Poging GOUD - Vrij

അരനൂറ്റാണ്ട് സിനിമ കാത്തിരുന്ന ഒരാൾ

Manorama Weekly

|

September 23,2023

സിനിമയുടെ പിറകെ നടന്ന് കുറെ ദുരിതങ്ങൾ അനുഭവിക്കുകയും പട്ടിണി കിടക്കുകയും ചെയ്തിട്ടുള്ള ആളാണു ഞാൻ. ഓരോ നാടക സീസൺ കഴിയുമ്പോഴും കയ്യിലുള്ള പൈസയുമായി മദ്രാസിലേക്കു തീവണ്ടി കയറും. ചാൻസ് ചോദിച്ച് നടക്കും, കുറച്ചു ദിവസം കഴിയുമ്പോൾ കാശെല്ലാം തീരും. പിന്നെ പട്ടിണി കിടക്കും. ഒടുവിൽ കള്ളവണ്ടികയറി നാട്ടിൽ തിരിച്ചെത്തും...

അരനൂറ്റാണ്ട് സിനിമ കാത്തിരുന്ന ഒരാൾ

സിനിമാനടനാകണം എന്ന മോഹം പൂവണിയാൻ കോട്ടയം രമേശ് കാത്തിരുന്നത് ഒന്നും രണ്ടും വർഷമല്ല, അൻപതു വർഷമാണ്. പത്താം വയസ്സിലാണ് നടനാകണം എന്ന മോഹം മനസ്സിൽ മൊട്ടിട്ടത്. തുടക്കം നാടകവേദികളിൽ നിന്ന്. പിന്നെ പ്രമുഖ നാടക സമിതികൾക്കൊപ്പം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഉത്സവപ്പറമ്പുകളിൽ

 “കേരളത്തിലെ പതിനായിരക്കണക്കിന് അമ്പലങ്ങളിൽ ഉത്സവങ്ങൾക്ക് നാടകം കളിച്ചിട്ടുണ്ട്. ഏറ്റുമാനൂരപ്പനാണ് നമ്മുടെ പ്രധാന ആൾ. സിനിമയ്ക്കുവേണ്ടി നടന്നു നടന്ന് ഒന്നും ശരിയാകുന്നില്ലെന്നു കാണുമ്പോൾ ഞാൻ പുള്ളിയോടു പറയും: "ഇനിയിപ്പോൾ ഒന്നും നടക്കും എന്നു തോന്നുന്നില്ല. ഇത്രയും പ്രായമായില്ലേ. ആ പോട്ടെ. അടുത്ത ജന്മമെങ്കിലും ഒന്ന് പരിഗണിക്കണേ... അപ്പോൾ പുള്ളി ചിരിക്കുന്നതായി തോന്നും.''

 പക്ഷേ, അടുത്ത ജന്മത്തിലേക്കല്ല, ഈ ജന്മത്തിൽ തന്നെ രമേശിന്റെ ആഗ്രഹം ഏറ്റുമാനൂരപ്പൻ നടത്തിക്കൊടുത്തു. അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഡ്രൈവർ കുമാരന്റെ വേഷത്തിലാണ് മലയാള സിനിമയിലേക്കുള്ള കോട്ടയം രമേശിന്റെ വിജയ യാത്ര തുടങ്ങുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കുമൊപ്പം ഒരേ ഫ്രെയ്മിൽ നിന്നു. ജയസൂര്യയ്ക്കൊപ്പം കത്തനാർ, സുരേഷ് ഗോപിയുടെ പെരുങ്കളിയാട്ടം, ജെഎ എന്നീ ചിത്രങ്ങൾ, തങ്കമണി, കിഷ്കിന്ധാ കാണ്ഡം തുടങ്ങി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. അഭിനയജീവിതത്തെ കുറിച്ച് കോട്ടയം രമേശ് മനോരമ ആഴ്ച്ചപ്പതിപ്പിനോട് മനസ്സു തുറന്നപ്പോൾ.

സിനിമ മോഹിച്ച കുട്ടിക്കാലം

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size