Poging GOUD - Vrij

ചിരിയുടെ സമ്രാട്ടിന് വിട...

Manorama Weekly

|

May 13,2023

അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യനാണു താനെന്നാണ് മാമുക്കോയ സ്വയം വിശേഷിപ്പിച്ചത്

ചിരിയുടെ സമ്രാട്ടിന് വിട...

“സിനിമ എന്റെ ജോലിയാണ്. ജീവിതം സിനിമ കൊണ്ടാണ്. അത് കാണുന്നവർക്ക് എൻജോയ് ചെയ്യാനുണ്ടാവും. പക്ഷേ,അഭിനയിക്കുന്ന ആൾക്ക് അത് ഒരു പണി മാത്രമാണ്. നാടകം ഒരിക്കലും അഭിനയി ച്ചു തീരുന്നില്ല. ഒരു നാടകനടൻ മരിക്കുമ്പോൾ മാത്രമാണ് അയാളുടെ അഭിനയം അവസാനിക്കുന്നത്. മരണംവരെ അയാൾ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

'നാടകത്തെ എന്നും ഹൃദയത്തോടു ചേർത്തു പിടിച്ച മലയാളികളുടെ പ്രിയതാരം മാമുക്കോയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിന്റെ അരങ്ങിൽ നിന്നു വിട പറയുമ്പോൾ അദ്ദേഹം ബാക്കിയാക്കുന്നത് നാൽപതു വർഷം കൊണ്ട് മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച, നൊമ്പരപ്പെടുത്തിയ ഒട്ടേറെ അനശ്വര കഥാപാത്രങ്ങളാണ്. നാടോടിക്കാറ്റിലെ ഗഫൂർക, കൺകെട്ടിലെ കീലേരി അച്ചു, സന്ദേശത്തിലെ കെ.ജി.പൊതുവാൾ തുടങ്ങിയ കഥാപാത്രങ്ങളെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size