Poging GOUD - Vrij
ചില അരുതുകൾ നല്ലതാണ്
Vanitha
|August 16, 2025
'കല്യാണനാളിൽ തിളക്കം ഇത്തിരി മങ്ങിയോ?' ഇങ്ങനെയൊരു സങ്കടം ഉണ്ടാകാതിരിക്കാൻ പാലിക്കാം ഈ 'അരുതു'കൾ

ഹൽദി, മെഹന്ദി, സംഗീത്, കല്യാണം,റിസപ്ഷൻ .... വിവാഹാഘോഷങ്ങൾ ഒന്നോ രണ്ടോ ദിവസം കൊണ്ടു തീരുന്നില്ല. ഒരായുസ്സിലേക്കുള്ള ഓർമകൾ പിറക്കുന്ന ഉത്സവകാലമാണ് അത്.
ഇനി പറയാനുള്ളതു കല്യാണപ്പെണ്ണിനോടാണ്. വിവാഹനാളുകളിൽ തലയെടുപ്പോടെ ആത്മവിശ്വാസം അണിഞ്ഞ്, സമ്മർദം തെല്ലുമില്ലാതെ അടിച്ചു പൊളിക്കേണ്ടേ...അതിനുള്ള ഒരുക്കം ആറു മാസം മുൻപേ തുടങ്ങണം. അപ്പോൾ മുതൽ ഈ അരുതുകളും മനസ്സിലുണ്ടാകണം.
വിവാഹത്തിന് ഇനി ആറു മാസം
1. പരിപാലനം തുടങ്ങാൻ വൈകരുത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചർമത്തിനു തിളക്കവും മുടിക്കു കരുത്തും സ്വന്തമാക്കാനാകില്ല. ചർമവിദഗ്ധന്റെ സഹായത്തോടെ സ്കിൻ കെയർ റുട്ടീൻ തുടങ്ങുക. മാസത്തിൽ ഒരിക്കൽ ഹെയർ സ്പാ ചെയ്യാം.
2. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പറയുന്നതെല്ലാം കേൾക്കല്ലേ. സ്കിൻ എക്സ്പർട്ടിന്റെ സഹായത്തോ ടെ മാത്രം ചർമത്തിനും മുടിക്കും സൗന്ദര്യവർധകങ്ങൾ തിരഞ്ഞെടുക്കുക.
3. വീടിനു പുറത്തു പോകുന്നില്ലല്ലോ, പിന്നെന്തിനു സൺ സ്ക്രീൻ എന്നു ചിന്തിക്കരുത്. അൾട്രാവയലറ്റ് രശ്മികൾ ചർമത്തെ തൊടാൻ മുറിക്കുള്ളിലും എത്തും.
4. ശരീരഭാരം കുറയ്ക്കാൻ കാഷ് ഡയറ്റ് വേണ്ടേ വേണ്ട... ക്രാഷ് ഡയറ്റ് ഉന്മേഷവും ഊർജവും കെടുത്തും. തെറ്റായ ഡയറ്റിങ് പോഷകക്കുറവിനും മസിൽ ലോസിനും വഴിവച്ച്, ശരീരഭംഗി ക്രാഷ് ലാൻഡ് ചെയ്യാനിടയാക്കാം.
5. സ്ട്രെങ്ത് ട്രെയ്നിങ് വ്യായാമം തുടങ്ങാൻ ഇനിയും വൈകേണ്ട. വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാം. ആകാരവടിവും സ്വന്തമാക്കാം. ആറു മാസം കൊണ്ടു വ്യായാമം ശീലമാകും എന്നതാണു ബോണസ്.
6. സ്കിൻ ഗ്ലോ ഡയറ്റ് പിന്തുടരാൻ മടിക്കരുത്. ഉപ്പും മധുരവും കുറയ്ക്കുക. ദിവസം രണ്ടര മൂന്നു ലീറ്റർ വെള്ളം കുടിക്കുക. ബീറ്റ്റൂട്ട്, കാരറ്റ്, ഓറഞ്ച്, നാരങ്ങ, ബെറി പഴങ്ങൾ, പൈനാപ്പിൾ എന്നിവയിലേതെങ്കിലും എല്ലാ ദിവസവും കഴിക്കുക. പതിവായി അൽപം തൈര് കഴിക്കുക.
7. സപ്ലിമെന്റ്സ് ആവശ്യമില്ല എന്നു കരുതരുത്. അവശ്യ പോഷകങ്ങളുടെ കുറവുണ്ടെങ്കിൽ സപ്ലിമെന്റ്സും വേണ്ടി വരാം. ചർമത്തിനു തിളക്കവും കൊളാജൻ ഉൽപാദനം കൂട്ടുകയും ചെയ്യുന്ന വൈറ്റമിൻ സി, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒമേഗ ത്രീ, വൈറ്റമിൻ ഡി, ഇ എന്നിവയൊക്കെ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കാം.
Dit verhaal komt uit de August 16, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha

Vanitha
സംവിധാനം അഭിനയം അൽത്താഫ്
“മന്ദാകിനി വിജയിച്ചെങ്കിലും അതു തിയറ്ററിൽ പോയി കാണാനുള്ള ധൈര്യം ഉണ്ടായില്ല. അൽത്താഫ് സലിം കുടുംബസമേതം
3 mins
August 16, 2025

Vanitha
അത്ര മധുരിക്കുമോ കൃത്രിമ മധുരം
പ്രമേഹരോഗികളേയും ഫിറ്റ്നസ് ഫ്രിക്കുകളേയും ആകർഷിക്കാൻ വിപണിയിലിറങ്ങുന്ന കൃത്രിമ മധുരങ്ങൾക്ക് ഒരു മറുവശം ഉണ്ട്
1 mins
August 16, 2025

Vanitha
സ്റ്റാർ സ്റ്റൈലിസ്റ്
മോഹൻലാലിന്റെ പുതിയ വൈറൽ പരസ്യത്തിന്റെ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ സംസാരിക്കുന്നു
2 mins
August 16, 2025

Vanitha
സ്വന്തം ചെലവിൽ കല്യാണം
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
August 16, 2025

Vanitha
മേക്കോവർ ചെയ്യാം കിടപ്പുമുറി
വിവാഹ ഷോപ്പിങ്ങിന്റെയും ഇൻവിറ്റേഷൻ സ്ലൈഡ് ഡിസൈനിങ്ങിന്റെയും തിരക്കിൽ ബെഡ്റൂം മേക്ക്ഓവർ മറക്കേണ്ട
2 mins
August 16, 2025

Vanitha
കല്ല്യാണം ആകാം കരാർ വേണ്ട!
“പുതുതലമുറയുടെ വിവാഹസങ്കൽപങ്ങൾ കേട്ട് ആരും ഞെട്ടേണ്ട. പിള്ളേര് ശരിയായ ട്രാക്കിലാണ്!
5 mins
August 16, 2025

Vanitha
ഓരോ നിമിഷവും സിനിമ പോലെ
സിനിമയുടെ താരപ്പൊലിമയിലാണ് വിവാഹ ഫൊട്ടോഗ്രഫി പായുന്നത്
1 min
August 16, 2025

Vanitha
ചില അരുതുകൾ നല്ലതാണ്
'കല്യാണനാളിൽ തിളക്കം ഇത്തിരി മങ്ങിയോ?' ഇങ്ങനെയൊരു സങ്കടം ഉണ്ടാകാതിരിക്കാൻ പാലിക്കാം ഈ 'അരുതു'കൾ
4 mins
August 16, 2025

Vanitha
KINGDOM Begins
തെന്നിന്ത്യയുടെ ഹൃദയം കവരുന്ന വില്ലൻ. തിരുവനന്തപുരത്തെ ഇഡ്ഡലി ട്രക്കും സിനിമ വിശേഷങ്ങളുമായി 'വെങ്കി' യെന്ന വെങ്കിടേഷ്
3 mins
August 16, 2025

Vanitha
താരങ്ങൾ ഒന്നിക്കും കല്യാണം
ആർപ്പും ആരവവുമുള്ള സുന്ദരസുരഭില വിവാഹം. സിനിമയിലും ടിവിയിലും തിളങ്ങി നിൽക്കുന്ന സുരഭി സന്തോഷും ഗായകൻ പ്രണവ് ചന്ദ്രനും, ബംപർ ചിരി താരം കാർത്തിക് സൂര്യയും വർഷയും വിവാഹവിശേഷങ്ങളുമായി എത്തുമ്പോൾ
3 mins
August 16, 2025
Listen
Translate
Change font size