Poging GOUD - Vrij

കടലിന്റെ കാവലായ് ചിന്ന ജറുസലം

Vanitha

|

December 21, 2024

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

- അഖില ശ്രീധർ

കടലിന്റെ കാവലായ് ചിന്ന ജറുസലം

പോപ്പിൻസ് മിഠായി എടുക്കുന്ന കുഞ്ഞിന്റെ കൗതുകത്തോടെ വേണം തെങ്കാശി മുതൽ തൂത്തുക്കുടി വരെ നീളുന്ന ഈ സഞ്ചാരത്തിന് ഒപ്പം കൂടാൻ. ഓരോ നിറമുള്ള മിഠായി എടുക്കുമ്പോഴും അടുത്തതെന്തെന്നു കൊതിയോടെ സങ്കൽപിക്കും പോലെ ഓരോ കാഴ്ചകൾ പിന്നിടുമ്പോഴും ഇനിയെന്ത് എന്ന ജിജ്ഞാസ ഒപ്പമുണ്ടാകും.

ഇസ്രയേലിലെ ജറുസലം എന്ന വിശുദ്ധനഗരത്തിനു തമിഴ്നാട്ടിൽ പേരുകൊണ്ട് ഒരു അപരൻ 'ഉണ്ടെന്നറിഞ്ഞു. തൂത്തുക്കുടി ജില്ലയിലെ മണപ്പാട് ഒരു കടൽത്തീര ഗ്രാമമാണ്. ഇവിടുത്തെ ഹോളിക്രോസ് പള്ളിയാണ് ചിന്ന ജറുസലം.

പുനലൂർ-തെന്മല തെങ്കാശി, അവിടെ നിന്നു തിരുനെൽവേലി ഹൈവേയിലേക്ക് കടന്നു. പേരറിയാത്ത ഏതൊക്കെയോ ഗ്രാമങ്ങളിലൂടെയായി സഞ്ചാരം. അറിയാവുന്ന മുറിത്തമിഴിൽ വഴി ചോദിച്ച് മുന്നോട്ടു നീങ്ങിയെങ്കിലും വഴിതെറ്റാനുള്ള സാധ്യത കണക്കിലെടുത്ത് ഗൂഗിൾ മാപ് തുറന്നു. വഴിയിലെ ഗ്രാമീണ പച്ചപ്പ് മങ്ങി മണ്ണിന്റെ നിറം ചുവപ്പിലേക്കു മാറുകയാണ്. മാപ്പിലും അതേ ചുവപ്പ്. മുന്നോട്ട് പോകുംതോറും ഭൂമിയാകെ ചുവന്നുതുടുത്തു.

തെക്കേ ഇന്ത്യയിലെ ചുവന്ന മരുഭൂമി എന്നറിയപ്പെടുന്ന തേരിക്കാട് കുടിയിരിപ്പാണിത്. അവിടവിടെയായി തലയുയർത്തി നിൽക്കുന്ന മുൾച്ചെടികളൊഴിച്ചാൽ ഹൊറർ സിനിമയ്ക്ക് സെറ്റിട്ട പോലെ പേടിപ്പെടുത്തുന്ന, തീർത്തും വിജനമായ പ്രദേശം. 12000 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ചുവന്ന മരുഭൂമി പിന്നിട്ട് മുന്നോട്ട്. ചിന്ന ജറുസലം എന്ന വിശുദ്ധനാട്ടിലേക്ക്...

മാലാഖമാരേ, കാക്കണേ...

മണപ്പാട് തീരത്തേക്കുള്ള കവാടം കടന്നപ്പോൾ ടൈം ട്രാവലിലൂടെ മറ്റേതോ കാലത്തിൽ എത്തിപ്പെട്ടതുപോലെ. ആർത്തലയ്ക്കുന്ന കടൽ. തീരത്ത് നിരയായി മീൻ പിടുത്ത ബോട്ടുകൾ. വലയിലെ കെട്ടുകൾ ഒതുക്കി ജോലിയിൽ വ്യാപൃതരാകുന്ന ആളുകൾ.

കടൽത്തീരത്തായി വലിയൊരു മല. മലമുകളിൽ നിലകൊള്ളുന്ന മനോഹരമായ പള്ളി. തീരം മുതൽ പള്ളിമുറ്റത്തിനു താഴെ വരെ നീളുന്ന റോഡ്. പള്ളിയുടെ മുന്നിൽ ഇരുവശത്തുമായി അനുഗ്രഹം ചൊരിഞ്ഞ് നിലകൊള്ളുന്ന മാലാഖമാർ. തീരത്ത് നിന്നു നോക്കുമ്പോൾ, അവർ ഈ നാടിനെ മുഴുവൻ അനുഗ്രഹിക്കും വിധം ആകാശത്ത് പ്രത്യക്ഷപ്പെട്ട പോലെ...

MEER VERHALEN VAN Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size