Facebook Pixel കാന്താരയ്ക്ക് നിറം പകർന്ന രമേശ് ഇവിടെയുണ്ട്... | Nana Film - entertainment - Read this story on Magzter.com

Try GOLD - Free

കാന്താരയ്ക്ക് നിറം പകർന്ന രമേശ് ഇവിടെയുണ്ട്...

Nana Film

|

December 1-15, 2022

ഛായഗ്രാഹകൻ പകർത്തുന്ന ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവും ചാരുതയും നൽകുക എന്നതാണ് സിനിമയിൽ ഒരു കളർഗ്രേഡിംഗ് കലാകാരന്റെ ജോലി. ഫിലിം നെഗറ്റീവിന്റെ കാലം മുതൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത മേഖലയാണ് കളർ ഗ്രേഡിംഗ് എന്നത്. അടുത്തിടെ തരംഗമായി മാറിയ കാന്താര എന്ന കന്നഡ ചിത്രത്തിന് വേണ്ടി കളർ ഗ്രേഡിംഗ് നിർവഹിച്ചത് ഒരു മലയാളിയാണ്. കൊച്ചി സ്വദേശിയായ രമേശ്സി.പി. ഒൻപത് വർഷത്തോളം കൊച്ചി ലാൽ മീഡിയയിൽ ജോലി ചെയ്ത രമേശിന് ഇപ്പോൾ കളർപ്ലാനറ്റ് എന്ന പേരിൽ കൊച്ചിയിൽ കാക്കനാട്ട് സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ട്. ഇടുക്കി ഗോൾഡ്കുമ്പളങ്ങി നൈറ്റ്സ്, ഇതിഹാസ, മൺസൂൺ മംഗോസ്, അജഗജാന്തരം, ജോജി, ആറാട്ട്, 777 ചാർളി തുടങ്ങിയ നൂറ്റി അൻപതിലധികം ചിത്രങ്ങൾക്ക് വേണ്ടി രമേശ്കളറിംഗ് നിർവ്വഹിച്ചിട്ടുണ്ട്. തന്റെ സിനിമാ വിശേഷങ്ങളെക്കു റിച്ചും സിനിമയിലെ കളർ ഗ്രേഡിംഗ് എന്ന മേഖലയെക്കുറിച്ചും രമേശ് നാനയോട് സംസാരിക്കുന്നു.

- പി.ജി.എസ്. സൂരജ്

കാന്താരയ്ക്ക് നിറം പകർന്ന രമേശ് ഇവിടെയുണ്ട്...

എന്താണ് കളർ ഗ്രേഡിംഗ്

ഒരു സിനിമയുടെ കഥാസന്ദർഭത്തിനും പശ്ചാത്തലത്തിനും അനുസരിച്ച് ചില നിറങ്ങൾ നൽകുക എന്നതാണ് കളർ ഗ്രേഡിംഗ് കലാകാരൻ സിനിമയിൽ ചെയ്യുന്ന ജോലി. കഥാപരമായി നോക്കുമ്പോൾ ഓരോ സിനിമയും ഓരോ നിറങ്ങളിലൂടെ പറയാനായിരിക്കും സംവിധായകനും ക്യാമറാമാനും തീരുമാനിച്ചിട്ടുണ്ടാവുക. കഥാപാത്രങ്ങളുടെ വികാരങ്ങളെ അതിന്റെ തീവ്രതയോടെ അവതരിപ്പിക്കാനും അത് പ്രേക്ഷകരിൽ എത്തിക്കാനും സിനിമയിൽ നിറങ്ങൾക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ട്.

കളർ ഗ്രേഡിംഗ് സിനിമയിൽ എങ്ങനെയാണ് ചെയ്യുന്നത്? വിശദമായി പറയാമോ?

 ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് തന്നെ സംവിധായകനും ക്യാമറാമാനും ചേർന്ന് സിനിമയ്ക്ക് വേണ്ടി ഒരു കളർ പാലറ്റ് തീരുമാനിക്കും. അതായത് സിനിമയുടെ കഥയ്ക്ക് ചേരുന്ന രീതിയിൽ ചില നിറങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കളർ ശ്രേണി ഉണ്ടാക്കും. സിനിമ ചിത്രീകരിക്കുമ്പോൾ പരമാവധി ഈ കളറുകളെയോ ഈ കളറുകളുമായി ചേരുന്ന കളറുകളെയോ ഉൾക്കൊളിച്ചു കൊണ്ടായിരിക്കും ചിത്രീകരണം നടക്കുക. ഉദാഹരണത്തിന് ഒരു സിനിമ ഓറഞ്ച് ഗോൾഡൻ കളർ ടോണിൽ ആയിരിക്കും പറയാൻ ശ്രമിക്കുന്നത് എങ്കിൽ ചിത്രീകരണം മുതൽ തന്നെ ക്യാമറാമാനും സംവിധായകനും അതനുസരിച്ചുള്ള ലൈറ്റുകളും പശ്ചാത്തലവും സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും ചുറ്റുമുള്ള പശ്ചാത്തലവും എല്ലാം തന്നെ ഓറഞ്ച് ഗോൾഡൻ കളറുമായി ചേർന്ന് പോകുന്നവയായിരിക്കും. ചിത്രീകരണം നടക്കുമ്പോൾ - ഫ്രെയിമിനുള്ളിൽ കളറുകളിലുള്ള എല്ലാ വസ്തുക്കളും ഒഴിവാക്കുന്നു.

MORE STORIES FROM Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Translate

Share

-
+

Change font size