Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now

ആദ്യത്തെ കാറും ആദ്യ ഇടിയും

Manorama Weekly

|

March 04, 2023

 ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

ആദ്യത്തെ കാറും ആദ്യ ഇടിയും

1955-ൽ സിഐഡി അനിയത്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ടാണ് എം. കൃഷ്ണൻ നായർ ചലച്ചിത്ര രംഗത്ത് എത്തിയത്. 60-ൽ "ആളുക്കൊരുവിട്' എന്ന സിനിമയിലൂടെ തമിഴിലും എത്തി. തമിഴിൽ 18 ചിത്രങ്ങളും തെലുങ്കിൽ 4ചിത്രങ്ങളും. 62-ൽ “വിയർപ്പിന്റെ വില 63ൽ “കാട്ടുമൈന'. 64ൽ മൂന്നു സിനിമകളാണ്  അദ്ദേഹം സംവിധാനം ചെയ്തത്. 65ൽ നാലു സിനിമയും 66ൽ അഞ്ചു സിനിമയും. 1967ലാകട്ടെ, ആറു സിനിമകൾ. 68ൽ എട്ടു സിനിമകളും 69ൽ അഞ്ചു സിനിമകളും E70ൽ ഏഴു സിനിമകളും. 1971 ലും 72ലും മൂന്നു സിനിമകൾ വീതം. 73ൽ നാലു സിനിമകൾ. 74ൽ ഒരു സിനിമയേ ഇറങ്ങിയുള്ളൂ. 75ൽ ഒരു സിനിമ പോലും ഇറങ്ങിയില്ല. പക്ഷേ, വീണ്ടും 76ൽ മൂന്നു സിനിമകളും 77ൽ നാലു സിനിമകളും 78ൽ അഞ്ചു സിനിമകളുമായി അദ്ദേഹം അശ്വമേധം തുടർന്നു. 1980മുതൽ കൃഷ്ണൻ നായരുടെ സിനിമകൾ വർഷത്തിൽ രണ്ടു വീതമായി. പിന്നീട് വർഷത്തിലൊന്നും. 1985ൽ പുഴയൊഴുകും വഴി'യും 1987ൽ “കാലം മാറി കഥ മാറി'യും സംവിധാനം ചെയ്തു പതിയെ സിനിമയിൽനിന്നു വിരമിച്ചു.

“1964ൽ തന്നെ കൃഷ്ണൻ നായർ സം വിധാനം ചെയ്തതാണു കറുത്ത കൈ  മെരിലാൻഡ് നിർമിച്ച സിനിമ. അതിൽ പാലപ്പൂവിൻ പരിമണമേകും കാറ്റേ' എന്ന പാട്ടു പാടി ഞാൻ കാറോടിച്ചു പോകുന്ന സീൻ ഉണ്ട്. മുല്ലപ്പൂവൊക്കെ ചൂടിയിരുന്നാണു വണ്ടിയോടിക്കുന്നത്. പഴയ മോഡൽ തുറന്ന കാറാണ്. അന്ന് എനിക്കു കാറോടിക്കാൻ അറിയില്ല. അതു ഷൂട്ട് ചെയ്തതു രസമാണ്. എന്റെ കാലിനടുത്തു ഡ്രൈവർ ഇരിക്കും. ഞാൻ സ്റ്റിയറിങ് മാത്രം പിടിക്കും. ബ്രേക്കും ആക്സിലറേറ്ററും ഡ്രൈവറാണു നിയന്ത്രിക്കുന്നത്. ഡ്രൈവർക്ക് പക്ഷേ, റോഡ് കാണാൻ പറ്റില്ലല്ലോ. ഏതായാലും കാറോടിച്ച് ഞാൻ നേരെ ഒരു മരത്തിൽ ചെന്നിടിച്ചു. ഭയങ്കര അപകടം സംഭവിക്കേണ്ടതാണ്. പക്ഷേ, ഭാഗ്യത്തിന് ഒന്നും പറ്റാതെ രക്ഷപ്പെട്ടു. അതു കഴിഞ്ഞ് മദ്രാസിൽ വന്ന് എന്റെ സഹോദരനോടു പറഞ്ഞ് ഞാൻ ഡ്രൈവിങ് പഠിച്ചു. പിന്നെ പുതിയൊരു കാർ വാങ്ങിച്ചു. അംബാസഡർ ആയിരുന്നു അന്നത്തെ ഫാഷൻ. കാർ കിട്ടിയതിന്റെ പിറ്റേന്നു ഞാൻ രാവിലെ കാറിന്റെ അടുത്തു ചെന്നു. വീട്ടിൽ നിന്നു റോഡിലേക്ക് ഇറക്കണം. നേരെ കൊണ്ടുപോയി വീടിന്റെ കോംപൗണ്ടിൽ തന്നെ ഇടിച്ചു. പുതിയ കാർ, ആദ്യമായി വാങ്ങിയ കാർ - ആദ്യത്തെ ദിവസം തന്നെ പപ്പടം പോലെയായി. അതിനുശേഷം ഞാൻ കാറോട്ടം നിർത്തി. സൈക്ലിങ് അറിയാം. ഏതൊക്കെയോ പഴയ പടങ്ങളിൽ സൈക്കിൾ ഓടിച്ചിട്ടുണ്ട്.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back