Facebook Pixel പാർവതീദേവിയുടെ ഖീർഗംഗ | Mathrubhumi Yathra - travel - Read this story on Magzter.com

Try GOLD - Free

പാർവതീദേവിയുടെ ഖീർഗംഗ

Mathrubhumi Yathra

|

March 2023

എല്ലാ സൗകര്യങ്ങളുമുള്ള ടെന്റിലെ താമസവും കൊടുംതണുപ്പിനെ വകവയ്ക്കാതെ ഒഴുകുന്ന ചൂടുള്ള അരുവിയിലെ കുളിയും... ഖിർഗംഗയിലെ ട്രെക്കിങ്ങിൽ നിറയെ അദ്ഭുതങ്ങളാണ് കാത്തിരിക്കുന്നത്

- SHEEBA MANOJ

പാർവതീദേവിയുടെ ഖീർഗംഗ

പാർവതീനദിയുടെ തീരത്ത് പാർവതി വാലിയിലുള്ള ഒരു ചെറുഗ്രാമമാണ് കസോൾ. ശിവനും പാർവതിയും കസോളിൽ താമസിച്ചിരുന്നുവെന്നാണ് ഐതിഹ്യം. ശിവപാർവതിമാരുടെ ജീവിതകഥകൾ നിറയുന്ന ഐതിഹ്യവും കാഴ്ചകളുമാണ് കസോളിലുടനീളം കാണാനാവുക. അവിടെ നിന്നും അല്പം കൂടി മുന്നോട്ടു പോയാൽ ഖീർഗംഗയിൽ എത്താം. ട്രെക്കിങ്ങിനും അതിസുന്ദരമായ കാഴ്ചകൾക്കും പേരുകേട്ട ഇടം

സുന്ദരമായ കാഴ്ചകളാണ് വഴിയിലെങ്ങും. യാത്രയ്ക്കിടെ മരവും കൽപ്പാളികളും കൊണ്ട് നിർമിച്ച വീടുകൾ കണ്ട് അദ്ഭുതപ്പെട്ടു. കോൺക്രീറ്റിനും ഓടുകൾക്കും പകരം കല്ലുപാളികൾ കൊണ്ട് മേൽക്കൂരകൾ തീർത്ത വീടുകളായിരുന്നു അവയൊക്കെയും. കുറച്ചുകൂടി മുന്നോട്ടു പോകുമ്പോൾ ചില ക്ഷേത്രങ്ങൾ കാണാം. അതിലൊന്ന് ശിവക്ഷേത്രമാണ്. ശിവനും പാർവതിയുമാണ് പ്രതിഷ്ഠ. സ്ത്രീകൾക്ക് പ്രവേശനമില്ല. ദൂരെ നിന്ന് തൊഴുത് ഞങ്ങൾ യാത്ര തുടർന്നു. കുന്നിൻ ചെരിവിലൂടെ നടക്കുമ്പോൾ ശിവനും പാർവതിയും ഇപ്പോഴും ഇവിടെയുണ്ടെന്ന് തോന്നും. യാത്രയിലുടനീളം പാർവതീനദി നമ്മളെ പിന്തുടരും.

ഒരുദിവസം ഖീർഗംഗയിൽ ട്രെക്കിങ് നടത്തി അവിടെ താമസിച്ച്, അടുത്തദിവസം മടങ്ങാനായിരുന്നു ഞങ്ങളുടെ ലക്ഷ്യം. രാവിലെ പതിനൊന്നുമണിയോടെ ട്രെക്കിങ് ആരംഭിച്ചു. ഞങ്ങൾ താമസിച്ച ഹോം സ്റ്റോയുടെ ഉടമയായ ഓം ഭയ്യയുടെ മകൻ ഗൈഡായി ഞങ്ങളുടെ കൂടെ വന്നു. ട്രെക്കിങ്ങിനിടയിൽ ചിലപ്പോൾ താമസിക്കാൻ ചെറിയ മരത്താണ്ടുകൾ കൊണ്ടുള്ള കുടിലുകളാണ് കിട്ടുക. അല്ലെങ്കിൽ നമ്മൾ ടെന്റ് കൈയിൽ കരുതണം. ഒരു നല്ല സ്ഥലത്തെത്തുമ്പോൾ അവിടെ ടെന്റടിച്ച് താമസിക്കാം. അതുപോലെയാവും ഖീർഗംഗയിലെ ട്രെക്കിങ്ങുമെന്നാണ് കരുതിയത്.

MORE STORIES FROM Mathrubhumi Yathra

Mathrubhumi Yathra

Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time to read

1 min

May 2023

Mathrubhumi Yathra

Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time to read

1 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time to read

2 mins

May 2023

Translate

Share

-
+

Change font size