Try GOLD - Free
കണ്ണിനും കരളിനും കുളിരേകുന്ന മേടപ്പുലരി
Jyothisharatnam
|April 1-15, 2024
മേടമാസപ്പുലരി ഇതാ വന്നെത്തുകയായി. നമുക്കിത് വിഷുപ്പുലരിയാണ്. ദിവ്യവും ഹൃദ്യവു മായ ഒരു ഉഷഃസന്ധ്യയിലേക്ക് മിഴികൾ തുറക്കുന്ന അപൂർവ്വ അവസരമാണ്. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസം. ഒരു വർഷത്തെ പ്രതീക്ഷാ പൂർവ്വം നോക്കിക്കാണാൻ മനുഷ്യൻ തയ്യാറാകുന്ന സമയം. അതാണ് വിഷു. വസന്തകാലത്തിന്റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടി വിദൂരതയിൽ നിന്നും പറന്നെത്തുന്ന വിഷുപക്ഷികൾ. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരം കണി കാണുന്നത് ഐശ്വര്വദായകം മാത്രമല്ല, കണ്ണിനും കരളിനും കുളിര് പകരുന്നതുമാണ്.
രാവും പകലും തുല്യമായി വരുന്ന ദിവസത്തെയാണ് വിഷു എന്നുപറയുന്നത്. ഒരേസമയം പൗരാണികവും ജ്യോതിശാസ്ത്ര പരവുമായ പ്രാധാന്യം അതിനുണ്ട്. പണ്ടു കാലം മുതലെ സൂര്യനേയും ഭൂമിയുടെ പരിക്രമണത്തേയും മനസ്സിലാക്കി പഠിച്ച ഭാരതീയനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള രണ്ട് ദിവസങ്ങളാണ് തുലാസംക്രമവും മേട സംക്രമവും. രണ്ടുദിനങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഭൂമിയുടെ അനാദിയും അനന്തവുമായ യാത്രയ്ക്കിടയിൽ യാദൃച്ഛികമായി ഉണ്ടാകുന്ന ദിനങ്ങളാണത്. ഈ രണ്ട് ദിനങ്ങളിലും സൂര്യൻ നേരെ കിഴക്കുദിക്കുന്നു എന്നാണ് കണക്ക്. ഭാരതീയ കാലഗണനാ രീതി പ്രകാരവും പഞ്ചാംഗ പ്രകാരവും ഒരു പുതിയ വർഷാരംഭമായി വിഷുവിനെ കണക്കാക്കുന്നു. അതിനാൽ വിഷുവിന് സമാനമായ ആഘോഷങ്ങൾ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലും നിലവിലുണ്ട്.
വിഷുവുമായി ബന്ധപ്പെട്ട രണ്ട് ഐതിഹ്യങ്ങളാണ് നാം കേട്ടുവരുന്നത്. ശ്രീരാമൻ രാവണനുമേൽ വിജയം വരിച്ച ദിവസമായും, ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച ദിവസമായും വിഷു കണക്കാക്കപ്പെടുന്നു. ഒന്ന് ത്രേതായുഗത്തിലാണെങ്കിൽ മറ്റേത് ദ്വാപരയുഗത്തിലാണ് എന്നുകൂടി ഓർക്കണം. യുഗാതീതമായ സംഭവങ്ങളെയും അനുഭവങ്ങളെയും വർത്തമാനകാല ആഘോഷങ്ങളുമായി ബന്ധപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്.
രാവണനുമായി ബന്ധപ്പെട്ട ഐതിഹ്യം, സൂര്യന്റെ സ്ഥാനവുമായി ബന്ധപ്പെ ടുന്നു എന്നുള്ളതിനാൽ പ്രസ്തുത ഐതിഹ്യത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു. തന്റെ കൊട്ടാരത്തിലേയ്ക്കും അന്തപ്പുര ത്തിലേക്കും സൂര്യരശ്മികൾ നേരിട്ട് കടന്നുവന്നത് ഇഷ്ടപ്പെടാതിരുന്ന രാവണൻ സൂര്യദേവനെ നേരെ ഉദിക്കാൻ അനുവദിച്ചില്ല. പിന്നീട് രാമരാവണയുദ്ധത്തിനും രാവണവധത്തിനും ശേഷം ശ്രീരാമൻ സൂര്യഭഗവാനെ പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു. അതിന്റെ ആഘോഷമായിട്ടാണ് വിഷു നാടെങ്ങും കൊണ്ടാടാൻ തുടങ്ങിയത്.
This story is from the April 1-15, 2024 edition of Jyothisharatnam.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Jyothisharatnam
Jyothisharatnam
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.
1 mins
May 16-31, 2026
Jyothisharatnam
യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ
ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും
3 mins
May 16-31, 2026
Jyothisharatnam
ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ
സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.
1 mins
May 16-31, 2026
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Listen
Translate
Change font size
