Try GOLD - Free
അയോദ്ധ്യയിലെ അത്ഭുതം
Muhurtham
|January 2024
അവതാര പുരുഷൻ ശ്രീരാമചന്ദ്രൻ
-
നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊണ്ട ഭഗവൽ രൂപമായ ശ്രീരാമചന്ദ്രൻ വൈഷ്ണാവതാരമായും ചില ക്ഷേത്രങ്ങളിൽ പ്രധാന ആരാധനാ മൂർത്തിയായും ഹൈന്ദവ വിശ്വാസികൾക്കിടയിൽ ലോകമെമ്പാടും ആരാധിക്കപ്പെടുന്നു. ഇപ്പോഴിതാ ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയിൽ ശ്രീ രാമക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രം നിർമ്മാണം പൂർത്തിയായി രാമഭക്തർക്കായി ജനുവരി 22 ന് തുറന്ന് കൊടുക്കുമ്പോൾ ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്ര തന്നെ അവിടെ ദർശിക്കാൻ കഴിയും. ഒട്ടേറെ പ്രത്യേകതകളുള്ള മനുഷ്യാവതാരമാണ് ഭഗവാൻ ശ്രീരാമൻ. ഒരു വശത്ത് തികഞ്ഞ ദൈവീകഭാവം സൂക്ഷിച്ച് മനുഷ്യക്ഷേമവും ആശ്രയിക്കുന്നവർക്ക് അഭയവും നൽകുന്ന ഭഗവാൻ മറുവശത്ത് ഒരു പ്രജാപതി എന്ന നിലയിൽ മനുഷ്യൻ നേ രിടുന്ന എല്ലാം സങ്കീർണ്ണ ജീവൽ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ട് അതിൽപ്പെട്ട് ഉഴറുന്ന കാഴ്ച്ചയും കാണാം. ഈവിധം ഭഗവൽ അവതാരം നമ്മുടെ പുരാണേതിഹാസങ്ങളിൽ ഒരിടത്തും നമുക്ക് കാണാനാവില്ല. ഒടുവിൽ പ്രശ്നങ്ങളുടെ അഗ്നിപരീക്ഷകളെല്ലാം നേരിട്ട് പ്രജാപതി അമരനായി, ഈശ്വരനായി മാറുന്നു.
അവതാര പുരുഷൻ ശ്രീരാമചന്ദ്രൻ
ഇതിഹാസമായ രാ മായണത്തിലെ നായകനാണ് മര്യാദപുരുഷോത്തമൻ എന്നും അറിയപ്പെടുന്ന ഭഗ വാൻ. ഭാഗവത കഥയനുസരിച്ച് ശ്രീരാമൻ, മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്. സൂര്യവംശത്തിലാണ് ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജനനം. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവായ കശ്യപനിൽ നിന്നാണ് വംശം ആരംഭിക്കുന്നത്. ദക്ഷ പുത്രിമാരായ 13 പേരുൾപ്പടെ 21 ഭാര്യമാർ. അവരിൽ ദക്ഷപുത്രിയായ അദിതിയിൽ 12 പുത്രന്മാർ ജനിച്ചു. (ദ്വാദശാദിത്യന്മാർ). അവരിൽ പ്രധാനി, വിവസ്വാൻ(സൂര്യൻ). ഇവിടെ നിന്നും സൂര്യവംശം ആരംഭിക്കുന്നു.
സൂര്യവംശത്തിലെ രാജാവായിരുന്ന ദശരഥന്റെ പുത്രനാണ് രാമൻ. അയോധ്യ ഭരിച്ചിരുന്ന ദശരഥന്റെ പട്ടമഹിഷിയായ കൗസല്യയാണ് രാമന്റെ മാതാവ്. വളരെക്കാലം സന്താനങ്ങളില്ലാതിരുന്ന ദശരഥൻ പുത്രകാമേഷ്ടിയാഗം നടത്തിയതിന്റെ ഫലമായി കൗസല്യയിൽ രാമനും മറ്റു ഭാര്യമാരായ കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മ ശത്രുഘ്നൻമാരും ജനിച്ചു. മീന മാസത്തിലെ, ശുക്ല പക്ഷത്തിലെ നവമി തിഥിയിൽ (9-ാം ദിവ സം), മകരം രാശിയിൽ, കർക്കിടക ലഗ്നത്തിൽ, പുണർതം നക്ഷത്രത്തിൽ ആണ് ശ്രീരാമന്റെ ജനനം. പൂയം നാളിലാണ് സഹോദരനായ ഭരതൻ ജനിച്ചത്. ആയില്യം നാളിൽ ആദ്യം ലക്ഷ്മണനും പിന്നെ ശത്രുഘ്നനനും ജനിച്ചു.
This story is from the January 2024 edition of Muhurtham.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Muhurtham
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Listen
Translate
Change font size
