എന്താണ് നിങ്ങളുടെ സ്റ്റാറ്റസ്
Grihalakshmi|July 01, 2021
ലോകത്തോട് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട് വാട്സാപ്പിലെ ഈ കുഞ്ഞൻ സ്റ്റാറ്റസുകളിൽ. എന്താവും അവയിൽ ഒളിഞ്ഞിരിക്കുന്ന മനോവികാരങ്ങൾ
ഹർഷ എം.എസ്.

സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന് തോന്നുന്നുണ്ടോ? അതോ കട്ട കലിപ്പിൽ ആണോ. ആ മല ഈ മല പൂ മല കേറി യാത്രയിലാണോ. അടുക്കളയിലെ പുതിയ പരീക്ഷണം ക്ലിക്ക് ആയല്ലേ... ഓരോ നിമിഷവും ലോകത്തെ അറിയിക്കാൻ വെമ്പുന്നൊരു ഹൃദയമുള്ളവർക്കായി ഒരിടം. വാട്സ് ആപ്പിന്റെ അറയിൽ ഒരിടത്ത് ഒളിച്ചിരിക്കുന്ന സ്റ്റാറ്റസ്. ഈ അടുപ്പിൽ എന്തും വേവും. എല്ലാം അങ്ങാരുമിച്ച് പങ്കിടാൻ " കേറി വാടാ മക്കളെ ' എന്ന് നീട്ടി വിളിക്കുകയാണ് വാട്സപ്പ് സ്റ്റാറ്റസുകൾ..

ദുഃഖത്തിന്റെ അപഹാരവും പ്രണയത്തിന്റെ ഉപഹാരവും പ്രശ്നത്തിന്റെ പരിഹാരവും പ്രദർശിപ്പിക്കാൻ ഒരിടം! ഇഷ്ടങ്ങളോ, വിശേഷങ്ങളോ, കൊച്ചു കൊച്ചു സന്തോഷങ്ങളോ, കുന്നോളം സങ്കടങ്ങളോ അങ്ങനെ എന്തായാലും സ്റ്റാറ്റസിൽ തെളിഞ്ഞിരിക്കും എന്നാണ് അവസ്ഥ. സ്നാപ്ചാറ്റിൽ നിന്നും കടം കൊണ്ട് വാട്സ്ആപ്പ് ഫീച്ചറായ സ്റ്റാറ്റസിന് 50 കോടിയിലേറെ ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്ക്.

ശരിക്കും എന്താണ് ഈ സ്റ്റാറ്റസുകളും വ്യക്തികളും തമ്മിലുള്ള കെമിസ്ട്രി? സ്റ്റാറ്റസുകൾ ഓരോ വ്യക്തികളുടെയും മനോവ്യാപാരങ്ങളെ തന്നെയാണോ പ്രതിഫലിപ്പിക്കുന്നത്. നമുക്ക് ചോദിച്ചുനോക്കാം.

കോഴിക്കോട് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനും സിനിമ -യാത്രാ പ്രേമിയുമായ അഖിലിന്റെ അഭിപ്രായത്തിൽ കുറച്ചൊക്കെ ഷോയും പിന്നെ ഒരല്പം കാര്യവും ചേർന്നതാണ് സ്റ്റാറ്റസുകൾ. ലേലഡാക്കും, ഗുരുഗ്രാമും താണ്ടിയ യാത്രകളുടെ ചിത്രങ്ങൾ സ്റ്റാറ്റസിൽ ചേർക്കുമ്പോൾ ആ യാത്രാനുഭവത്തെ ഓർക്കുകയും ഓർമിപ്പിക്കുകയും എല്ലാവരെയും അല്പം കൊതിപ്പിക്കുകയുമാണ് ലക്ഷ്യം. പാതിരാത്രി കണ്ടു തീർക്കുന്ന സിനിമകളിലെയും വെബ് സീരീസുകളിലെയും മനസ്സിൽ തട്ടിയ ഡയലോഗുകളോ സീനുകളോ സ്റ്റാറ്റസ് ആക്കുന്ന പതിവുമുണ്ട്. അതിൽ അങ്ങ് നോളന്റെ മുതൽ ഇങ്ങ് പത്മരാജന്റെ പടം വരെ കടന്നു വരുന്നത് സ്വാഭാവികം മാത്രം. എന്നാൽ പല സ്റ്റാറ്റസുകളും അപ്പോഴത്തെ ഒരു ഓളത്തിന് ഇട്ടു കഴിഞ്ഞിട്ട് "അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു' എന്ന ചിന്തയിലേക്ക് എത്താറുണ്ടെന്ന് സമ്മതിച്ച അഖിലിന് ഈ സ്റ്റാറ്റസുകൾ ഒക്കെ വെറുതെ ഒരു മനസുഖത്തിന് ഇടുകയാണെന്ന പക്ഷമാണുള്ളത്.

സ്ട്രിക്റ്റ്ലി പേഴ്സണൽ

കുഫോസിൽ റിമോട്ട് സെൻസിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ അപർണയ്ക്ക് തന്റെ സ്റ്റാറ്റസുകൾ 'സ്ട്രിക്ട്ലി പേഴ്സണൽ ' തന്നെ. തന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കാഴ്ചപ്പാടുകളും എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാനുള്ള ഒരിടം എന്ന രീതിയിലാണ് അപർണ സ്റ്റാറ്റസിനെ കാണുന്നത്. അതിൽ സാഹിത്യവും ഫെമിനിസവും ശാസ്ത്രവും തുടങ്ങി നാട്ടുവഴിയിലൂടെയുള്ള തേരാപ്പാരാ നടപ്പും വീട്ടിൽ അമ്മ വൈകുന്നേരം ഉണ്ടാക്കുന്ന ചക്കപ്പുഴുക്കും, ഇനി മഴയുണ്ടെങ്കിൽ “കട്ടൻചായയും ജോൺസൻ മാഷും' എന്ന കോമ്പോയും തുടങ്ങി കടന്നു വരാത്ത വിഷയങ്ങളൊന്നുമില്ല. അപർണയുടെ കൂട്ടുകാരും ഏതാണ്ട് ഇതേ പക്ഷക്കാർ തന്നെയാണ്. ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്റെ സ്റ്റാറ്റസ് നോക്കിക്കോ എന്ന് പറയാതെ പറയുകയാണ് അവർ?

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM GRIHALAKSHMIView All

മണിക്കുന്നിന്റെ മടിത്തട്ടിൽ

മണിക്കുന്ന് മലയുടെ താഴ്വാരത്ത് ഒരു ശിവക്ഷേത്രം. ഉപാസകർക്കിവിടം ആശ്വാസതീർഥമാണ്. വയനാട് തൃക്കെപ്പെറ്റയിലെ ക്ഷേത്രനടയിൽ

1 min read
Grihalakshmi
September 16, 2021

പുതുവെള്ളമഴ നനഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾ

മൂന്ന് പതിറ്റാണ്ടായി കേൾവിക്കാരുടെ ഉള്ളിൽ പ്രണയമഴ പൊഴി ക്കുന്ന ഒരു പാട്ട് പിറന്ന കഥ. എ.ആർ. റഹ്മാനും ഉണ്ണിമേനോനും സുജാതയും മിൻമിനിയുമൊക്കെ ഈ ഓർമകളിൽ നിറഞ്ഞാടുന്നു

1 min read
Grihalakshmi
September 16, 2021

കൂളാണ് മാസാണ് ഈ കപ്പിൾസ്

യൂട്യൂബിൽ ഇപ്പോൾ ദമ്പതിമാരുടെ ഊഴമാണ്. തമാശ പറഞ്ഞും യാത്ര ചെയ്തും നമ്മളെ രസിപ്പിക്കുന്ന ദമ്പതിമാരുടെ കഥകളിതാ

1 min read
Grihalakshmi
September 16, 2021

പേടിക്കണോ പങ്കാളിയെ

ബന്ധങ്ങളുടെ രസച്ചേരുവകൾ കൊരുത്തിരിക്കുന്നത് വളരെ നേർത്തൊരു നൂലിഴയിലാണ്. ആ രസച്ചരട് പൊട്ടിക്കുന്ന അനാരോഗ്യകരമായ മൂന്ന് ഘടകങ്ങളെപ്പറ്റി.

1 min read
Grihalakshmi
September 16, 2021

ലൈക് അടിക്കാം ഈ ലൈഫിന്

അഴീക്കൽ ബീച്ചിലെ ലൈഫ്ഗാർഡ്, രതീഷ് നാട്ടുകാർക്ക് ഡോൾഫിനാണ്. നീന്തി നീന്തി ഗിന്നസിൽ കയറിയ സാക്ഷാൽ ഡോൾഫിൻ.

1 min read
Grihalakshmi
September 16, 2021

നിശ്ചയദാർഢ്യത്തിന്റെ ഉയരം

ബൈക്കോടിക്കുന്നത് വീട്ടുകാർ വിലക്കിയ പെൺകുട്ടി. അവളുടെ സ്വപ്നങ്ങളിലേക്കുള്ള ബൈക്ക് യാത്രയ് രാജ്യം കൂടെനിന്ന കഥ

1 min read
Grihalakshmi
September 16, 2021

ചങ്ങാത്തത്തിന്റെ മൈതാനത്തു

ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ രണ്ടാമത്തെ മാത്രം മലയാളിയായ ശ്രീജേഷ്, ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളി യായ ശ്രീശാന്ത്. ഒപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഐ എം വിജയൻ. കേരളത്തിൻറെ അഭിമാനങ്ങളായ ഇവർ ഗൃഹലക്ഷ്മിക്ക് വേണ്ടി ഒത്തുചേരുന്നു

1 min read
Grihalakshmi
September 16, 2021

ഇനി രുചിക്കാം ഇത്തിരി പുതുമ

കോക്ക്ടെയിൽ സോസിൽ മുങ്ങിത്തുടിക്കുന്ന ചെമ്മീൻ, നാരങ്ങാനീര് തൂകിയ സ്മോക്ക്ഡ് സാൽമൺ, ബീറ്റ്റൂട്ട് നീരിൽ മുക്കിയ മുട്ട, ഒപ്പം ബെൽ പെപ്പർ ഫ്യൂഷ്നും സാലഡും...

1 min read
Grihalakshmi
September 16, 2021

മധുവിന്റെ ചങ്ങാതിക്കൂട്ടം

നിലാവെട്ടം

1 min read
Grihalakshmi
September 16, 2021

ഓൺലൈൻ പഠനം ആരോഗ്യകരമാക്കാം

പഠനം ഓൺലൈനിലായതോടെ കുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയാനേ സമയമുള്ളൂ. “മൊബൈലിൽ നോക്കിയിരുന്ന് കഴുത്ത് വേദനിക്കുന്നു'' എന്നാണ് മിക്കവാറും കുട്ടികളുടെ പരാതി. കാഴ്ച്ച പ്രശ്നം മൂലം മകൾക്ക് കണ്ണട വയ്ക്കേണ്ടി വന്നതിനെക്കുറിച്ചാണ് മറ്റൊരു അമ്മയുടെ വേവലാതി. രാവിലെ തുടങ്ങുന്ന പഠനം പലപ്പോഴും ഏറെ വൈകിയാണ് അവസാനിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഏറെ ഗൗരവത്തോടെ കാണേണ്ട സ്ഥിതിയാണ് ഇതെന്ന് ആരോഗ്യവിദഗ്ധരും സമ്മതിക്കുന്നു. കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടുള്ള ഓൺലൈൻ പഠനത്തിലേക്ക് മാറുകയാണ് ഇനി വേണ്ടത്.

1 min read
Grihalakshmi
September 16, 2021