Poging GOUD - Vrij
അഞ്ച് വർഷത്തെ ആടിയ ജീവിതം
Manorama Weekly
|May 04, 2024
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
"ആടുജീവിതം' എന്ന സിനിമയ്ക്കൊപ്പം ചേരുമ്പോൾ കെ.ആർ.ഗോകുലിന് പ്രായം 19. സിനിമ റിലീസ് ചെയ്യുമ്പോൾ ഗോകുലിന് 24 വയസ്സ്. "ആടുജീവിത'ത്തിനൊപ്പമുള്ള ഗോകുലിന്റെ അഞ്ചു വർഷത്തെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഓഡിഷൻ കഴിഞ്ഞ് സിലക്ട് ചെയ്യുമ്പോൾ ഗോകുലിനോട് സംവിധായകൻ ബ്ലെസി പറഞ്ഞതും അതു തന്നെ, "ഇതൊരു നീണ്ട യാത്രയാണ്. കൂടെക്കൂടാൻ താൽപര്യമുണ്ടെങ്കിൽ പോന്നോള്ളൂ' എന്ന്. ആ യാത്ര സഫലം. ഗോകുൽ അവതരിപ്പിച്ച ഹക്കീം എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കണ്ണുകളോടെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. “ആടുജീവിത'ത്തെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും കെ.ആർ.ഗോകുൽ സംസാരിക്കുന്നു.
ഒറ്റ സിനിമകൊണ്ടു തന്നെ ഗോകുൽ സ്റ്റാർ ആയല്ലോ...?
“ആകാശമിഠായി' എന്ന സിനിമയിൽ ഒരു പാസിങ് ഷോട്ട് ആണ് ആദ്യം ചെയ്തത്. “ആടുജീവിതം' എന്റെ രണ്ടാമത്തെ സിനിമയാണ്. “ആടുജീവിത'ത്തിന്റെ ആദ്യഷോ കഴിഞ്ഞ ശേഷം ബ്ലെസി സാറിനെ കാണാൻ പോയിരുന്നു. കണ്ടതും ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു. ഞങ്ങൾ പരസ്പരം ചിരിച്ചു. കൂടുതൽ ഒന്നും പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പൃഥ്വിരാജ് എന്നെ കണ്ടതും വന്ന് കെട്ടിപ്പിടിച്ചു. സൂപ്പർ സ്റ്റാറായല്ലോ എന്ന് പറഞ്ഞു ചേട്ടൻ ചി രിച്ചു. എന്റെ അമ്മ സിനിമ കണ്ട് ശബ്ദം ഇടറിയാണ് എന്നെ വിളിച്ചത്. സിനിമ കണ്ടുകഴിഞ്ഞ് അച്ഛൻ പറഞ്ഞു, "നിന്റെ അച്ഛനായതിൽ അഭിമാനം തോന്നുന്നു' എന്ന്, അതെനിക്ക് വലിയൊരു നിമിഷമായിരുന്നു.
യഥാർഥ നജീബ് അഥവാ ഷുക്കൂർ സിനിമ കണ്ടിട്ട് എന്തു പറഞ്ഞു
ഷുക്കൂർക്കാ എന്നെ കണ്ടപ്പോൾ ഹക്കീമേ എന്നാണ് വിളിച്ചത്. കൊച്ചിയിൽ ഒരു ഹോട്ടലിൽ വച്ച് കണ്ട സമയം ഷു കൂർക്കാ വലിയ വിഷമത്തിലായിരുന്നു. സിനിമ ഇറങ്ങുന്ന തിന് തൊട്ടു മുൻപാണ് അദ്ദേഹത്തിന്റെ കൊച്ചുമകൾ മരിച്ച ത്. അതുകൊണ്ട് ഒരുപാട് സംസാരിക്കാൻ പറ്റിയില്ല. എനി ക്കു സന്തോഷമുള്ള സമയമാണ്. പക്ഷേ, ആളുടെ അവസ്ഥ അതല്ലല്ലോ. കെട്ടിപ്പിടിച്ചു. ഒരുമിച്ച് ഫോട്ടോ എടുത്തു.
അഭിമുഖത്തിനായി ആദ്യം ഗോകുലിനെ വിളിച്ചപ്പോൾ, മുത്തശ്ശനെ കാണാൻ വന്നതാണെന്ന് പറഞ്ഞിരുന്നു. ഹക്കീമിനെപ്പോലെ ഗോകുലും വീട്ടുകാരുമായി വളരെ അടുപ്പമാണെന്ന് തോന്നുന്നു...
Dit verhaal komt uit de May 04, 2024-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Listen
Translate
Change font size

