Try GOLD - Free
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha
|November 23, 2024
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
നഷ്ടപ്പെടുമെന്നു ഭയപ്പെട്ട ഒന്ന്, പതിവിലേറെ തിളക്കത്തോടെ തിരികെ സന്തോഷമുണ്ടു ശിവാനിയുടെ കണ്ണുകളിൽ. എന്താണു തിരിച്ചുകിട്ടിയ ആ വിലപ്പെട്ട സമ്മാനം? ഒരു നിമിഷത്തെ മൗനത്തിൽ ഒന്നു മുങ്ങി മുഖമുയർത്തി നോക്കി ചിരിച്ചു കൊണ്ടു ശിവാനി പറഞ്ഞു. “ ഈ ജീവിതം തന്നെ'.
ഗുരു, അണ്ണൻ തമ്പി, ചൈനാടൗൺ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളിക്ക് പരിചി തയാണ് ശിവാനി. വിക്രമാദിത്യൻ, വെളുത്ത ക്രതീന എന്നീ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെയും പ്രിയമുഖം. പക്ഷേ, ക്യാമറയുടെ മുന്നിൽ നിന്ന് പെട്ടെന്നൊരു ദിവസം ശിവാനിയെ കാണാതായി.
2022 ഏപ്രിലിൽ ജീവിതത്തിലേക്കു ക്ഷണിക്കാതെ ഒരു അതിഥി എത്തി. കാൻസർ ബാധിതയാണെന്നു തിരിച്ചറിഞ്ഞു. അതിജീവനത്തിന്റെ ആ അനുഭവം പങ്കുവയ്ക്കുന്നു ശിവാനി.
കോവിഡും ചാടിക്കടന്നു, പക്ഷേ...
അന്നു കേരളത്തിനു സാനിറ്റൈസറിന്റെ മണമായിരുന്നു. നാടാകെ പാഞ്ഞുപടരുന്ന കോവിഡ്. ആദ്യം വന്നവരെയൊക്കെ മഹാരോഗികളായി കണ്ടെങ്കിലും പിന്നെ, കോവിഡ് വരാത്തവർ ആരുമില്ലെന്ന അവസ്ഥയെത്തി. എന്തുകൊണ്ടോ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ എനിക്കു കഴിഞ്ഞു. രോഗത്തിനു പോലും ശിവാനിയെ പേടിയാണെന്ന് അന്നു ഫ്രണ്ട്സ് കളിയാക്കി.
പക്ഷേ, വലിയ വില്ലന്റെ വരവിനു മുൻപുള്ള നിശബ്ദത മാത്രമായിരുന്നു അത്. ഞാൻ കൂടി പങ്കാളിയായ വർക്ക് ഫ്രം ഹോം എന്ന സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. ചില അസ്വസ്ഥതകൾ തോന്നിയതു കൊണ്ട് ആശുപത്രിയിലെത്തി. ബയോപ്സി എടുക്കാൻ ഡോക്ടർ നിർദേശിച്ചു. ഞാൻ തകർന്നുപോയി. ടെസ്റ്റ് റിപ്പോർട്ട് വന്നു. കാൻസർ മൂന്നാംഘട്ടത്തിലായിരുന്നു അപ്പോൾ. പിന്നെ, ചികിത്സയുടെ നാളുകൾ. എട്ട് കീമോയും 21 റേഡിയേഷനും. അന്നാണ് പ്രശാന്തിന്റെ യഥാർഥ സ്നേഹം ഞാൻ തിരിച്ചറിഞ്ഞത്. രാവും പകലും എന്നോടൊപ്പമുണ്ടായിരുന്നു പ്രശാന്ത്.
മോഹിച്ച പോലൊരാൾ
“ജീവിതത്തിൽ ചിലത് ആഗ്രഹിക്കുന്നതു പോലെ തേടി വരുമെന്ന് പറയാറില്ലേ. അങ്ങനെ തന്നെയാണ് പ്രശാന്ത് പരമേശ്വരൻ എന്ന ക്രിക്കറ്റർ എന്റെ ജീവിതത്തിലേക്കു വരുന്നത്. സിനിമയിൽ അത്യാവശ്യം തിരക്കുള്ള സമയം. ഐപിഎൽ ക്രിക്കറ്റർ ആയിരുന്നു പ്രശാന്ത്. ഒരു അഭിമുഖ ത്തിൽ വിവാഹ സങ്കല്പത്തെക്കുറിച്ചൊരു ചോദ്യം വന്നു. ഒന്നുമാലോചിക്കാതെ പറഞ്ഞതാണ്. പക്ഷേ, ആ മറുപടി മനസ്സിൽ നിന്നു വന്നതാണ്.
This story is from the November 23, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

