Try GOLD - Free
രുചിപ്പടക്കം
Vanitha
|October 14, 2023
അപൂർവ തമിഴ് രുചികൾ തേടി പുനലൂർ ചെങ്കോട്ട വഴി ശിവകാശിയിലേക്ക് ഒരു യാത്ര
ഉറങ്ങിപ്പോയ പൊറോട്ടയും വെറൈറ്റി ഇല്ലാത്ത രുചിയാത്രയും ഒരുപോലെയാണ്. വിശപ്പൊക്കെ മാറും പക്ഷേ, മനസ്സു നിറയില്ല. ഭക്ഷണം തേടിയുള്ള യാത്ര പൂരത്തിന്റെ വെടിക്കെട്ടാവണം. എന്നും കിട്ടുന്ന തട്ടുദോശയും ഉച്ചയൂണുമെല്ലാം മാലപ്പടക്കം പോലെ സൈഡു വഴി പൊട്ടിക്കോളും. പക്ഷേ, സംഭവം കളറാക്കാൻ നാട്ടിൽ കിട്ടാത്ത രുചിയുടെ അമിട്ടു പൊട്ടണം.
അങ്ങനെ ഏതു വഴിക്കു പോവണമെന്നു തിരച്ചിലിന്റെ എണ്ണ ചൂടാക്കുമ്പോഴാണു ദേ വന്നു വീഴുന്നു വെറൈറ്റിയുടെ കടുകുമണികൾ. അതിർത്തി കടന്നാലുടൻ ഗൺ ചിക്കനുണ്ട്. രാജപാളയത്തു കരണ്ടി ഓംലെറ്റുണ്ട്. പിന്നെ കൂരക്കടയിലെ നന്ദിനി ചിക്കനുണ്ട്. രുചി പൊട്ടിത്തെറിച്ചു തുടങ്ങി.
രാവിലെ ആറു മണി. റോഡിൽ തിരക്കില്ല. വെള്ളം കൂടിപ്പോയ ചട്നി ബെല്ലും ബ്രേക്കുമില്ലാതെ പ്ലേറ്റിൽ ഒഴുകുന്ന പോലെ കാർ പറന്നു. പുനലൂർ തെങ്കാശി വഴി പോയാൽ കണ്ണു നിറയ്ക്കാം. അതിർത്തി കടന്നാൽ വയറും. അതാണ് പ്ലാൻ. പുനലൂർ പാലത്തിനു മുകളിലെത്തി. ഇടതുവശത്തെ നെഞ്ചും വിരിച്ച് പഴയ തൂക്കുപാലം. പ്രായത്തിന്റെ അകതകൾ ഉണ്ടെങ്കിലും ചെയ്തു കൊണ്ടു മേക്കപ്പ് ഇട്ടു സുന്ദരനായി നിൽക്കുന്നു.
കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ തൂക്കുപാലമാണിത്. സ്കോട്ലൻഡുകാരനായ ആൽബർട്ട് ഹെൻറിയാണു പാലം ഡിസൈൻ ചെയ്തത്. നിർമാണത്തിന് ആവശ്യമായ ഉരുക്കു സാമഗ്രികൾ അയർലൻഡിൽ നിന്നു കപ്പൽ മാർഗം കൊല്ലത്തും പിന്നെ ആനകൾ വലിച്ച വണ്ടിയിൽ പുനലൂരും എത്തിച്ചു.
പാലം പണി തീർന്നപ്പോൾ അതിന്റെ ബലത്തെക്കുറിച്ചു നാട്ടുകാർക്കു സംശയമായി. അവരുടെ പേടി മാറാൻ ഹെൻറി സായിപ്പ് ഒരു കടുംകൈ ചെയ്തു. പത്തനാപുരം മുളകു രാജൻ എന്ന വ്യാപാരിയുടെ ഏഴാനകളെ കൊണ്ടു വന്നു പാലത്തിലൂടെ നടത്തിച്ചു. ആനകൾ പാലത്തിലൂടെ നടക്കുന്ന സമയത്ത് സായിപ്പും കുടുംബവും പാലത്തിനടിയിൽ വള്ളത്തിൽ നിന്ന് എമ്മാതിരി കോൺഫിഡൻസ്.
കാഴ്ചയുടെ തേന്മല
This story is from the October 14, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Translate
Change font size
