാതെ നിന്നിട്ടുണ്ടു ഞാൻ.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size