Facebook Pixel സാരികളുടെ ക്യൂറേറ്റർ | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

സാരികളുടെ ക്യൂറേറ്റർ

Vanitha

|

January 06, 2024

രാജ്യത്തെ ഓരോ സംസ്ഥാനത്തേയും സാരികൾ ശേഖരിച്ച് ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാകാരി സജിത മഠത്തിൽ

- സീനാ ടോണി ജോസ്

സാരികളുടെ ക്യൂറേറ്റർ

കൊൽക്കൊത്തയിൽ നാടകപഠനം എംഎ ചെയ്യാൻ പോകുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. വലിയ വട്ടപ്പൊട്ടു തൊട്ട പെണ്ണുങ്ങളാണ് അവിടുത്തെ തെരുവുകളിൽ അധികവും. ഒരു ദിവസം ഹോസ്റ്റൽ മുറിയിൽ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ തോന്നി പൊട്ടു വച്ചാൽ നന്നായിരിക്കുമെന്ന്. വലിയ പൊട്ടു വച്ചപ്പോൾ ശരിയാണ്, ഭംഗി കൂടിയിട്ടുണ്ട്.

ബംഗാളിപ്പെൺകുട്ടികൾ വലിയ കല്ലുമാലകളും വെള്ളി നെക്പീസുകളും അണിഞ്ഞു നടക്കുന്നതുകാണാൻ നല്ല ചേല്. ഞാനും മാലകളും വളകളും വാങ്ങി അണിയാൻ തുടങ്ങി. തൂവലിനേക്കാൾ ഭാരം കുറഞ്ഞ, വെള്ളനിറ നൂലുകൾ കൊണ്ട് ഡിസൈൻ ഉള്ള ഒറ്റനിറമുള്ള ബംഗാൾ കോട്ടൻ സാരികളോടും ഒരുപാട് ഇഷ്ടം തോന്നി. പക്ഷേ, പഠനകാലമല്ലേ, വാങ്ങാൻ പണമില്ല.

നരച്ച നിറങ്ങളുടെ കാലം

എങ്കിലും ആ അവധിക്കാലത്ത് കോഴിക്കോടെ വീട്ടിലെത്തിയപ്പോൾ "ഇതാര്, ഈ പുതിയ സജിത' എന്ന മട്ടിൽ അടുപ്പക്കാരും ബന്ധുക്കളുമൊക്കെ വിസ്മയത്തോടെ നോക്കി. 18 വയസ്സുമുതൽ ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലും നാടക ക്യാംപുകളിലും ആഴ്ന്നു മുങ്ങിയ ആളാണു ഞാൻ. ആ സമയത്തു നിറങ്ങളെല്ലാം ഉപേക്ഷിച്ചു കളഞ്ഞിരുന്നു. പൊട്ടുതൊടാതെ കണ്ണെഴുതാതെ നരച്ച നിറമുള്ള സാരികൾ അണിഞ്ഞു നടന്നിരുന്നതു ജീവിതത്തിലെ ഏറ്റവും നിറഭംഗിയുള്ള പത്തു വർഷക്കാലത്താണ്. അതിൽ സങ്കടമില്ല. ആ കാലമാണ് എന്നെ ഡിഫൈൻ ചെയ്തതും ഇന്നത്തെ എനിക്കു അടിസ്ഥാനമായതും.

അച്ഛൻ എന്റെ മൂന്നാം വയസ്സിൽ നഷ്ടപ്പെട്ടു. നേർത്ത ബോർഡർ ഉള്ള വെള്ള സാരികൾ മാത്രം ധരിച്ചിരുന്ന എന്റെ അമ്മ വളരെ പ്രോഗ്രസീവ് ആയിരുന്നു. നാടകപ്രവർത്തകയായ ഒരു പെണ്ണിനെ അംഗീകരിക്കുന്നതായിരുന്നില്ല അന്നത്തെ കാലം. വീട്ടുകാർ എനിക്കൊപ്പം നിന്നെങ്കിലും എപ്പോഴും ശകാരവും കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു. ചടങ്ങുകൾക്കു പോയാൽ പരിചയപ്പെടുത്താൻ മടിക്കും. ഇങ്ങനെ പോയാൽ ഇവൾ എന്തായിത്തീരും എന്നൊക്കൊയുള്ള അങ്കലാപ്പാണ്.

കലയുടെ തലസ്ഥാനത്ത്

MEER VERHALEN VAN Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size