Facebook Pixel മുറിവുകളെഴുതിയ പ്രണയം | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

മുറിവുകളെഴുതിയ പ്രണയം

Vanitha

|

February 01, 2025

നാൽപതിനു ശേഷം പ്രണയം? അതിനുള്ള ഉത്തരമുണ്ട് ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും ജീവിതത്തിൽ...

- ബിൻഷാ മുഹമ്മദ്

മുറിവുകളെഴുതിയ പ്രണയം

രണ്ടുപേർ പ്രണയിക്കുമ്പോൾ അവർ വീണ്ടും ജനിക്കുകയാണ്. അതുവരെ സ്വന്തമല്ലാതിരുന്ന ഒരുടൽ കൈവന്നതു പോലെ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയാണ്.

കാത്തിരിക്കാനൊരാളില്ലാതെ യാന്ത്രികമായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തിൽ. പക്ഷേ, അങ്ങനെയുള്ള രണ്ടുപേർ തമ്മിൽ കണ്ടുമുട്ടിയാലോ? ആ നിമിഷത്തിന്റെ പേരാണു പ്രണയം, പുനർജന്മം.

അങ്ങനെ ഒരുമിച്ചു നീങ്ങുന്ന രണ്ടുപേരുടെ ജീവിത കഥയാണിത്. കൃഷ്ണൻ അയിലൂർ വേണുഗോപാൽ എന്ന ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. ഇരുവരും ഒരുമിച്ചപ്പോൾ ലോകം കീഴ്മേൽ മറിഞ്ഞ പ്രതീതിയായിരുന്നു. മുഖം നോക്കി പ്രായം ഗണിച്ചു കഥകൾ മെനയുന്ന ആന്റി സോഷ്യൽ അറ്റാക്കുകൾ.

ഗുരുവായൂരപ്പന്റെ തിരുമുൻപിലായിരുന്നു വിവാഹം. "ഇതൊരു മുജ്ജന്മ ബന്ധമല്ലേ?'ഹിപ്നോ തെറപ്പി മുതൽ പൂർവകാല ജന്മങ്ങളുടെ ചുരുളുകൾ അഴിക്കുന്ന പാസ്റ്റ് ലൈഫ് റിഗ്രഷന്റെ പാഠങ്ങൾ വരെ സ്വായത്തമാക്കിയ ക്രിസിനോട് ആദ്യമേ ചോദിച്ചു.

"മുജ്ജന്മ ബന്ധമല്ല, രണ്ടു പേരുടെയും ജീവിതത്തിലെ മുറിവുകൾ ചേർത്തുവച്ച ബന്ധമാണിത്. ' ശ്രീകണ്ഠേശ്വരത്തെ വീട്ടിലിരുന്നു ക്രിസും ദിവ്യയും ജീവിതം പറഞ്ഞു.

വേദനകൾ കടന്ന പ്രണയം.

ക്രിസ്: ആ പഴയ നഴ്സറി കഥ ഓർമയില്ലേ? പരന്ന പാത്രത്തിൽ ഭക്ഷണം പകർന്നു വച്ചപ്പോൾ കഴിക്കാനാകാതെ വിഷമിച്ച കൊക്കും നീളൻ പാത്രത്തിൽ ചുണ്ടു കടത്താനാകാതെ ബുദ്ധിമുട്ടിയ കുറുക്കനും.

കടന്നു പോയ കാലം എനിക്കും ദിവ്യക്കും തന്നതും അങ്ങനെയൊരു ജീവിതമായിരുന്നു. ഇന്ന് അവളുടെ കുഞ്ഞുങ്ങൾ എന്നെ അപ്പാ എന്നു വിളിക്കുമ്പോൾ പലരും പറയാറുണ്ട്. നിങ്ങളുടെ പൊരുത്തം സൂപ്പറാണെന്ന്. അതിനേക്കാളേറെ ഞങ്ങളെ ചേർത്തു വച്ചതു കടന്ന മുറിവുകളുടെ പൊരുത്തമാണ്.

ദിവ്യ: അതു ശരിയാട്ടോ... എന്റെ കൈകളിലെ പാടുകൾ കണ്ടോ? ജീവിതത്തിന്റെ ക്രോസ് റോഡിൽ റെഡ് സിഗ്നൽ തെളിഞ്ഞപ്പോൾ പലവട്ടം കിട്ടിയതാണ് ഈ മുറിപ്പാടുകൾ. വേദനകളെല്ലാം എന്നോടൊപ്പം മണ്ണടിയട്ടെ എന്നു ചിന്തിച്ചപ്പോൾ ബ്ലേഡുകൾ എന്റെ കൈ ഞരമ്പിനു മീതേ പലവട്ടം പറഞ്ഞു. ഉറങ്ങിക്കിടന്ന മകന്റെ മുഖംനോക്കി നിന്നു കഴുത്തിൽ തൂക്കുകയറിട്ടവളാണു ഞാൻ. ജീവിതത്തിലേക്കു തിരികെ വിളിച്ചതും കുഞ്ഞിന്റെ മുഖം തന്നെ.

ക്രിസ്: ഓർക്കുമ്പോൾ എല്ലാം ഒരു സിനിമാക്കഥ പോലെ തോന്നുന്നു. ജന്മനാട് എറണാകുളമാണ്. പക്ഷേ, കാലം എന്നെ തിരുവനന്തപുരംകാരനാക്കി.

MEER VERHALEN VAN Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size