Try GOLD - Free
വില്ലനും നായകനും ഇവിടെ സേഫാണ്
Vanitha
|July 19, 2025
തമാശയും ചിരിയും കടന്നു നായകനിലേക്കും വില്ലനിലേക്കും 'പരകായപ്രവേശം നടത്തുകയാണു ഷറഫുദ്ദീൻ
പത്തിരുപത്തഞ്ചു വർഷം മുൻപാണ്. മാനത്തെ കൊട്ടാരം സിനിമയുടെ ഷൂട്ടിങ് ആലുവ പാലസിൽ നടക്കു ന്നു. നടി ഖുശ്ബുവിനെ കാണാൻ ആൾക്കുട്ടം തടിച്ചുകൂടുന്ന രംഗമാണു ഷൂട്ട് ചെയ്യുന്നത്.
പാറയാണെന്നു കരുതി ആനപ്പുറത്തു കയറി പറ്റിയ ' ഇന്ദ്രൻസിന്റെ വെപ്രാളവും തത്രപ്പാടുമൊക്കെ ചേർന്ന അഭിനയം കണ്ടു ജനം ഇളകിച്ചിരിച്ചു. അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു ആറാം ക്ലാസ്സുകാരൻ പിന്നീടു കുതിരപ്പുറത്തു കയറിയാണു മലയാള സിനിമയുടെ അങ്കത്തട്ടി'ലേക്കെത്തിയത്, നടൻ ഷറഫുദ്ദീൻ.
പ്രേമം സിനിമയിൽ കുതിരപ്പുറത്തു കയറി കഫേയിലെത്തി അലമ്പുണ്ടാക്കിയ തന്റെ ജീവിതത്തിൽ ആ ആന നിർണായക കഥാപാത്രമായെന്നു പറഞ്ഞാണു ഷറഫ് സംസാരിക്കാനിരുന്നത്. “വർഷങ്ങൾക്കു ശേഷം ഒരു സൗഹൃദ സദസ്സിലിരുന്നു മാനത്തെ കൊട്ടാരം ഷൂട്ടിങ് കണ്ട കഥ പറഞ്ഞു. പഴയ സിനിമകളുടെ ക്ലൈമാക്സിൽ സഹോദരന്മാരെല്ലാം ഒരു ലിങ്കിലൂടെ കണക്ടാകുന്നതു പോലെ, അതു കേട്ടിരുന്ന സംവിധായകൻ അൽഫോൻസ് പുത്രനും നടൻ കൃഷ്ണ ശങ്കറും ഒരേ സ്വരത്തിൽ പറഞ്ഞു, ആന വന്ന ദിവസം ഞങ്ങളും ഷൂട്ടിങ് കാണാനുണ്ടായിരുന്നു.
'' റിലീസാകാനുള്ള സിനിമയുടെ പേരിലും കൗതുകമുണ്ട്, പെറ്റ് ഡിറ്റക്ടീവ് ?
അതു പറയും മുൻപ് ആ സിനിമ തുടങ്ങിയ കഥ പറയാം. കോവിഡ് കാലം, എല്ലാവരും ഷൂട്ടിങ്ങും ജോലിയുമില്ലാതെ വീട്ടിലിരിപ്പാണ്. കൂട്ടുകാരെല്ലാം ഇടയ്ക്കു കാക്കനാട്ടെ അഖിലിന്റെ ഫ്ലാറ്റിൽ ഒത്തുകൂടും.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യുടെ അസോഷ്യേറ്റ് ഡയറക്ടറായ അപ്പുവും സൗണ്ട് ഡിസൈനറായ നിക്സണും സിനിമ മനസ്സിൽ കൊണ്ടു നടക്കുന്ന സന്ദീപും ജോർജും ഷിനോസ് ഷംസുദ്ദീനുമൊക്കെ ആ കൂട്ടത്തിലുണ്ട്. അപ്പുവിന്റെ പെറ്റ് ഡോഗാണു ച്യൂയി. ഷിറ്റ്സു ബ്രീഡിലുള്ള ച്യൂയി ഞങ്ങളോടെല്ലാം വലിയ കമ്പനിയാണ്.
ഒരു ദിവസം ഡോർ തുറന്നപ്പോൾ ച്യൂയി പുറത്തേക്ക് ഇറങ്ങിയോടി. ആ രാത്രി മുഴുവൻ തപ്പിനടന്നിട്ടും കിട്ടിയില്ല. വർഷങ്ങളായി ഒപ്പമുള്ള ച്യൂയിയെ നഷ്ടപ്പെട്ട അപ്പുവിന്റെ വിഷമമറിഞ്ഞു നസ്രിയയും സൗബിനുമൊക്കെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. രണ്ടു ദിവസം കഴിഞ്ഞു വിവരം കിട്ടി, ച്യൂയി കുറച്ചപ്പുറത്തുള്ള കുട്ടികളുടെയടുത്തുണ്ടെന്ന്.
This story is from the July 19, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

