Poging GOUD - Vrij
ഒരു ഓഫ് സ്ക്രീൻ പ്രണയകഥ
Vanitha
|February 4, 2023
വാലന്റൈൻസ് ഡേയല്ലേ? പ്രണയിക്കുന്നവരുടെ ഉത്സവകാലമല്ലേ? ഒരു കിടിലൻ പ്രണയകഥ കേട്ടാലോ?
ജീവിതത്തിൽ എന്നും ആ പെൺകുട്ടി കൂടെ വേണം എന്ന് ഒരു പയ്യനു തോന്നുന്നു. ഫോണിലൂടെ മാത്രം അറിഞ്ഞ അവളെ നേരിട്ടു കാണണം. പ്രപോസ് ചെയ്യണം.
പയ്യന്റെ വീട് പാലക്കാട്, പെൺകുട്ടി തിരുവനന്തപുരത്ത്. തൊട്ടടുത്ത പെട്ടിക്കടയിൽ പപ്പടം വാങ്ങാൻ പോലും പോകാൻ അനുവാദമില്ലാത്ത കൊറോണക്കാലത്ത് അവളെ നേരിട്ടെങ്ങനെ കാണും.
“എന്തെങ്കിലും കാരണമുണ്ടാക്കി തിരുവന്തപുരത്തേക്കു വിട്ടാലോ?' കഥാനായകൻ സുഹൃത്തിനോടു പറയുന്നു. കഴിഞ്ഞ ദിവസമാണു പഴം മേടിക്കാൻ പോയൊരുത്തനെ പൊലീസ്തുക്കിക്കൊണ്ടുപോയതെന്നു പറഞ്ഞു സുഹൃത്തു കയ്യൊഴിയുന്നു.
കഥാനായകൻ മറ്റൊരു മാർഗവും കാണാതെ കാത്തിരുന്നു. ഒടുവിൽ കോവിഡ് നിന്ത്രണങ്ങൾ ഒട്ടൊന്ന് ഒഴിഞ്ഞപ്പോൾ വീട്ടുകാരോട് ഒന്നു പുറത്തു പോയിട്ടു ദിപ്പ വരാം' എന്നു പറഞ്ഞു കൂട്ടുകാരനുമൊത്ത് തിരുവനന്തപുരത്തേക്കു ബുള്ളറ്റിൽ വച്ചു പിടിച്ചു. പോയിട്ടും പോയിട്ടും തീരാത്തവണ്ണം പാലക്കാടിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് കേരളം നീളുന്നു.
ഈ കഥയിലെ നായകൻ എന്നും സമ്മതം പരമ്പരയിലെ നായകൻ രാഹുൽ നായിക ഇതേ പരമ്പരയിലെ തന്നെ നായിക അശ്വതി.
ശ്ശെടാ, ഇവര് ഒന്നിച്ച് സീരിയലിൽ അഭിനയിച്ചിട്ടും തമ്മിൽ കണ്ടില്ലേ എന്നു തോന്നാം കണ്ടില്ല. കാരണം പ്രണയിനി അശ്വതിയെ കാണാൻ രാഹുൽ പാലക്കാട്ടു നിന്നു ബുള്ളറ്റിൽ പുറപ്പെടുമ്പോൾ ഇവർ രണ്ടാളും അഭിനയിച്ചു തുടങ്ങിയിരുന്നില്ല.
സ്വർഗത്തിലോ, നമ്മൾ സ്വപ്നത്തിലോ...
“ഉച്ചയോടെ ഞാനും സുഹൃത്തും തിരുവനന്തപുരത്തെത്തി. ആവേശത്തോടെ ഞാൻ അശ്വതിയെ വിളിച്ചു. നെഞ്ചത്തു കത്തി കുത്തിയിറക്കിയതുപോലെ മറുപടി വന്നു. ഞാനൊരു മരണവീട്ടിലാണ് രാഹുൽ. കാണാൻ കഴിയുമെന്നു തോന്നുന്നില്ല. നിന്നെ കാണാൻ വേണ്ടി മാത്രമാണു ഞാൻ ഇത്രയും ദൂരം വന്നത് എന്നൊക്കെ പറഞ്ഞിട്ടും അവളുടെ മനസ്സലിയുന്നില്ല. എനിക്ക് ദേഷ്യവും സങ്കടവും തോന്നി. എന്തായാലും പറ്റിയതു പറ്റി, ഇവിടെ എനിക്കൊരു സുഹൃത്തുണ്ട്. അവന്റെ ഹോട്ടലിൽ പോയി ഫൂഡ് അടിച്ചു സമാധാനിക്കാം' എന്നു സുഹൃത്ത്. ഫൂഡ് എങ്കിൽ ഫൂഡ് എന്നു കരുതി അങ്ങോട്ടു വച്ചു പിടിച്ചു. കൺമുന്നിൽ അതാ ഒരു കിടിലൻ ഹോട്ടൽ. "നിനക്ക് ഇത് വമ്പൻ ഫ്രണ്ട്സ് ഒക്കെ ഉണ്ടാടേയ്' എന്നു ചോദിച്ച് കൂട്ടുകാരനെയും കൂട്ടി വലിയ ഡൈനിങ് ഏരിയയുടെ അരികത്തായി ഇരുന്നു.
Dit verhaal komt uit de February 4, 2023-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

