Facebook Pixel മഴവില്ലു തെളിയുന്ന വൈകുന്നേരങ്ങൾ | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

മഴവില്ലു തെളിയുന്ന വൈകുന്നേരങ്ങൾ

Vanitha

|

March 02, 2024

ജീവിത വൈകുന്നേരങ്ങളിൽ നമ്മൾ ഒറ്റപ്പെട്ടു പോയെന്ന ചിന്ത എന്തിനാണ്? മക്കൾ ചിറകു നിർത്തി പറക്കട്ടെ...

- വിജീഷ് ഗോപിനാഥ്

മഴവില്ലു തെളിയുന്ന വൈകുന്നേരങ്ങൾ

നരയ്ക്കുന്നതു തലമുടി മാത്രമാണ്. മനസ്സിൽ ഇപ്പോഴും മഴവില്ലു വിരിഞ്ഞു തന്നെ നിൽക്കണം. എന്ന അതിശക്തമായ, ആത്മാഭിമാനത്തോടെയുള്ള യാത്രയിലെ സുന്ദരമായ നിമിഷങ്ങളിലാണു നമ്മൾ ഇപ്പോൾ. കൗമാരം മുതൽ ഭാര്യയും അമ്മയും ഒക്കെയായി ജീവിച്ച് ഇപ്പോൾ അമ്മൂമ്മയുടെ സ്ഥാനത്തേക്ക് എത്തി. മക്കളെ വ്യക്തിത്വമുള്ളവരായി വളർത്താൻ പ്രധാന റോൾ എടുത്തു. ഇത്രയുമാകുമ്പോൾ ചിലർക്കെങ്കിലും തോന്നാം ഇനി എന്ത് എന്ന്. അത്തരം ചിന്തകൾ മനസ്സിൽ നിന്നു മായ്ച്ചു കളയുക തന്നെ വേണം.

ഈ പ്രായത്തിൽ മക്കൾ എല്ലാവരും പറന്നു പോയി, ഞാൻ ഒറ്റയ്ക്കായെന്ന തോന്നലിനെ "കൂടൊഴിഞ്ഞ കിളി സിൻഡ്രോം' എന്നു വിളിക്കാം. സ്ത്രീകളാണ് ഈ സിൻഡ്രോമിൽ ഏറ്റവും കൂടുതൽ പെട്ടുപോകുന്നത്. 

കിളികളെ കണ്ടാണ് പഠിക്കേണ്ടത്. ചിറകിനു ബലം വയ്ക്കുമ്പോൾ അമ്മക്കിളി കൊത്തി പുറത്താക്കുന്നു. മനുഷ്യർ മാത്രമാണു കൂടൊഴിഞ്ഞു പോയല്ലോ എന്നോർത്തു സങ്കടപ്പെട്ടിരിക്കുന്നത്. വാർധക്യത്തിൽ അത്തരം ചിന്തകൾ ഉണ്ടാകാൻ പാടില്ല. മക്കൾ പറക്കട്ടെ. ആ വേഗം കണ്ട് കൂട്ടിൽ ഇരിക്കാം.

ഇത് അവരുടെ ജീവിതം

കുട്ടികൾ വലുതായി അവരുടെ ജീവിത തിരക്കുകളിൽ പെട്ടുപോയേക്കാം. അതുകൊണ്ട് അവർ പരിഗണിക്കുന്നില്ല എന്ന തോന്നലുണ്ടാകരുത്. വിവാഹം കഴിഞ്ഞതോടെയാണ് ഈ മാറ്റങ്ങൾ എന്നൊക്കെ പറഞ്ഞു മറ്റൊരു രീതിയിൽ മനസ്സിലേക്ക് എടുക്കാനും പാടില്ല.

മറ്റുള്ളവരല്ല നമ്മളെ നോക്കേണ്ടത്. നമ്മൾ നമ്മളെ തന്നെ പരിഗണിക്കണം. അപ്പോഴാണു സ്വാതന്ത്ര്യത്തോടു കൂടി, അഭിമാനത്തോടു കൂടി ജീവിക്കാൻ പറ്റുകയുള്ളൂ. പങ്കാളികൾക്കു തമ്മിൽ ഏറ്റവും കൂടുതൽ ആശയവിനിമയം ഉണ്ടാക്കാനുള്ള അവസരം ആണിത്. സംസാരിക്കാനുള്ള സമയം ധാരാളമുണ്ട്. ആ സ്പേസ് കൃത്യമായി ഉപയോഗിക്കുക.

MORE STORIES FROM Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size