Facebook Pixel ചിരി മാറ്റം | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

ചിരി മാറ്റം

Vanitha

|

July 05,2025

ആദ്യ സിനിമ ഇറങ്ങിയിട്ട് പതിനഞ്ചു വർഷം. ചിരിയിൽ മാത്രമൊതുങ്ങാത്ത സിനിമാ യാത്രയെക്കുറിച്ച് അജു വർഗീസ്

- വിജീഷ് ഗോപിനാഥ്

ചിരി മാറ്റം

വിനീത് ശ്രീനിവാസന്റെ സ്‌കൂളിൽ നിന്ന് ഫസ്റ്റ് ക്ലാസും വാങ്ങി സിനിമയുടെ ഗ്രൗണ്ടിലേക്ക് അജു വർഗീസ് ഇറങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. ക്ലാസ്സിലെ എല്ലാ അലമ്പിനും കൂട്ടു പോകുന്ന എന്നാൽ നന്നായി പഠിക്കുന്ന കുട്ടികളെ പോലെയാണ് അജു സിനിമയുടെ കളിക്കളത്തിൽ നിന്നത്.

ഒരു പോലുള്ള കഥാപാത്രങ്ങൾക്കു തലവച്ചു കൊടുത്ത തുടക്കകാലം. മുഖം പരിചിതമായി കഴിഞ്ഞപ്പോൾ ഒന്നു ചുവടുമാറി. ഒരൊറ്റ സീനിലേയുള്ളു എങ്കിലും കയ്യൊപ്പിടുന്ന വേഷം മതിയെന്നായി. ഇതിനിടയിൽ നയൻതാര എന്ന നക്ഷത്രത്തെ കൊണ്ടു വന്നു മലയാളത്തിൽ അഭിനയിപ്പിച്ചു നിർമാതാവായി. കൈ പൊള്ളാതെ മൂന്നു സിനിമകൾ നിർമിച്ചു. സിനിമാവിതരണം നടത്തി. ഇടയ്ക്കൊന്നു സംവിധാനസഹായിയായി.

പാട്ടു കേൾക്കാൻ ഇഷ്ടമാണെങ്കിലും മൂളിപ്പാട്ടു പോലും പാടൻ ആത്മവിശ്വാസമില്ലാത്തയാൾ കഴിഞ്ഞ വർഷത്തെ ഹിറ്റ് പാട്ടുകളിലൊന്നിനു സ്വരം കൊടുത്തു. കേരള ക്രൈം ഫയൽസ് പോലുള്ള സീരിസുകൾ. അതും കടന്ന് പ്രഭുദേവയ്ക്കും സൂര്യയ്ക്കുമൊപ്പം തമിഴിലേക്ക്...

നാലാം ക്ലാസ്സിലെ നാടകത്തിൽ പിൻനിരയിൽ കുന്തവുമായി നിന്ന ഭടന്റെ വേഷം അഭിനയിച്ചു എന്ന മുൻപരിചയം മാത്രമുള്ള ചെറുപ്പക്കാരന്റെ 15 വർഷത്തെ സിനിമാ യാത്രയാണിത്. മലർവാടിയിൽ തുടങ്ങി സിനിമയുടെ വസന്തത്തിലേക്ക് എത്തിയ ആത്മവിശ്വാസത്തിന്റെ യാത്ര. അതിലെ അഞ്ചു മുഹൂർത്തങ്ങൾ അജു നിവർത്തി വച്ചു.

ഒറ്റപ്പേര്- മലർവാടി

“ഒന്നര പതിറ്റാണ്ടിനെ ഒറ്റ പേരിട്ടു വിളിക്കാം - മലർവാടി. വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ, ദിലീപേട്ടൻ എന്ന നിർമാതാവ്. ക്യാമറാമാൻ പി.സുകുമാറും സംഗീതസംവിധായകൻ ഷാൻ റഹ്മാനും മേക്കപ്പ്മാൻ ശങ്കരേട്ടനും കോം ഡിസൈനർ സമീറയും. ഒപ്പമുള്ളത് ജഗതി സർ, നെടുമുടി വേണു സർ, ജനാർദനൻ സർ, സുരാജേട്ടൻ, സലിംകുമാറേട്ടൻ, കോട്ടയം നസീറിക്ക മുതൽ എണ്ണം പറഞ്ഞവർ. സിനിമ മോഹിച്ചു കൊണ്ടേയിരിക്കുന്നയാൾക്ക് ഇതിനപ്പുറം ഭാഗ്യമുണ്ടോ?

ഒരു ചിത്രം ഇന്നും ഓർമയുണ്ട്. മലർവാടി സിനിമയുടെ റിഹേഴ്സൽ ക്യാംപിലെ ആ ഫോട്ടോ ഞാനിന്നും സുക്ഷിക്കുന്നു. ഔട്ട് ഓഫ് ഫോക്കസിലുള്ള അഞ്ച് പുതുമുഖ നടന്മാർ. അവർക്കു മുന്നിൽ വിനീത് ശ്രീനിവാസൻ, ഒരു പാട് അർഥമുള്ള ഫോട്ടോ. പ്രേക്ഷകർക്കു വിനീതിനോടുള്ള സ്നേഹം ഞങ്ങളിലേക്കു കൂടി വീതിച്ചു കിട്ടി. വിനീത് ലോഞ്ച് ചെയ്തതിന്റെ ഭാഗ്യം ഇന്നും അനുഭവിക്കുന്നുണ്ട്.

MEER VERHALEN VAN Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size