Poging GOUD - Vrij
നിലാ ചാന്ദിനി
Vanitha
|June 21, 2025
കഥാപാത്രത്തിലെവിടെയും ചാന്ദ്നിയുണ്ടാകില്ല എന്നതാണ് ചാന്ദ്നിയെ വ്യത്യസ്തയാക്കുന്നത്
ഓരോ സിനിമയിലും ഓരോ ചാന്ദ്നിയെയാണു നമ്മൾ കാണുന്നത്. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ കുപ്പായത്തിലേക്കു പ്രവേശിക്കാൻ ചാന്ദ്നിക്ക് അനായാസം സാധിക്കും. കെഎൽ 10 പത്തി'ലെ ഉമ്മച്ചിക്കുട്ടിയല്ല "ഡാർവിന്റെ പരിണാമത്തിലെ പൂവുപോലെ മൃദുലയായ അമല. അമലയിൽ നിന്ന് "കോമ്രേഡ് ഇൻ അമേരിക്കയിലെ പല്ലവിയിലേക്ക് ഏറെയുണ്ടു ദൂരം.
"അള്ള് രാമേന്ദ്രനിലെ വിജിയും 'പണി'യിലെ എസിപി കല്ല്യാണി പ്രകാശും പ്രാവിൻകൂട് ഷാപ്പിലെ മെരിൻഡയുമെല്ലാം ഒന്നിൽ നിന്ന് ഒന്നിലേക്ക് വ്യത്യസ്തത പുലർത്തി. ഇത്രയും നാളുകൾ ക്കിടയിൽ ചാന്ദ്നി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തെളിഞ്ഞ ചിത്രംപോലെ പ്രേക്ഷകരുടെ മനസ്സിലുണ്ട്.
സംസാരിച്ചു തുടങ്ങുമ്പോഴേ പൊട്ടിച്ചിരിച്ചു കൊണ്ടു മുൻകൂർ ജാമ്യമെന്നപോലെ ചാന്ദ്നി പറഞ്ഞു, “എനിക്കു നന്നായി മലയാളം അറിയാം കേട്ടോ.' പഠിച്ചതും വളർന്നതുമൊക്കെ അമേരിക്കയിലായതു കൊണ്ടു ചാന്ദ്നിക്കു മലയാളമറിയുമോ എന്നൊരു സംശയം പൊതുവേ ഉണ്ടത്രേ...
മലയാളിയായിട്ടും തമിഴിലൂടെയായിരുന്നല്ലോ സിനിമയിലേക്കുള്ള ചുവടുവയ്പ്പ്
555 എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. സിനിമയുടെ സംവിധായകൻ ശശി മലയാളിയാണ്. ഫോട്ടോ കണ്ടിട്ടാണ് എന്നെ അവർ കാസ്റ്റ് ചെയ്യുന്നത്. കഥ ഇഷ്ടമായതു കൊണ്ടു സിനിമ ചെയ്തു. ഭരത്തായിരുന്നു എന്റെ ആദ്യ ഹീറോ. 555ൽ നിന്നാണ് തെലുങ്കിലെ ചിക്കി ലിജിന്താ എന്ന സിനിമയിൽ അവസരം ലഭിച്ചത്. മൂന്നാമത്തെ സിനിമ ഉണ്ണിമുകുന്ദനൊപ്പം കെഎൽ 10 പത്തായിരുന്നു. എന്റെ കഥാപാത്രങ്ങൾ തന്നെയാണ് എനിക്ക് അവസരങ്ങൾ സമ്മാനിക്കുന്നത് എന്നതിൽ സന്തോഷമുണ്ട്.
പ്രാവിൻകൂട് ഷാപ്പിലെ മെരിൻഡയിലേക്ക് എത്തിയത് എങ്ങനെയാണ്?
ജീവിതത്തിൽ ഒരിക്കൽ മാത്രമേ മെരിൻഡയെപ്പോലുള്ള കഥാപാത്രങ്ങൾ തേടിയെത്തുകയുള്ളൂ. അതു തന്നെയാണ് മെരിൻഡയെ കൂടുതൽ പ്രിയപ്പെട്ടവളാക്കുന്നതും.
പ്രാവിൻകൂട് ഷാപ്പിന്റെ സംവിധായകൻ ശ്രീ രാജാണ് നായിക മെരിൻഡയെക്കുറിച്ചു പറഞ്ഞു തന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ മെരിൻഡയുടെ വ്യക്തിത്വം എടുത്തു കാട്ടുന്ന ചില സന്ദർഭങ്ങളു ണ്ട്. അൽപം അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ കയ്യിൽ നിന്നു പോകുമെന്ന പോലുള്ള കഥാപാത്രമാണ്. അത്ര ശ്രദ്ധയും സൂക്ഷമതയും വേണം അവതരിപ്പിക്കുമ്പോൾ എന്നു മനസ്സിലായി.
Dit verhaal komt uit de June 21, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
