Poging GOUD - Vrij
അദാനി Boys ഓഹരി വിപണിയിൽ ഇനി ഹിറ്റ് അടിക്കുമോ?
SAMPADYAM
|April 01,2024
ഓഹരി വിപണിയിലെ അദാനി ബോയ്സ് ഗൗതം അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികൾ 10 ആണ്. പതാക വാഹക കമ്പനിയായ അദാനി എന്റർപ്രൈസസിനു പുറമെ അദാനി പോർട്ട്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി വിൽമർ, അംബുജ സിമന്റ്സ്, എസിസി, എൻഡി ടിവി എന്നിവയും ഇന്ത്യൻ വിപണിയിലെ നിർണായക സാന്നിധ്യമാണ്.
ഇന്ത്യൻ വിപണിയിൽ ഉയരങ്ങളിലേക്കു പറക്കുകയായിരുന്നു ഗൗതം അദാനിയുടെ കമ്പനികൾ. വളർച്ചാ സാധ്യതയുള്ള മേഖലകളിലെല്ലാം വൻ വികസനപദ്ധതികൾ, കോടിക്കണക്കിനു രൂപയുടെ പുതിയ നിക്ഷേപങ്ങൾ, കേന്ദ്ര സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണ... എല്ലാം ഒത്തുചേർന്നപ്പോൾ അദാനി ഓഹരികൾ ഓരോന്നും നിക്ഷേപകർക്കും മികച്ച നേട്ടം നൽകി.
എന്നാൽ അമേരിക്കയിൽ ഇരുന്ന് ഹിൻഡൻബർഗ് എന്ന ഷോർട്ട് സെല്ലർ കുഴിച്ച വൻഗർത്തത്തിലേക്ക് 2023 ജനുവരിയിൽ തികച്ചും അപ്രതീക്ഷിതമായി അദാനി ബോയ്സ് വീണു. അതോടെ കാര്യങ്ങളൊന്നാകെ തകിടംമറിഞ്ഞു. ലോകസമ്പന്ന പട്ടികയിൽ ഗൗതം അദാനി താഴേയ്ക്കു പതിച്ചു. ഗ്രൂപ്പിലെ പത്ത് ഓഹരികളും തകർന്നടിഞ്ഞു. ഏതാനും ദിവസങ്ങൾകൊണ്ട് നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുടെ സമ്പത്ത് ഒഴുകിപ്പോയി.
അത് ഇന്ത്യൻ വിപണിയെ ആകെ പിടിച്ചുലച്ചു. സാധാരണക്കാരായ ഓഹരി നിക്ഷേപകരെ ഇത്രമേൽ നിരാശപ്പെടുത്തിയ സംഭവം സമീപകാലത്തൊന്നും ഇന്ത്യൻ വിപണിയിൽ സംഭവിച്ചിട്ടില്ല. അദാനി ബോയ്സിന് ഇനിയൊരു തിരിച്ചുവരവു സാധ്യമല്ലെന്നു പലരും വിലയിരുത്തി. നിക്ഷേപകരും സാമ്പത്തിക വിദഗ്ധരും ലോകം തന്നെയും അതേറ്റു പറഞ്ഞു.
എന്നാൽ വ്യത്യസ്തമായ തന്ത്രങ്ങളിലൂടെ ബിസിനസ് വളർച്ച ഉറപ്പാക്കുന്ന ഗൗതം അദാനി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അദാനി ബോയ്സ് കുഴിയിൽ നിന്നും കരകയറാൻ ശ്രമം ആരംഭിച്ചു. ഓഹരി വിപണി റെഗുലേറ്ററായ സെബിയും ഏറ്റവും ഒടുവിൽ സുപ്രീം കോടതിയും പിന്തുണച്ചോടെ അഗാധ ഗർത്തത്തിൽനിന്നും ഗ്രൂപ്പ് കമ്പനികൾ കരകയറുക തന്നെ ചെയ്തു.
കാര്യങ്ങൾ പഴയ നിലയിലേക്കു തിരിച്ചുവരികയാണ്. എന്നാൽ അവിടെയും ഇവിടെയും ചില പ്രശ്നങ്ങൾ തലപൊക്കുന്നുണ്ട്. ഇവയേയും അദാനി ബോയ്സ് മറികടക്കുമോ? വീണ്ടും ഓഹരികൾ പുതിയ റെക്കോർഡുകൾ കയ്യെത്തിപിടിക്കുമോ? രാജ്യമെമ്പാടുമുള്ള നിക്ഷേപകരും ഇന്ത്യയിലെ ബിസിനസുകാരും ചോദിക്കുന്നു.
ഗുണകേവിൽ വീണ സുഹൃത്തിനെ രക്ഷിച്ച മഞ്ഞുമ്മൽ ബോയ്സിന്റെ കഥ പറയുന്ന മലയാള സിനിമ റെക്കോർഡ് തിരുത്തി മുന്നേറുന്ന പശ്ചാത്തലത്തിൽ അദാനി ബോയ്സിന്റെ വീഴ്ചയും തിരിച്ചുവരവും ആണ് ഇത്തവണ കവർ സ്റ്റോറിയിൽ.
അദാനി ബോയ്സ് 'ഹിൻഡൻബർഗ് കേവിലേക്ക്
Dit verhaal komt uit de April 01,2024-editie van SAMPADYAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
