Poging GOUD - Vrij
യാ...ഹൂ.. കഥക്
Vanitha
|June 21, 2025
യാഹൂവിലെ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കഥക് പഠിക്കാനിറങ്ങിയ രാധികയുടെ ജീവിതം
പഠിപ്പിച്ച ടീച്ചർമാർ ആ വാർത്ത കേട്ട് ഒന്നു ഞെട്ടിയിട്ടുണ്ടാകും. ബെംഗളൂരു സെന്റ് ജോസഫ് കോളജിൽ നിന്നു ബിസിഎ കഴിഞ്ഞ ഉടൻ ക്യാംപസ് സെലക്ഷൻ വഴി യാഹുവിൽ ജോലി കിട്ടി. മാർക്കറ്റിങ് മാനേജരായി. കരിയറിന്റെ തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ശമ്പളം. പക്ഷേ, കഥക് പഠിക്കാനായി ജോലി രാജി വച്ചു. അപ്പോൾ പിന്നെ ഞെട്ടാതിരിക്കുമോ?
പക്ഷേ, രാധികയും നൃത്തവും തമ്മിൽ താളവും മുദ്രയും പോലുള്ള അടുപ്പമറിയുന്നവർക്ക് അത്രത അദ്ഭുതമായി തോന്നിയുമില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയായിരുന്നു രാധികയുടെ കുട്ടിക്കാലം. അച്ഛൻ ജനേന്ദ്രനാഥൻ സിഐഎസ്എഫിൽ അസി.കമൻഡന്റ് ആയി റിട്ടയർ ചെയ്യുന്നതു വരെ മധ്യപ്രദേശിലും ഉത്തർപ്രദേശിലും കൊൽക്കത്തയിലുമൊക്കെ ആയിരുന്നു സ്കൂൾ ജീവിതം. പോകുന്നിടത്തെല്ലാം നിന്ന് അതതു നാട്ടിലെ നൃത്തവും പഠിച്ചു. അങ്ങനെ നൃത്തത്തെ പ്രണയിച്ച ഒരാൾക്കു ജീവിതത്തിൽ നിന്നു ചുവടും മുദ്രയും മറന്നു കളയാനാകുമോ? കഥക്കിലേക്ക് എത്തിയ ജീവിത കഥ രാധിക ഓർത്തെടുത്തു.
മനസ്സിലെ നൃത്തരൂപങ്ങൾ
"തൃശൂരായിരുന്നു ഞങ്ങളുടെ വീട്. അമ്മ ഗീത അധ്യാപികയായിരുന്നു. അച്ഛൻ പ്രതിരോധ വകുപ്പിലായതുകൊണ്ടു തന്നെ ഇന്ത്യ മുഴുവൻ സഞ്ചരിച്ച കുട്ടിക്കാലമായിരുന്നു എന്റേത്. എട്ടു വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങി. ഭരതനാട്യത്തിൽ അമ്മയാണ് ആദ്യഗുരു. ഓരോ നാട്ടിലേക്കു മാറിപ്പോകുമ്പോഴും അവിടെ പരിശീലിപ്പിക്കുന്ന നൃത്തം ഞാനും പഠിക്കും. അങ്ങനെയാണ് കൊൽക്കത്തയിൽ വച്ചു കഥക്കും ബെംഗളൂരുവിൽ വച്ചു ഭരതനാട്യവും ആന്ധ്രയിൽ വച്ചു കുച്ചിപ്പുടിയും ഒക്കെ പഠിച്ചത്.
എന്നാൽ, കഥക്കിനോട് ഇഷ്ടം കൂടാനൊരു കാരണമുണ്ട്. ഫ്രോക്ക് ധരിച്ചു നൃത്തം ചെയ്യുമ്പോൾ ഞാൻ വട്ടത്തിൽ കറങ്ങും. അപ്പോൾ ഫ്രോക്ക് ഭംഗിയായി വിടരും. അതു കാണാൻ നല്ല ഭംഗിയാണ്. കുട്ടികൾ കയ്യടിക്കും. അതു കേൾക്കുമ്പോൾ എനിക്കു സന്തോഷവും. ഇങ്ങനെ വട്ടം ചുറ്റുന്നതു കൂടുതലും കഥക്കിലാണ്, അങ്ങനെ ഒരിഷ്ടക്കൂടുതൽ ഉണ്ടായെന്നത് സത്യമാണ്.
Dit verhaal komt uit de June 21, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

