Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

ജോർജിന്റെ അമ്മ

Manorama Weekly

|

December 24,2022

ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

ജോർജിന്റെ അമ്മ

സൂപ്പർ ഹിറ്റ് നായകൻ ആയിരുന്നു തമിഴ് നടനായ രവിചന്ദ്രൻ. ജയലളിതയും കെ.ആർ. വിജയയും ഉൾപ്പെടെ അക്കാലത്തെ മികച്ച നടിമാരുടെ നായകൻ ആയിരുന്നു അദ്ദേഹം. രവിചന്ദ്രൻ അഭിനയിച്ചിരുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായി. കലൈഞ്ജർ തിലകം, ചിന്ന എംജിആർ, റൊമാന്റിക് ഹീറോ എന്നിങ്ങനെ ആരാധകർ അദ്ദേഹത്തിനു പല വിളിപ്പേരുകളും നൽകിയിരുന്നു. മൂഴുത്ത്' എന്ന സിനിമയിലാണു ഷീലയും രവിചന്ദ്രനും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. അതിൽ രവിചന്ദ്രന്റെ സഹോദരിയുടെ വേഷമായിരുന്നു ഷീലയ്ക്ക്. തുടർന്ന്, ഗൗരീകല്യാണം, ഇദയകമലം തുടങ്ങിയ സിനിമകളിലും അവർ ഒന്നിച്ച് അഭിനയിച്ചു. ആ ബന്ധത്തെക്കുറിച്ചു ഷീലയുടെ വാക്കുകൾ ഇങ്ങനെ: പടങ്ങളിൽ ഒന്നിച്ചഭിനയിച്ചെങ്കിലും വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. കണ്ടാൽ ഒരു 'ഹലോ' പറയുന്ന ബന്ധമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. ഏതോ സമയത്ത് എം.ഒ.ജോസഫുമായി രവിചന്ദ്രൻ പരിചയപ്പെട്ടു. എം.ഒ.ജോസഫ് സാറാണു രവിചന്ദ്രനെ ആദ്യമായി മലയാളത്തിലേക്കു കൊണ്ടുവന്നത് എന്നാണ് ഓർമ. സത്യൻ സാർ മരിച്ച സമയത്താണ്. സത്യൻ സാറിനു വച്ചിരുന്ന വേഷമാണ് രവിചന്ദ്രനു കിട്ടിയത്. അങ്ങനെ ഒന്നുരണ്ടു പടങ്ങൾ കഴിഞ്ഞപ്പോൾ നല്ല ആളാണ്, നിങ്ങൾ രണ്ടു പേരും തനിച്ചല്ലേ, കല്യാണം കഴിച്ചുകൂടേ എന്ന് എം.ഒ.ജോസഫ് സാറും സേതുമാധവൻ സാറും എന്നോടു ചോദിച്ചു. അങ്ങനെയാണ് അതു കല്യാണത്തിലേക്കെത്തിയത്.

രാമപുരത്തു രവിചന്ദ്രനു വലിയൊരു തോട്ടമുണ്ട്. പത്തുമുപ്പത് ഏക്കറുള്ള ഒരു തോട്ടം. അവിടെ വച്ചായിരുന്നു കല്യാണം. വളരെ ലളിതമായ കല്യാണം ആയിരുന്നു. ഞങ്ങളുടെ വീട്ടുകാര്, എന്റെ കുറച്ചു സുഹൃത്തുക്കൾ, അവരുടെ കുറച്ചു സുഹൃത്തുക്കൾ അത്രേയുള്ളൂ. ആ കല്യാണത്തിന് എം.ഒ.ജോസഫും സേതുമാധവനുമൊക്കെ ഉണ്ടായിരുന്നു. കല്യാണത്തിനുശേഷമാണു ഞാൻ ചുക്ക് എന്ന സിനിമയിൽ അഭിനയിച്ചത്. എട്ടു മാസം ഗർഭിണിയായിരുന്ന സമയത്താണ് മധുവിന്റെ നായികയായി ഞാൻ കന്യക' എന്ന പടത്തിൽ അഭിനയിച്ചത്. "മഞ്ഞൾ കുങ്കുമം', 'അമ്മ അപ്പ്' എന്നിങ്ങനെ രണ്ടു പടങ്ങൾ കല്യാണത്തിനുശേഷം രവിചന്ദ്രൻ പ്രൊഡ്യൂസ് ചെയ്തിരുന്നു. അതിൽ രണ്ടിലും ഞാൻ അഭിനയിച്ചു. ഞാൻ സംവിധാനം ചെയ്ത ശിഖരങ്ങൾ എന്ന സിനിമയിലും രവിചന്ദ്രൻ അഭിനയിച്ചു. അങ്ങേരുടെ പടങ്ങളെല്ലാം അന്നത്തെ സിൽവർ ജൂബിലി പടങ്ങളാണ്. മൂന്നു വർഷം ഞങ്ങൾ ഒരുമിച്ചു ജീവിച്ചു.

 മകൻ

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size

Holiday offer front
Holiday offer back