Poging GOUD - Vrij

കയ്യും കാലും ഇല്ലെങ്കിലും നീന്താം

Vanitha

|

January 18, 2025

സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ

- ഡെൽന സത്യരത്ന

കയ്യും കാലും ഇല്ലെങ്കിലും നീന്താം

മഴമേളത്തിൽ സന്തോഷിച്ചൊഴുകുന്ന പെരിയാറിനോടു ചേർന്നു തുഴഞ്ഞാണ് നവനീത് നീന്തി അക്കരെയെത്തിയത്. കാഴ്ചയില്ലാത്ത ആ കുട്ടിക്കു ശബ്ദത്തിലൂടെ ദിശയേകി സജി വാളശ്ശേരിയും ഒപ്പം നീന്തി.

ഒരുപാടു സന്തോഷത്തോടെ അവന്റെ മാതാപിതാക്കളും ആ വിജയം കാണാൻ പെരിയാറിന്റെ തീരത്തുണ്ടായിരുന്നു. നവനീത് മാത്രമല്ല, ഭിന്നശേഷിക്കാരായ നിരവധിപേർ സജിയുടെ ശിക്ഷണത്തിൽ പെരിയാർ നീന്തിക്കയറിയിട്ടുണ്ട്.

കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി ആലുവ മണപ്പുറം ദേശം കടവിൽ വെളുപ്പിന് അഞ്ചരയോടെ സൗജന്യ നീന്തൽ പരിശീലനത്തിനായി മൂന്നു വയസ്സുള്ള കുട്ടികൾ മുതൽ വയോജനങ്ങൾ വരെ എത്തും.

മുങ്ങിമരണങ്ങൾ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ പരമാവധി പേരിലേക്ക് എത്തിക്കുന്ന ഈ പരിശീലനമാണ് അറുപതുകളിലും സജി വാളശ്ശേരിയെ ചെറുപ്പമാക്കി നിർത്തുന്നത്. പ്രീകെജി തലം മുതൽ ഹയർ സ്റ്റഡീസ് വരെ വിവിധ ഘട്ടങ്ങളായി തിരിച്ചാണ് നീന്തൽ പഠിപ്പിക്കുന്നത്.

പ്രീകെജിയിൽ ശ്വാസം പിടിച്ചു മുങ്ങിയിരിക്കൽ, എൽകെജിയിൽ ശ്വാസം പിടിച്ചു വെള്ളത്തിൽ പൊങ്ങിക്കിടക്കണം. അങ്ങനെ ഘട്ടം ഘട്ടമായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഹയർ സ്റ്റഡീസിനും പെരിയാർ നീന്തിക്കടക്കാനും പ്രാപ്തരാകും.

കയ്യും കാലുമില്ലാതെയും നീന്താം

കാലുകൾക്ക് ചലനശേഷിയില്ലാത്തവരും സജിയുടെ പരിശീലനത്തിൽ നീന്തി മുന്നേറും. കൈകൾ പുറകിലേക്കു കെട്ടി പുഴ നീന്തിക്കടന്ന അഞ്ചു വയസ്സുകാരനും കയ്യും കാലും ബന്ധിച്ചശേഷം അസ്സലായി നീന്തി, ലോകറെക്കോർഡുകളിൽ ഇടം നേടിയവരും ഇദ്ദേഹത്തിന്റെ ശിഷ്യനിരയിലുണ്ട്.

“ഓരോ ക്ലാസ്സും പാസ്സാകാൻ ടെസ്റ്റുകളുമുണ്ട്. അടിത്തട്ടിലേക്കു മുങ്ങാംകുഴിയിട്ടു മണൽ വാരി തെളിവായി കൊണ്ടുവരുന്നതു മുതൽ ഹൈസ്കൂളോ ഹയർ സെക്കൻഡറിയോ തലങ്ങളിൽ പുഴയുടെ മറു വശത്തെ ചെടിയിൽനിന്ന് ഇല കൊണ്ടു വരുന്നതു വരെ പരീക്ഷകളാണ്.

MEER VERHALEN VAN Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size