Facebook Pixel മൊഹബത്തിന്റെ ദുനിയാവിൽ | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

മൊഹബത്തിന്റെ ദുനിയാവിൽ

Vanitha

|

March 30, 2024

ബ്ലെസി, അമല പോൾ 'ആടുജീവിതം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ സംവിധായകൻ ബ്ലെസി ആദ്യമായി പങ്കിടുന്നു, ഒപ്പം പുത്തൻ വിശേഷങ്ങളുമായി അമല പോളുംബ്ലെസി, അമല പോൾ 'ആടുജീവിതം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ സംവിധായകൻ ബ്ലെസി ആദ്യമായി പങ്കിടുന്നു, ഒപ്പം പുത്തൻ വിശേഷങ്ങളുമായി അമല പോളും

- വി.ജി.നകുൽ

മൊഹബത്തിന്റെ ദുനിയാവിൽ

നജീബ് എന്ന പ്രവാസിമലയാളിയുടെ അതിജീവനത്തിന്റെ കഥയാണ് "ആടു ജീവിതം. പക്ഷേ, ആ മഹാഗാഥയ്ക്കു പിന്നിൽ കഥയുടെ വെളിച്ചം തൊടാത്ത മറ്റൊരു ജീവിതമുണ്ട്, നജീബിന്റെ ഭാര്യ സൈനുവിന്റെ കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും ജീവിതം.

“ആടുജീവിതം' സിനിമയിൽ സൈനുവായി മാറിയ അമലപോളും സംവിധായകൻ ബ്ലെസിയും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നു സംഭാഷണം തുടങ്ങും മുൻപ് ബ്ലെസി പറഞ്ഞതു വലിയൊരു രഹസ്യമാണ്, സൈനുവിന്റെ ജീവിതം മറ്റൊരു സിനിമയായി വന്നേക്കാം. ആടുജീവിതത്തിന്റെ രണ്ടാം ഭാഗം!

“ആടുജീവിതത്തിൽ കുറച്ചു സീനുകളിലെ സാന്നിധ്യമാണു സൈനു.'' ബ്ലെസി പറയുന്നു. “പക്ഷേ, അങ്ങനെ ഒതുക്കാവുന്നതല്ല അവളു ടെ ജീവിതം കാത്തിരിപ്പിന്റെ മൂന്നര വർഷങ്ങൾ. പഞ്ചായത്തിൽ, പൊലീസ് സ്റ്റേഷനിൽ. അങ്ങനെ അറിയാവുന്ന വാതിലുകളിലെല്ലാം നജീബിനെക്കുറിച്ചു തിരക്കി അവൾ അലഞ്ഞു. സൈനു ഗർഭിണിയായിരിക്കെയാണു നജീബിന്റെ വിദേശയാത്ര. അവസാനം ഫോണിൽ സംസാരിച്ചത് ബോംബെയിൽ നിന്നാണ്.

ആ കാത്തിരിപ്പിനിടയിലാണു നജീബിന്റെ ഉമ്മയുടെ മരണം. അതോടെ ഈ ഭൂമിയിലെ ഒറ്റ മരം പോലെയായി അവൾ. സമൂഹത്തിൽ ചിലരുടെ മോശം പെരുമാറ്റം, ദാരിദ്ര്യം... അങ്ങനെ പലതരം വേനലുകൾ സൈനുവിനെ ചുട്ടുപൊള്ളിച്ചു. സങ്കൽപത്തിൽ അവളുടെ സങ്കടങ്ങൾ തിടം വച്ചുവളർന്നു. ആ ജീവിതത്തിന്റെ ആമുഖമാണ് ആടുജീവിതത്തിലെ സൈനു.'' ഇരമ്പുന്ന മഴയ്ക്കിടയിലെ നിശബ്ദത പോലെ സൈനുവിന്റെ ജീവിതകഥയിലെ ചില രംഗങ്ങൾ ബ്ലെസി പറഞ്ഞു തുടങ്ങി.

“കഥയിലും മഴയാണ്. നാടാകെ നനഞ്ഞു നിൽക്കുന്നൊരു പകൽ. ഗ്രാമത്തിലെ പോസ്റ്റ് ഓഫിസ് വരാന്തയിൽ സൈനു. അപ്പോൾ ജീവനക്കാരന്റെ ഒച്ച മാത്രം കേൾക്കാം, എന്തിനാ കുട്ടീ എന്നും ഇവിടെയിങ്ങനെ വന്നു നിൽക്കുന്നേ. എന്തെങ്കിലും കത്തുണ്ടെങ്കിൽ ഞാൻ കൊണ്ടുത്തരില്ലേ'. പിറ്റേന്നും അതേ രംഗം ആവർത്തിക്കപ്പെടുന്നു. വേർപാടിനേക്കാൾ കൊടിയ വേദനയല്ലേ എന്തെന്നറിയാത്ത മാഞ്ഞുപോകൽ.

മറ്റൊരു രംഗം പലചരക്കുകടയാണ്. ഗർഭിണിയായ സൈനു സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നു. നിത്യേനെ കടം നൽകി മടുത്ത കടക്കാരൻ ചോദിക്കുന്നു. “എന്നാ നീയിതു തിരിച്ചു തരുന്നേ?' "ഇക്കാ വരും. വരുമ്പോൾ തരും' അവളുടെ മറുപടി. ഈ ദുനിയാവിലെ സകല പ്രതീക്ഷയും അപ്പോൾ അവളുടെ സ്വരത്തിലുണ്ട്. കഥയിൽ പിന്നെയും തുടരുകയാണ് മഴ.

MEER VERHALEN VAN Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size