Facebook Pixel സന്തോഷമേ ഉള്ളൂ ജാഫർ ഇടുക്കി | Nana Film - entertainment - Read this story on Magzter.com

Try GOLD - Free

സന്തോഷമേ ഉള്ളൂ ജാഫർ ഇടുക്കി

Nana Film

|

July 01, 2022

ജാഫർ ഇടുക്കിയോ... അതാരാ ? എന്ന് ചോദിച്ച തലമുറയെക്കൊണ്ടു തന്നെ ജാഫർ ഇടുക്കി പൊളിയല്ലേ എന്ന് പറയിപ്പിച്ച നടൻ, മഹേഷിന്റെ പ്രതികാരത്തിൽ സന്തോഷമേ ഉള്ളു എന്ന് നെഞ്ചത്ത് കൈവെച്ച് പറയുന്ന ഒറ്റ ഡയലോഗിലൂടെ തന്നെ മലയാളികളുടെ പ്രിയ നടനായി മാറി. ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകൻ ജാഫർ ഇടുക്കി എന്ന നടനെ ഒരു പടികൂടി ഉയർത്തി. ഇഷ്ക്ക്, നായാട്ട്,ജല്ലിക്കെട്ട്, ചുരുളി, അജഗജാന്തരം എന്നീ ചിത്രങ്ങൾ ജാഫർ ഇടുക്കി എന്ന നടന്റെ പ്രതിഭയുടെ മാറ്റുരക്കുന്നവ കൂടി ആയിരുന്നു. നയൻതാരയ്ക്കൊപ്പം 02 എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ജാഫർ. ജാഫർ ഇടുക്കിയുടെ കൂടുതൽ വിശേഷങ്ങളിലേയ്ക്ക്.

- പി.ജി.എസ്. സൂരജ്

സന്തോഷമേ ഉള്ളൂ ജാഫർ ഇടുക്കി

ജാഫർ ഇടുക്കി എന്ന നടന്റെ തലവര മാറ്റിയ സിനിമ

മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോൾ ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. മഹേഷിന്റെ പ്രതികാരവും ചിത്രത്തിലെ എന്റെ കഥാപാത്രവും ജനങ്ങൾ ഏറ്റെടുത്തു. തുടർന്ന് വലിയ പ്രതീക്ഷകളുമായി രണ്ടുമൂന്നു സിനിമയുടെ ചർച്ചകളൊക്കെയായി ഇരിക്കുന്ന സമയത്താണ് ജീവിതത്തെ ആകെ മാറ്റിമറിച്ച കലാഭവൻ മണിയുടെ മരണം സംഭവിക്കുന്നത്. അന്ന് കേസും കാര്യങ്ങളുമൊക്കെയായി ഏകദേശം ഒന്നേ മുക്കാൽ കൊല്ലം വെറുതെ ഇരിക്കേണ്ടി വന്നു. പിന്നിടാണ് നാദിർഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷൻ വരുന്നത്. അതായിരുന്നു എന്റെ തിരിച്ചുവരവ്. അന്നു മുതൽ ഇന്നുവരെ സിനിമകളില്ലാതെ ഇരുന്നിട്ടേയില്ല.

പെപ്പെ , ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി കൂട്ടുകെട്ടിനെക്കുറിച്ച്

എനിക്ക് വലിയ ഇഷ്ടമുള്ള നടന്മാർ അവരെല്ലാവരും. ആന്റണി പെപ്പ്, ചെമ്പൻ വിനോദ്, ജോജു ആ തുടങ്ങിയവർക്കൊപ്പം കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. ആന്റണി പെപ്പെയ്ക്കൊപ്പം കോവിഡ് കാലത്ത് ആരവം എന്ന് പേരുള്ള ഒരു സിനിമ ചെയ്തിരുന്നു. പക്ഷേ ആ സിനിമ പൂർത്തിയായില്ല. ജോജുവിനൊപ്പമാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്.

ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമകളിലൂടെ ആണല്ലോ താങ്കൾക്ക് മികച്ച വേഷങ്ങൾ കിട്ടിയത്?

ഒരു സിനിമ തുടങ്ങിയാൽ അത് തീരുന്നത് വരെ ലിജോ ജോസ്പെല്ലിശ്ശേരി സീരിയസ്സായിരിക്കും. ലിജോയ്ക്ക് ഷൂട്ടിംഗിനിടയിൽ ബ്രേക്ക് പറയാനൊക്കെ ഭയങ്കര മടിയാണ്. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനുമൊക്കെ എടുക്കുന്ന  ബ്രേക്ക്ടൈം കൂടി ഒഴിവായാൽ അത്രയും സന്തോഷം എന്നുപറയുന്ന വ്യക്തിയാണ് അദ്ദേഹം. നമുക്ക് ചുറ്റും നമ്മൾ നിത്യവും കണ്ട് പരിചയിച്ച സാഹചര്യങ്ങളിൽ നിന്നായിരിക്കും ലിജോ കഥ പറയുന്നത്.

ആദ്യ ചിത്രങ്ങളിലൊന്നായ കയ്യൊപ്പിനെക്കുറിച്ച്

MORE STORIES FROM Nana Film

Nana Film

Nana Film

മഹാകാളി

ഹനുമാൻ എന്ന ബ്ലോക്ക്ബ സ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ \"മഹാകാളി'യിലെ നിർണ്ണായക വേഷം ചെയ്യുന്നത് ബോളിവുഡ് താരം രോഹിത് സറഫ് ആണ്

time to read

1 min

June 16-30, 2026

Nana Film

Nana Film

പെൺകരുത്തിന്റെ അമരത്ത് "ΑΜΜΑ ഉലയുന്നു

ആഭ്യന്തര തർക്കങ്ങളിൽ ഉലയുന്ന 'അമ്മ' എന്ന സംഘടനയ്ക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമോ, അതോ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്കാണോ ഇത് വഴിതുറക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചർച്ചകൾ തീരുമാനിക്കും

time to read

1 mins

June 16-30, 2026

Nana Film

ഫഹദിനൊപ്പം ശിവദ

മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ്ഫാസിലും ശിവദയും ആദ്യമായ ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രമാണിത്

time to read

1 min

June 16-30, 2026

Nana Film

Nana Film

ചിന്ന ചിന്ന ആസൈ

മധുബാലയ്ക്കൊപ്പം, വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ

time to read

1 min

June 16-30, 2026

Nana Film

Nana Film

അരങ്ങ് നൽകിയ ഭാവാഭിനയക്കരുത്ത്

കുടശ്ശനാട് കനകം സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാ ണ്. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി പ്രയാണം തുടരു മ്പോഴും അനുഗൃഹീതയായ ഈ അഭിനേത്രി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അമ്പത് വർഷത്തിലധികം കാലം നാടകത്തിൽ നിറഞ്ഞുനിന്നെങ്കിലും ജയ ജയ ജയ ജയ ഹേ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കുടശ്ശനാട് കനകത്തിന്റെ തലവര മാറിമറിയുകയായിരുന്നു.

time to read

2 mins

June 16-30, 2026

Nana Film

Nana Film

അനശ്വര രാജൻ ടോളിവുഡ്ഡിലേക്ക്

സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി(കെ.എ സ്. രവീന്ദ്ര) ചിരഞ്ജീവി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കും.

time to read

1 min

June 16-30, 2026

Nana Film

Nana Film

തമിഴ് പേശും ജാൻവി കപൂർ

മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ്

time to read

1 min

June 16-30, 2026

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Translate

Share

-
+

Change font size