Poging GOUD - Vrij
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
Sasthragathy
|October 2024
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളും ആക്ഷേപങ്ങളും ശക്തമായിരിക്കുകയാണല്ലോ. 2009 ലാണ് പ്രവേശനപരീക്ഷക്ക് ലഭിക്കുന്ന സ്കോറിനൊപ്പം യോഗ്യതാപരീക്ഷക്ക് വിവിധബോർഡുകൾ നൽകുന്ന സ്കോറുകൾ സമീകരിച്ച് (സ്റ്റാൻഡേർഡൈസ് ചെയ്ത്) റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നരീതി ആരംഭിച്ചത്. അതിനുശേഷം, മാർക്ക് സമീകരണം സി ബി എസ് ഇ സ്ട്രീമിലെ വിദ്യാർഥികൾക്ക് ദോഷമായി മാറുന്നുവെന്ന കാരണം പറഞ്ഞ് ഹൈക്കോടതിയിൽ കേസുകൾ വരുകയും സമീകര ണത്തിനുള്ള ശാസ്ത്രീയ ഫോർമുല കോടതി അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോൾ സംസ്ഥാന ബോർഡിനു കീഴിൽ പഠിക്കുന്ന വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് പരാതികൾ ഉയരുന്നത്. മുമ്പ്, സി ബി എസ് ഇ വിദ്യാർഥികളും ഇപ്പോൾ സംസ്ഥാന ബോർഡിലെ വിദ്യാർഥികളും മാർക്ക് സമീകരണരീതി തങ്ങൾക്ക് ദോഷകരമായി മാറിയെന്ന് പറഞ്ഞതിന്റെ വിവിധവശങ്ങൾ വിദ്യാഭ്യാസ സമീപനങ്ങളുമായി ബന്ധപ്പെട്ട വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. അതെല്ലാം എഞ്ചിനീയറിങ് പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റിന്റെ കാര്യത്തിൽമാത്രം ഉൾപ്പെടുത്താനാവില്ല. ഡാറ്റ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തുന്നത് ശാസ്ത്രീയമായ രീതിതന്നെയാണ്. ഗവേഷണങ്ങൾക്കെല്ലാം നാം ആശ്രയിക്കുന്ന രീതിയുമതാണ്. അതിനാൽ, എല്ലാ പരീക്ഷാബോർഡുകൾക്കും ഒരേ മാനദണ്ഡം അവലംബിക്കുന്ന സമീകരണ ഫോർമുല തെറ്റാണെന്ന് പറയാനാവില്ല. സാമൂഹികമായ പ്രത്യേക കാരണങ്ങളാൽ അത്തരം ഫോർമുലകൾ ഉപയോഗിക്കേണ്ടതുണ്ടോ എന്ന് നയപരമായി സർക്കാർ തീരുമാനിക്കേണ്ട വിഷയമാണ്. സ്റ്റാറ്റിസ്റ്റിക്കൽ ഫോർമുലയു ടെ ശാസ്ത്രീയതയിൽ മുറുകെ പിടിച്ചതുകൊണ്ടോ അതിവൈകാരികമായ പ്രതികരണങ്ങൾ കൊണ്ടോ ചില വിഷയങ്ങൾ പരിഹരിക്കാനാവില്ല. സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനത്തിൽ പ്രത്യേകം സീറ്റുകൾ മാറ്റിവെക്കണമെന്നും ദേശീയതലത്തിൽ നടത്തുന മെഡിക്കൽ പ്രവേശനപരീക്ഷ നിർത്തലാക്കണമെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടത് പൊതുവായ സമീകരണ ഫോർമുല യിൽ വിശ്വാസമില്ലാത്തതു കൊണ്ടു കൂടിയാണെന്ന് പറയേണ്ടിവരും. എന്നാൽ, നിയമവ്യവഹാരങ്ങളിൽ ദേശീയതലത്തിൽ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കാണ് മേൽക്കെ കിട്ടുന്നതെന്നതിനാൽ പലപ്പോഴും സംസ്ഥാനങ്ങൾക്ക് പരിമിതികൾ ഉണ്ടാവുന്നുമുണ്ട്.
Dit verhaal komt uit de October 2024-editie van Sasthragathy.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Sasthragathy
Sasthragathy
ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി
ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.
5 mins
June 2025
Sasthragathy
പോസ്റ്റ്മോർട്ടം പരിശോധന
പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.
10 mins
April 2025
Sasthragathy
കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.
5 mins
April 2025
Sasthragathy
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
8 mins
October 2024
Sasthragathy
കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ
പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.
5 mins
August 2024
Sasthragathy
പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന
ഭരണഘടനയും നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്ത സമീപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജുഡീഷ്യൽ വിധികളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്തെന്ന് വിശദമാക്കുന്നു.
4 mins
May 2024
Sasthragathy
മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?
ഹൃദയവും മിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു ഹൃദയത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചുമുള്ള അബദ്ധധാരണകൾ ഹാർവി എങ്ങനെ മാറ്റിക്കുറിച്ചുവെന്ന് വിശദീകരിക്കുന്നു. ശാസ്ത്രവും മിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമാക്കുന്നു.
5 mins
April 2024
Sasthragathy
ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും
പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്ന് വിശദമാക്കുന്നു.
4 mins
April 2024
Sasthragathy
ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം
ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകൾത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മൾ മറക്കരുത്. പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുന്നു. ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്ക് വിശദമാക്കുന്നു. - ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ച് വിശദീകരിക്കുന്നു.
9 mins
April 2024
Sasthragathy
ഇന്ത്യയിൽ സയൻസിന്റെ ഭാവി
ശാസ്ത്രം എന്നത് ചില വിജ്ഞാന ശാഖകളായി ചുരുങ്ങിയതിന്റെ പരിമിതി വിലയിരുത്തുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രസംബന്ധിയായ ഉള്ളടക്ക ത്തിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നു. - ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.
3 mins
March 2024
Listen
Translate
Change font size

