Poging GOUD - Vrij
നിലാവ് പോൽ നിൻമുഖം
Vanitha
|July 06, 2024
മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന ഫെയ്സ് പാക്‌സും സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും
ചർമപ്രശ്നങ്ങൾ വന്നാൽ ആദ്യം ചിന്തിക്കുക പ്രകൃതിദത്തമായി അവയെങ്ങനെ പരിഹരിക്കാമെന്നാണ്. മുഖക്കുരുവിൽ തുളസിയില അരച്ചിട്ടാലോ, കരിവാളിപ്പകറ്റാൻ കടലമാവു തേച്ചു കുളിച്ചാലോ പ്രശ്നം മായ്ക്കാനാകുമോ എന്നു പരീക്ഷിക്കാൻ നമുക്കു ടെൻഷനും ഇല്ല. നാച്ചുറലായതിനാൽ, പാർശ്വഫലങ്ങൾ രൂക്ഷമാകില്ലല്ലോ എന്ന ചിന്ത തന്നെ കാരണം. മുഖസൗന്ദര്യത്തെ അലട്ടുന്ന പലവിധ പ്രശ്നങ്ങൾക്കും എളുപ്പത്തിൽ കണ്ടെത്താവുന്ന പരിഹാരമുണ്ട് ആയുർവേദത്തിൽ.
പ്രധാന ചർമ വിഭാഗങ്ങളും അവയ്ക്ക് ആയുർവേദം നിർദേശിക്കുന്ന അധികം ചേരുവകൾ വേണ്ടാത്ത പറയുന്ന പ്രതിവിധിയും ഫെയ്സ് പാക്കുകളും അറിയാം.
ചർമം പലത്, കരുതലും
പ്രധാനമായും അഞ്ചു തരം ചർമമാണ് ഉള്ളത്. അവയോരോന്നും ഏതെന്നു മനസ്സിലാക്കി പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണു ചർമാരോഗ്യത്തിന്റെ അടിസ്ഥാനം.
വരണ്ട ചർമം - വാത സ്വഭാവമുള്ളവർക്കാണ് വരണ്ട ചർമം ഉണ്ടാകുക. മൃദുത്വവും തിളക്കവുമില്ലാതിരിക്കുന്ന ഈ ചർമക്കാർക്ക് പെട്ടെന്നു ചുളിവുകൾ വീഴാനും സാധ്യതയുണ്ട്.
ഒരു ചെറിയ സ്പൂൺ നാൽപാമരാദി കേരവും അര ചെറിയ സ്പൂൺ വീതം തേനും റോസ് വാട്ടറും ചേർത്തു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. ഇതു വരണ്ട ചർമത്തിനു മൃദുത്വം നൽകും.
എണ്ണമയമുള്ള ചർമം ആയുർവേദ ശാസ്ത്രപ്രകാരം കഫപ്രകൃതക്കാരിലാണ് എണ്ണ മയമുള്ള ചർമം ഉണ്ടാകുക. ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവ ഇവരെ അധികമായി അലട്ടാം.
ഒരു വലിയ സ്പൂൺ മുൾട്ടാനി മിട്ടിയും ഒരു ചെറിയ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർത്തു തയാറാക്കുന്ന ഫെയ്സ് പാക് എണ്ണമയം അകറ്റിനിർത്താൻ സഹായിക്കും. പാക്ക് അണിഞ്ഞ് 15 മിനിറ്റിനുശേഷം മുഖം കഴുകാം.
സെൻസിറ്റീവ് ചർമം - പിത്ത സ്വഭാവം അധികരിച്ചു നിൽക്കുന്നവരിലാണു സെൻസിറ്റീവ് ചർമം കൂടുതലായും പ്രശ്നങ്ങളുണ്ടാക്കുന്നത്. പെട്ടെന്ന് അസ്വസ്ഥമാകുന്ന, ചുവക്കുന്ന ചർമമാണ് ഇത്.
ചർമകാന്തിക്കായി തൊലി നീക്കിയ കുക്കുമ്പർ കഷണം അരച്ചു മുഖത്തു പുരട്ടാം. 10 മിനിറ്റിനുശേഷം കഴുകാം. ഒരു കഷണം പപ്പായ ഉടച്ചതിൽ അല്പം പാൽ ചേർത്തു പാക് തയാറാക്കി മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകാം.
കോംബിനേഷൻ സ്കിൻ - നെറ്റി, മുക്ക്, താടി എന്നിവിടങ്ങളിൽ എണ്ണമയവും ബാക്കി ഭാഗങ്ങളിൽ വരണ്ട ചർമവുമായിരിക്കുന്നതാണ് കോംബിനേഷൻ സ്കിൻ,
Dit verhaal komt uit de July 06, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

