Try GOLD - Free
കൂട്ടുകൂടാം, കുട്ടികളോട്
Vanitha
|September 27, 2025
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
എന്തൊക്കെ ചെയ്തു, എങ്ങനെയൊക്കെ ശകാരിച്ചു. എന്നിട്ടും ഒരു മാറ്റവുമില്ല. ഇന്നലെയും ക്ലാസ് ടീച്ചർ വിളിച്ചിരുന്നു. സേറയെക്കുറിച്ചുള്ള പരാതികൾ കേട്ടു മടുത്തു.'' അടുത്ത സുഹൃത്തായ ശില്പയോടാണ് ആനിന്റെ പരാതി പറച്ചിൽ.
എന്താണ് പുതിയ പ്രശ്നം?'' ശില്പ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. “അടുത്തിരിക്കുന്ന കുട്ടി ഇവളുടെ പെൻസിലൊന്നെടുത്തു. അതിനെച്ചൊല്ലി സേറ ആ കുട്ടിയെ അടിച്ചു. ഒരു പതിനൊന്നുകാരി ചെയ്യേണ്ടതാണോ ഇത്? എന്തു മോശമാണ്?''ആനിനു ദേഷ്യമടക്കാൻ കഴിഞ്ഞില്ല.
ആൻ നീ ടെൻഷനാകാതെ കേൾക്കണം. സേറയുടെ ദേഷ്യവും ഇത്തരം പ്രതികരണങ്ങളുമെല്ലാം നിന്നെയും ജയിംസിനേയും കണ്ടുപഠിക്കുന്നതാണ്. കഴിഞ്ഞ ദിവസം കുട്ടി നിന്റെ പേന എടുത്തതിന് നീ അവളെ ഒരുപാടു ശകാരിച്ചില്ലേ? “അത് അത്ര വിലപിടിപ്പുള്ള പേന ആയതുകൊണ്ടല്ലേ? കുട്ടിയുടെ കയ്യിൽ നിന്നു വീണു പൊട്ടിയാലോ എന്നു കരുതിയാണ്. ആൻ സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.
“നീ പറയുന്നതു ശരിയാണ്, നിന്റെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ. സേറയെ സംബന്ധിച്ച് അനുവാദമില്ലാതെ ഒരു സാധനം എടുത്തപ്പോൾ മമ്മ ശകാരിച്ചു. കൂടുകാരി അനുവാദമില്ലാതെ പെൻസിലെടുത്തപ്പോൾ അവൾ അതു പോലെ പ്രതികരിച്ചു. 'ശില്പ പറയുന്നതിൽ കാര്യമുണ്ടന്ന് ആനിനു തോന്നി.
“മക്കളുമായുള്ള ആത്മബന്ധത്തിന്റെ അടിത്തറ നിർമിക്കേണ്ടത് 80 ശതമാനം സ്നേഹവും കരുതലും കൊണ്ടാണ്. നേർവഴിക്കു നയിക്കലും ശാസിക്കലുമെല്ലാം 20 ശതമാനം മാത്രം മതി. കുട്ടികളുമായി അടുക്കാൻ വളരെ എളുപ്പമാണ്. നമ്മുടെ ചിട്ടകളിൽ ചില വിട്ടുവീഴ്ചകൾ വരുത്തണമെന്നു മാത്രം.'' ശില്പ പറഞ്ഞു.
അതിരാവിലെ അല്പം സ്നേഹം
ഇന്നും പല വീടുകളിലും കുട്ടികളെ വിളിച്ചുണർത്തുന്നത് അലാറമാണ്. അല്ലെങ്കിലോ എഴുന്നേൽക്കൂ, നേരം വൈകി' എന്ന അലർച്ച കേട്ടാകും കുട്ടികൾ ഉണരുക. ഇനി മുതൽ സ്നേഹത്തോടെ കുട്ടിയെ വിളിച്ചെഴുന്നേൽപ്പിക്കാം. എഴുന്നേറ്റു കഴിഞ്ഞ് ആദ്യ മൂന്നു മിനിറ്റെങ്കിലും കുട്ടിയെ ചേർത്തു പിടിച്ചിരിക്കാം. മാതാപിതാക്കളുടെ സ്നേഹവും ആലിംഗനവും കുട്ടികളെ ദിവസം മുഴുവൻ ഊർജസ്വലരാക്കി വയ്ക്കും.
രുചിക്കൊപ്പം വിളമ്പാം, വാത്സല്യം
തീന്മേശയിലിരിക്കുന്ന ഭക്ഷണം കുട്ടി സ്വയമെടുത്തു കഴിക്കുന്ന രീതി സാധിക്കുമെങ്കിൽ ഒഴിവാക്കുക.
This story is from the September 27, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

