Facebook Pixel From Wink to WARRIOR | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

From Wink to WARRIOR

Vanitha

|

June 07, 2025

വിങ്ക് സെൻസേഷനിൽ നിന്ന് തെന്നിന്ത്യൻ നായികയായ പ്രിയ വാരിയർ വനിതയ്ക്കൊപ്പം.

- അഞ്ജലി അനിൽകുമാർ

From Wink to WARRIOR

ആറു വർഷം മുൻപ്, പതിനെട്ടുകാരി ക്യാമറയ്ക്കു മുന്നിൽ കണ്ണിറുക്കി'(വിങ്ക്)യപ്പോൾ ഇന്റർനെറ്റ് ആ നോട്ടത്തിന്റെ അമ്പേറ്റുവീണു. ആ ഒറ്റനോട്ടത്തിൽ പ്രിയ പ്രകാശ് വാരിയർ എന്ന പെൺകുട്ടി ഇന്റർനെറ്റ് സെൻസേഷനായി മാറി. മീമുകളിലുൾപ്പെടെ വളർത്തുന്നതും തളർത്തുന്നതുമായ കമന്റുകളുടെ തിരയിളകി. പക്ഷേ, പ്രിയ നിശബ്ദത പാലിച്ചു. കല്ലെറിഞ്ഞവരെക്കൊണ്ടു കയ്യടിപ്പിക്കാൻ പ്രിയയ്ക്ക് അധികസമയം വേണ്ടിവന്നില്ല.

കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും പിൻബലത്തിൽ പ്രിയ മലയാളത്തിൽ നിന്നു തമിഴിലേക്കും അവിടെ നിന്നു തെലുങ്കിലേക്കുമെത്തി. ആ യാത്ര ഇന്നെത്തിനിൽക്കുന്നത് തെന്നിന്ത്യൽ സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം ഗുഡ് ബാഡ്, അഗ്ലി എന്ന സിനിമയിലാണ്. പുതിയ വിശേഷങ്ങൾ പങ്കുവച്ച് പ്രിയ വനിതയ്ക്കൊപ്പം.

ഗുഡ് ബാഡ്, അഗ്ലിയിലെ നിത്യ ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?

ഒരുപാടു സന്തോഷമുണ്ട്. സംവിധായകൻ ആദിക് രവിചന്ദ്രനാണ് സിനിമയിലേക്ക് ക്ഷണിച്ചത്. വളരെ രസകരമായാണു നിത്യയെക്കുറിച്ച് ആദിക്ക് സംസാരിച്ചത്. എന്തെങ്കിലും തയാറെടുപ്പുകൾ വേണോ എന്നു ചോദിച്ചപ്പോൾ, "പ്രിയ സ്പെയിനിലേക്ക് വെക്കേഷന് പോകുന്ന മൂഡിൽ വന്നാൽ മതി' എന്നായിരുന്നു മറുപടി. ആ ഉത്തരത്തിൽ പകുതി റിലാക്സ്ഡ് ആയി. ചിരിയോടെ മാത്രം ഓർത്തെടുക്കാനാകുന്ന അനുഭവങ്ങളാണ് "ഗുഡ് ബാഡ് അഗ്ലി' സമ്മാനിച്ചത്.

ജിബിയുവിലേക്ക് എന്നെ ആകർഷിച്ച പ്രധാനഘടകം അജിത് കുമാർ എന്ന പേരാണ്. കുട്ടിക്കാലം മുതൽ അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടമായിരുന്നു. എന്നാൽ പരിചയപ്പെട്ടപ്പോൾ മനസ്സിലായി ഇനി ലൈഫ് ലോങ് ഞാൻ അജിത് കുമാർ എന്ന വ്യക്തിയുടെ ഫാൻ ആയിരിക്കുമെന്ന്. അത്രയ്ക്ക് ഡൗൺ ടു എർത്ത് ആയ മനുഷ്യനാണ്. ഷൂട്ടിന്റെ ഇടവേളകളിൽ ഒരുപാടു സംസാരിച്ചു. കേരളത്തെക്കുറിച്ചു സംസാരിക്കുമ്പോൾ അദ്ദേഹം വാചാലനാകും.

സാറിനൊപ്പമുള്ള ആദ്യ ഷോട്ട് തൊട്ടുതൊട്ടു പേസും സുൽത്താനാ' എന്ന പാട്ടിന്റെ അവസാനരംഗമാണ്. അന്നു പാട്ടു മാത്രം ഷൂട്ട് ചെയ്യും എന്നാണ് ആദിക്ക് പറഞ്ഞിരുന്നത്. സെറ്റിൽ അജിത് സാറിനെ കണ്ടപ്പോൾ ഞാനാലോചിച്ചു, ഇന്നു പാട്ടു മാത്രമാണല്ലോ ഉള്ളതെന്ന്. പാട്ടിന്റെ മൂഡിൽ ചിൽ ചെയ്തു നിൽക്കുമ്പോഴാണ് ആദിക്ക് പറയുന്നത് "ഇനി നമുക്ക് അജിത് സാറിനൊപ്പമുള്ള ഭാഗം എടുക്കാം എന്ന്. സ്പോട്ടിലാണ് ഡയലോഗ് പോലും പറഞ്ഞു തന്നത്.

MORE STORIES FROM Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Listen

Translate

Share

-
+

Change font size