Try GOLD - Free
ലൈബ്രറി സയൻസ് പഠനം അടുക്കിയെടുക്കാം, അവസരങ്ങൾ
Thozhilveedhi
|June 17,2023
ലൈബ്രറി സയൻസ് പഠനസാധ്യതകളും തൊഴിലവസരങ്ങളും പരിചയപ്പെടാം
-
ആദ്യകാലങ്ങളിൽ ലൈബ്രറി സയൻസ് എന്നു മാത്രം പറഞ്ഞിരുന്ന പഠനശാഖ അറുപതുകളിലാണ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് എന്ന പേരിലേക്കു മാറിത്തുടങ്ങിയത്. ഡോക്യുമെന്റേഷൻ സയൻസ്, ഡോക്യുമെന്റേഷൻ മാനേജ്മെന്റ് എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു.
പഠനവും യോഗ്യതയും
കംപ്യൂട്ടർ സയൻസ്കൂടി ഉൾപ്പെടുന്നതാണ് ആധുനിക ലൈബ്രറി സയൻസ്. വിജ്ഞാന ഉറവിടങ്ങൾ, ഡിജിറ്റൽ ലൈബ്രറികൾ, മാനേജ്മെന്റ്, റിസർച് മെത്തേഡ്സ്, പ്രസിദ്ധീകരണം, ഡേറ്റ മാനേജ്മെന്റ് തുടങ്ങിയവയും ഇതിൽപ്പെടുന്നു. സർട്ടിഫിക്കറ്റ്, ഡിഗ്രി, മാസ്റ്റർ ഡിഗ്രി, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ തുടങ്ങിയ കോഴ്സുകൾ ആണ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് ശാഖയിലുള്ളത്. CLISc, BLISc, MLISc/MLibISc, PhD, Post-Doctoral എന്നീ പേരുകളിൽ ഈ കോഴ്സുകൾ അറിയപ്പെടുന്നു. പത്താം ക്ലാസോ പ്ലസ് ടുവോ കഴിഞ്ഞവർക്ക് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിനു ചേരാം. ബിഎഡ്, എംഎഡ് കോഴ്സുകൾക്കു സമാനമായ ഡിഗ്രി, മാസ്റ്റർ ഡിഗ്രി എന്നിവയ്ക്കു ചേരാൻ 50% മാർക്കോടെ ബിരുദം പാസാകണം. MLIScയും NET, JRF തുടങ്ങിയവയും നേടുന്നവർക്കു പിഎച്ച്ഡിക്കു ചേരാം.
പഠനസൗകര്യങ്ങൾ
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നിവയാണു കേരളത്തിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നത്.
കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകൾ, കളമശേരി രാജഗിരി കോളജ്, കോഴിക്കോട് ഫാറൂഖ് കോ ളേജ് എന്നിവിടങ്ങളിൽ രണ്ടു വർഷ സംയോജിത MLISc MLibISc കോഴ്സുകൾ നടക്കുന്നു.
ചങ്ങനാശേരി എസ്ബി കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, ഏറ്റുമാനൂരപ്പൻ കോളജ്, മൂവാറ്റുപുഴ ഇലാഹിയ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തുടങ്ങിയവ BLISc, MLISc കോഴ്സുകൾ നടത്തുന്നുണ്ട്.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരു കേന്ദ്രത്തിലെ ഡോക്യുമെന്റേഷൻ റിസർച് ആൻഡ് ട്രെയിനിങ് (DRTC) MS in Library & Information Science.എന്ന പേരിലാണു കോഴ്സ്. ഇതിനു കേന്ദ്ര സർക്കാർ ഫെലോഷിപ് ലഭിക്കും.
വാരാണസി BHU, മുംബൈ TISS, ഡൽഹി, മദ്രാസ്, അലി ഗഡ്, പോണ്ടിച്ചേരി തുടങ്ങിയ സർവകലാശാലകൾ എന്നിവിടങ്ങളിലും ലൈബ്രറി സയൻസ് കോഴ്സുകളുണ്ട്.
This story is from the June 17,2023 edition of Thozhilveedhi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Thozhilveedhi
Thozhilveedhi
യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ
PSC വിജ്ഞാപനം 30ന്
1 min
June 20, 2026
Thozhilveedhi
തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ
1 min
June 20, 2026
Thozhilveedhi
പുതിയ മുഖവുമായി സിവിൽ സർവീസസ്
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.
3 mins
June 20, 2026
Thozhilveedhi
പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22
അലോട്മെന്റ് 2 ഘട്ടങ്ങളായി
1 mins
June 20, 2026
Thozhilveedhi
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്
കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം
1 min
June 20, 2026
Thozhilveedhi
C-DAC: 972 പ്രോജക്ട് സ്റ്റാഫ്
കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20
1 min
June 13, 2026
Thozhilveedhi
എൻഐടിയിൽ 88 ഒഴിവ്
ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.
1 min
June 13, 2026
Thozhilveedhi
ഡൽഹി സർക്കാരിൽ 1979 ഒഴിവ്
DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in
1 mins
June 13, 2026
Thozhilveedhi
പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം
മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ
1 min
June 13, 2026
Thozhilveedhi
നേവിയിൽ അഗ്നിവിർ അപ്രന്റിസ്
നാലു വർഷത്തേക്കാണു നിയമനം.
1 min
June 13, 2026
Translate
Change font size

