Facebook Pixel പോകുമ്പോൾ മുതൽ തിരിച്ചുവരുന്നതുവരെ പ്രവാസികൾക്കായി 3 ഫിനാൻഷ്യൽ പ്ലാനുകൾ | SAMPADYAM - investment - Read this story on Magzter.com

Try GOLD - Free

പോകുമ്പോൾ മുതൽ തിരിച്ചുവരുന്നതുവരെ പ്രവാസികൾക്കായി 3 ഫിനാൻഷ്യൽ പ്ലാനുകൾ

SAMPADYAM

|

September 01,2025

വളരെ നല്ല ജോലിയും വരുമാനവും ഉള്ളവർപോലും പ്രവാസം മതിയാക്കി തിരിച്ചുവരുമ്പോൾ വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു നട്ടംതിരിയാറുണ്ട്. എന്നാൽ ശരിയായ ഒരു ഫിനാൻഷ്യൽ പ്ലാനിങ് ഉണ്ടെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും. വിവിധ പ്രായക്കാർക്കു വേണ്ടിയുള്ള 3 മാതൃകാ പ്ലാനുകൾ കാണുക.

- ഉത്തര രാമകൃഷ്ണൻ

പോകുമ്പോൾ മുതൽ തിരിച്ചുവരുന്നതുവരെ പ്രവാസികൾക്കായി 3 ഫിനാൻഷ്യൽ പ്ലാനുകൾ

25-30 വയസ്സുകാർക്ക്

വിദേശത്തെത്തി ജോലിയിൽ പ്രവേശിച്ചാൽ ഒട്ടും വൈകാതെതന്നെ സാമ്പത്തികാസൂത്രണം ആരം ഭിക്കണം. ചെലവുകൾക്ക് ആവശ്യാനുസരണം പണത്തിനു ലിക്വിഡിറ്റിയുള്ള പദ്ധതി, യാത്ര/അവധി ദിവസങ്ങൾപോലുള്ള ഹ്രസ്വകാല ആവശ്യങ്ങൾ, ദീർഘകാല സമ്പാദ്യം എന്നിവയിൽ കേന്ദ്രീകരിച്ചുവേണം ഇത്തരം പ്ലാനിങ് നടത്താൻ. ഒപ്പം ഘട്ടംഘട്ടമായി എമർജൻസി ഫണ്ട് സ്വരൂപിക്കുന്നതിനും മുൻഗണന നൽകണം.

താമസിക്കുന്ന രാജ്യത്തെ കറൻസിയിൽ 2 മാസത്തെ ചെലവിനുള്ള തുക നീക്കിവയ്ക്കാം. 4 മാസത്തെ ചെലവുകൾക്കുള്ള തുക എൻആർഇ ഫിക്സഡ് ഡിപ്പോസിറ്റായി സൂക്ഷിക്കുക. ഇതിലെ നിക്ഷേപം നികുതിരഹിതമാണ്, ലിക്വിഡിറ്റിയും ഉണ്ട്. ഇന്ത്യയിലേക്കുള്ള യാത്രകൾക്കും മറ്റ് ഉല്ലാസ യാത്രകൾക്കു മായി എൻആർഇ സേവിങ്സ് അക്കൗണ്ടിൽനിന്ന് റിക്കറിങ് ഡിപ്പോസിറ്റ് നടത്തുന്നത് ഉചിതമായിരിക്കും.

ദീർഘകാല സമ്പത്തു സൃഷ്ടിക്കാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി ആരംഭിക്കണം. സാധ്യമെങ്കിൽ വരുമാനത്തിന്റെ 20% എങ്കിലും ഈ രീതിയിൽ നിക്ഷേപിക്കണം. അതിനു കഴിയില്ലെങ്കിൽ കുറഞ്ഞത് 10% എങ്കിലും നിക്ഷേപിക്കാൻ ശ്രമിക്കുക. ബാക്കിതുക മതി ചെലവുകൾക്ക് എന്നു നിശ്ചയിച്ച് അതനുസരിച്ചു ജീവിക്കുക.

ദീർഘകാല ആവശ്യങ്ങൾ പലതുണ്ടാകും. ഓരോ ലക്ഷ്യത്തിനുവേണ്ടി തുക വിഭജിച്ചു നിക്ഷേപിക്കാം. റിട്ടയർമെന്റിന് ഉറപ്പായും ഒരു തുക നീക്കിവയ്ക്കണം. കുട്ടികളുണ്ടെങ്കിൽ, അല്ലെങ്കിൽ ഉണ്ടായശേഷം അവരുടെ ഉന്നത വിദ്യാഭ്യാസത്തിനും ഒരു വിഹിതം നിക്ഷേപിക്കാം.

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size