Poging GOUD - Vrij

നെടുമുടി വഴി സിനിമയുടെ തമ്പി'ൽ

Manorama Weekly

|

December 16,2023

വഴിവിളക്കുകൾ

-  ജലജ

നെടുമുടി വഴി സിനിമയുടെ തമ്പി'ൽ

കോളജിൽ പഠിക്കുന്ന സമയത്ത് ഞാൻ ഫാസിൽ സാർ സംവിധാനം ചെയ്ത ഒരു നാടകത്തിൽ അഭിനയിച്ചു. നെടുമുടി വേണുച്ചേട്ടനും നാടകത്തിൽ ഉണ്ടായിരുന്നു. വേണുച്ചേട്ടനാണു പറഞ്ഞത് ‘ജി.അരവിന്ദൻ സാർ ഒരു സിനിമ സംവിധാനം ചെയ്യുന്നു, പുതുമുഖങ്ങളെ തേടുന്നു. ഒരു ഫോട്ടോ തരൂ, നമുക്ക് നോക്കാം എന്ന്.

ഒരു ഫോട്ടോ കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് അരവിന്ദൻ സാറിനെ കാണാൻ ചെല്ലാൻ പറഞ്ഞ് ഒരു കത്തുവന്നു. ഞാനും അമ്മയും അച്ഛനും തിരുവനന്തപുരത്തെത്തി. അപ്പോഴാണ് അറിഞ്ഞത് 'കാഞ്ചനസീത' എന്ന സിനിമയുടെ ജോലികൾക്കായി അദ്ദേഹം ഡൽഹിയിലേക്കോ ചെന്നൈയിലേക്കോ പോയി എന്ന്. ഞങ്ങൾ തിരിച്ചുപോന്നു. ഒരു പ്രതീക്ഷയുമില്ലാതെ പോയതിനാൽ എനിക്കു വലിയ നിരാശയൊന്നും ഉണ്ടായിരുന്നില്ല. ഞാൻ വീണ്ടും പ്രീഡിഗ്രി പഠനത്തിൽ മുഴുകി.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size