Poging GOUD - Vrij

സ്വയം ഇട്ട പേര്

Manorama Weekly

|

September 28,2024

കഥക്കൂട്ട്

-  തോമസ് ജേക്കബ്

സ്വയം ഇട്ട പേര്

സ്വന്തം പേര് സ്വയം തീരുമാനിച്ചവരും സ്വയം തിരുത്തിയവരുമായ കുറേപ്പേരുണ്ട്. ഒരൊറ്റദിവസം മൂന്നു പേരുകൾ തിരുത്തിയ ഒരു സംഘത്തെപ്പറ്റി ആദ്യം പറയാം. തോപ്പിൽ ഭാസിയുടെ ഭാഷയിൽ.

"വള്ളികുന്നം ഗ്രാമത്തിൽ നിന്നു പിള്ളേർ ചേർന്ന് "ഭാരതതൊഴിലാളി എന്ന കയ്യെഴുത്തു മാസിക തുടങ്ങി. ആ പിള്ളേർ മൂന്നും ആദ്യമായി അതിൽ എഴുതാൻ തുടങ്ങി. പിള്ളേരുടെ മൂപ്പന്റെ പേര് കരുണാകരൻ ചാന്നാർ എന്നായിരുന്നു. കാമ്പിശ്ശേരിയിലെ കൊച്ചു ചാന്നാരെന്നു ബഹുമാനപൂർവം ചിലർ വിളിച്ചുപോന്നു. മാസികയിൽ കൊച്ചു ചാന്നാരെന്നും മറ്റും വയ്ക്കുന്നത് പ്രസിദ്ധിക്കു പറ്റിയതല്ലല്ലോ. അതിനാൽ, ആ കൊച്ചു ചാന്നാർ തന്റെ പേര് കാമ്പിശ്ശേരി കരുണാകരൻ എന്നാക്കി ചീഫ് എഡിറ്റർ സ്ഥാനത്തു വച്ചു. രണ്ടാമൻ, തോപ്പിലെ ഭാസ്കരപിള്ളയായ ഞാൻ തോപ്പിൽ ഭാസിയായി. മൂന്നാമൻ പുതുശ്ശേരിയിലെ രാമചന്ദ്രൻ പിള്ള എന്ന ചെറുക്കൻ പുതുശ്ശേരി രാമചന്ദ്രനുമായി.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size