Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

സ്വാതിയിൽ പിറന്ന താരം

Manorama Weekly

|

August 06, 2022

ഒരേയൊരു ഷീല

-  എം.എസ്. ദിലീപ്

സ്വാതിയിൽ പിറന്ന താരം

മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും താരമൂല്യമുള്ള ലേഡി സൂപ്പർ സ്റ്റാർ ആണു ഷീല. അവർ മലയാള സിനിമയിൽ സ്ഥാപിച്ച റെക്കോർഡുകൾ മറികടക്കാൻ മറ്റൊരു അഭിനേത്രിക്കും കഴിഞ്ഞിട്ടില്ല. നഖശിഖാന്തം താരപ്രൗഢി നിറഞ്ഞ സാന്നിധ്യമായിരുന്നു, വെള്ളിത്തിരയിലെ ഷീല. അറുപതു വർഷമായി അവർ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. നാനൂറ്റിയെഴുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ച ഷീലയില്ലാതെ എന്തു മലയാള സിനിമ?

ഒരേ നായകനോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായ നടിയെന്ന ലോക റെക്കോർഡും ഷീലയുടേതാണ്. ഇന്ത്യയിൽ ഒരു സിനിമ, കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് അതിൽ നായികയായി അഭിനയിച്ചിട്ടുള്ള മറ്റൊരു സ്ത്രീയും ഇല്ല. "ശിഖരങ്ങൾ' എന്ന സിനിമ. യക്ഷഗാനം എന്നൊരു സിനിമയും ഷീല സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ "ഒന്നു ചിരിക്കൂ' എന്ന സിനിമയുടെ കഥ ഷീലയുടേതായിരുന്നു. മുപ്പതോളം ചെറുകഥകളും രണ്ടു നോവലുകളും എഴുതി. ചിത്രകാരിയായി പേരെടുത്തു.

നീണ്ട ഒരിടവേളയ്ക്കുശേഷം ഷീല സിനിമയിൽ മടങ്ങിയെ ത്തി. രണ്ടാം വരവിലും മികച്ച നടിക്കുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ നേടി.

അറുപതു വർഷം നീണ്ട ആ അഭിനയ ജീവിതത്തിന്റെ കഥ സം ഭവബഹുലമാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു കളറിലേക്കും കളറിൽനിന്നു ഡിജിറ്റലിലേക്കും യാത്ര ചെയ്ത മലയാള സിനിമയുടെ ചരിത്രം അവരുടെ കർമപാശവുമായി ഇഴചേർന്നതാണ്.

മലയാള സിനിമയുടെ രണ്ടു പതിറ്റാണ്ടിന്റെ ഭാഗ്യജാതകം രചിച്ച ഈ അഭിനേത്രിയുടെ ജീവിതകഥ ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനൊരു കാരണം ഒരുപക്ഷേ, അവർ ജീവിത കാലമത്രയും ചെന്നൈയിലും ഊട്ടിയിലുമായി ജീവിച്ചു എന്നതാകാം. ഒറ്റയ്ക്ക് ജീവിതത്തോടും ലോകത്തോടും പടവെട്ടി ജയിച്ചു കയറിയ സ്ത്രീയുടെ അപാരമായ ആത്മവിശ്വാസമാണു ഷീലയുടെ മുഖമുദ്ര. ചെന്നൈയിൽ മൈലാപ്പൂരിലെ ഷീല കാസിൽ എന്ന കൊട്ടാരസദൃശമായ വീടിനുപോലും ഒരു പ്രത്യേകതയുണ്ട്. ചെന്നൈയിൽ ലിഫ്റ്റ് സൗകര്യത്തോടെ പണിത ആദ്യത്തെ വീടാണ് അത്.

ഷീലയുടെ ജീവിതകഥ രേഖപ്പെടുത്താനുള്ള ആഗ്രഹത്തോടെ രണ്ടു പതിറ്റാണ്ടിനു മുൻപേ തുടങ്ങിയതാണ് ഇതു സംബന്ധിച്ച സംഭാഷണങ്ങൾ. ജീവിതം ഒറ്റയ്ക്കു പടവെട്ടി ശീലിച്ച ഒരു സ്ത്രീ തോൽക്കാൻ തയാറില്ലെന്നും തോൽപിക്കാൻ നോക്കേണ്ടെന്നും വ്യക്തമാക്കുന്നതാണ് അവരുടെ വാക്കുകൾ. പലപ്പോഴായി നടത്തിയ ദീർഘസംഭാഷണങ്ങളിൽനിന്നു ചുരുൾ നിവരുന്ന ജീവിത കഥയാണ് ഇവിടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size

Holiday offer front
Holiday offer back